Connect with us

വിവാഹത്തിനെത്തിയ കാവ്യയെ കണ്ടവർ അന്താളിച്ചു! ആ ചിത്രം ഞെട്ടിച്ചു! മണവാട്ടിയെ വെല്ലുന്ന സൗന്ദര്യം കണ്ണെടുക്കാതെ ആരാധകർ

Malayalam

വിവാഹത്തിനെത്തിയ കാവ്യയെ കണ്ടവർ അന്താളിച്ചു! ആ ചിത്രം ഞെട്ടിച്ചു! മണവാട്ടിയെ വെല്ലുന്ന സൗന്ദര്യം കണ്ണെടുക്കാതെ ആരാധകർ

വിവാഹത്തിനെത്തിയ കാവ്യയെ കണ്ടവർ അന്താളിച്ചു! ആ ചിത്രം ഞെട്ടിച്ചു! മണവാട്ടിയെ വെല്ലുന്ന സൗന്ദര്യം കണ്ണെടുക്കാതെ ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടന്നത്. ബംഗളൂരുവില്‍ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേശ് രവിപിള്ളയുടെ വധു. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായാണ് വിവാഹം നടന്നത്.

വിവാഹത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയുന്നത് . മോഹൻലാൽ മുതൽ മന്ത്രിമാർ വരെ പങ്കെടുത്ത ചടങ്ങുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായിരുന്നു. അടിമുടി ഡയമണ്ട് ആഭരങ്ങളിൽ തിളങ്ങിയാണ് വധു ചടങ്ങിൽ എത്തിയിരിക്കുന്നത്. നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ക്ഷേത്രത്തിലാണ് താലികെട്ട് നടന്നതെങ്കിൽ പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹസൽക്കാരം നടന്നത്. മോഹൻലാലും ഭാര്യാ സുചിത്രയും അടക്കം താര സമ്പന്നമായ വിവാഹവേദിയായിരുന്നു പൂന്താനത്തിലേത്. വേദിയിൽ പക്ക മേളത്തിന് താളം പിടിക്കുന്ന മോഹൻലാലിനേയും തൊട്ടരികിൽ സുചിത്രയെ കാണാം

ചടങ്ങിൽ താരദമ്പതികളായ ദിലീപും കാവ്യയും എത്തിയിരുന്നു. വിവാഹത്തിനെത്തിയ താരദമ്പതികളുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപിനേയും കാവ്യയേയും ചേര്‍ത്തുപിടിച്ചും അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്.

വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്‍കിയിയ കാവ്യ സിനിമാസംബന്ധിയായ പരിപാടികളിലും താരവിവാഹങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. പതിവ് പോലെ തന്നെ അതീവ സുന്ദരിയായാണ് കാവ്യ ചടങ്ങിനെത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു ദിലീപിന്റെ വേഷം. സാല്‍വാറിലായിരുന്നു കാവ്യ മാധവന്‍. കാവ്യയെ ഒരുക്കിയതിനെക്കുറിച്ച് പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയും എത്തിയിരുന്നു. ഉണ്ണി പങ്കിട്ട ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ടിസ്റ്റാണ് ഉണ്ണി. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവുമുണ്ട് ഉണ്ണിക്ക്. കാവ്യ മാധവനെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു. കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി ഉണ്ണി നേരത്തെയും എത്തിയിട്ടുണ്ട്.

രവിപിള്ളയുടെ മരുമകൾ അഞ്ജന സുരേഷിനെ ഒരുക്കിയ സന്തോഷവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട് ഗ്രാൻഡ് വെഡിങ് എന്ന തലക്കെട്ടോടെയാണ് അഞ്ജനയെ സുന്ദരിയാക്കുന്ന നിമിഷം ഉണ്ണി പങ്കുവച്ചത്. ലൈറ്റ് മേക്കപ്പ് ആണ് അഞ്ജനയെ അണിയിച്ചിരിക്കുന്നത് എങ്കിലും ഡയമണ്ട് ആഭരങ്ങളിലും ഹെവി വർക്ക് സാരിയിലും അതീവ സുന്ദരിയാക്കിയാണ് ഉണ്ണി അഞ്ജനയെ ഒരുക്കിയത്. അതിന്റെ ചിത്രവും ഉണ്ണി പങ്കുവച്ചിട്ടുണ്ട്.

അതേസമയം മകന്റെ വിവാഹത്തിന് മുന്നോടിയായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കു വച്ചിരുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഓരോ ശില്‍പ്പവും അല്ലെങ്കില്‍ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

2015ല്‍ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകന്‍ ഡോ ആദിത്യ വിഷ്ണുവാണ് മകള്‍ ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിരുപ്പതിയില്‍ വച്ച്‌ നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ കേരളത്തില്‍ വച്ച്‌ നടത്തിയ വിവാഹ പാര്‍ട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top