Connect with us

മണിക്കൂറുകൾ മാത്രം ശുഭമുഹൂർത്തത്തിലേക്ക് ബാല! ആ കാഴ്ച കണ്ട് അമ്പരന്ന് ആരാധകർ..

Malayalam

മണിക്കൂറുകൾ മാത്രം ശുഭമുഹൂർത്തത്തിലേക്ക് ബാല! ആ കാഴ്ച കണ്ട് അമ്പരന്ന് ആരാധകർ..

മണിക്കൂറുകൾ മാത്രം ശുഭമുഹൂർത്തത്തിലേക്ക് ബാല! ആ കാഴ്ച കണ്ട് അമ്പരന്ന് ആരാധകർ..

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. ഗായിക അമൃത സുരേഷുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ് ഏറെ കാലമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു താരം.

മുന്‍പ് പല തവണ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നൊക്കെ വാര്‍ത്തകളില്‍ സത്യമില്ലെന്ന് അറിയിച്ച് താരം തന്നെ രംഗത്ത് വരികയും ചെയ്തു. എന്നാൽ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു.

ബാലയുടെ ഫാമിലി ഫ്രണ്ടും വളരെ അടുത്തറിയാവുന്ന ഒരു കൂട്ടുകാരി കൂടിയാണ് എലിസബത്ത്. സെപ്റ്റംബർ 5 കേരത്തിൽ തന്നെവെച്ചായിരിക്കും ഇവരുടെ വിവാഹമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

പുതിയ ലുക്കുമായി ബാല എത്തിയത് മുതൽ ബാലയുടെ വിവാഹ വിശേഷങ്ങളും എന്നാണ് വിവാഹമെന്നും അന്വേഷിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇതാ ബാല പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹ ഒരുക്കങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

Need all your blessings AND love ,Special thanks to KUMAR SPIKE FROM SPIKE PARLOUR WITH LOVE BALA എന്ന് കുറിച്ച് കൊണ്ടുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിവാഹ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്ന് ബാല ഇതിനോടകം ആരാധകരെ അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്. ആരാധകരും താരങ്ങളും മംഗളാശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റ്മായി എത്തിയിട്ടുണ്ട്

എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ നാട്ടിൽ എത്തിയാൽ ഉടൻ വിവാഹം ഉണ്ടാകുമെന്ന് ബാല പറഞ്ഞിരുന്നു. അപ്പോഴാണ് ഷൂട്ടിങ്ങിനിടയിൽ വെച്ച് ബാലയുടെ കണ്ണിന് പരിക്ക് പറ്റുന്നതും നാട്ടിലേക്ക് മടങ്ങിയതും. പിന്നീട ഉടനെ വിവാഹം ഉണ്ടാകുമെന്ന് തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും ബാല തന്നെ പങ്കു വെക്കുകയായിരുന്നു.

അതേസമയം പുതിയ ജീവിത പങ്കാളിയൊടൊത്തുള്ള ആദ്യത്തെ ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ബാല ഈ അടുത്ത് പങ്കുവെച്ചിരുന്നു. കുടുംബസമേതം സദ്യ ഉണ്ണുന്നതിന്റെ വിഡിയോയായിരുന്നു ബാല പങ്കുവച്ചത് . ഒപ്പം ഓണാശംസകളും നേർന്നിരുന്നു. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണാന് സാധിച്ചത്

2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. തുടക്കം മുതല്‍ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമായിരുന്നു. ഇടയ്ക്ക് ബാലയെ കാണാന്‍ പോവാറുണ്ടെങ്കിലും സ്ഥിരമായി മകള്‍ അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ്.

More in Malayalam

Trending

Recent

To Top