Connect with us

സ്വന്തമായി പുതിയൊരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിൽ ; മൃദുലയും യുവയും!

Malayalam

സ്വന്തമായി പുതിയൊരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിൽ ; മൃദുലയും യുവയും!

സ്വന്തമായി പുതിയൊരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിൽ ; മൃദുലയും യുവയും!

മിനീസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത താരജോഡികളാണ് യുവ കൃഷ്ണയും മൃദുലയും . ജൂലൈയ് 8 ന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത് . കൊവിഡ് മാനദണ്ഡം പാലിച്ച് ആറ്റുകാൽ ക്ഷേത്തിൽ വെച്ചായിരുന്നു താരങ്ങൾ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരിക്കുന്നുള്ളു . 2020 ഡിംസംബറിലായിരിന്നു വിവാഹാനിശ്ചയം നടന്നത്.

സോഷ്യൽമീഡിയയിൽ സജീവമാണ് മൃദുലയും യുവയും. ഒരുമിച്ചുള്ള പുതിയ ജീവിതത്തിവലെ സന്തോഷങ്ങളും വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്.

ഇരുവർക്കും സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. അതിലൂടെ താരങ്ങൾ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് യുവ. സ്വന്തമായി ഒരു വീട് വെച്ചിരിക്കുന്നയാണ് . പാലുകാച്ചൽ വീഡ‍ിയോ യുട്യൂബ് ചാനലിൽ പങ്കവെച്ചിരുന്നു. ഇപ്പോഴിത പുതിയ വീ‍ടിനെ കുറിച്ചുള്ള കൂടുതൽ വിശേഷം പങ്കുവെയ്ക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിലൂടെ മറ്റൊരു സന്തോഷവും യുവ ആരാധകരുമായി പങ്കുവച്ചു.

“പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് പുതിയ വീട് വെച്ചത്. അമ്മയുടെ സ്ഥലമാണ്. അതിനാൽ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനിയെന്നാണ് യുവ പറയുന്നത്. പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അമ്മയായിരുന്നു എന്നും നടൻ പറയുന്നു. ഒരു കോമ്പൗണ്ടിൽ മൂന്ന് വീടുകളാണുള്ളത്. അടുത്ത വീടുകളിൽ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെയെന്നും യുവ പറയുന്നുണ്ട്. കൂടാതെ അമ്മ മാത്രമാണിവിടെ താമസിക്കുന്നത്. തൊട്ടപ്പുറത്ത് ബന്ധുക്കൾ ഉള്ളതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നാറില്ലെന്നും താരം പറയുന്നുണ്ട്.

അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു ഒരു നില വീടാണ് പണിതത്. ഭാവിയിൽ അത് വിപുലീകരിക്കാൻ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്. 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ് വന്നതെന്നും താരം പറയുന്നു. പാലുകാച്ചലിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടിരുന്നു.

യുവയും മൃദുലയും തുരുവനന്തപുരത്താണ് താമസിക്കുന്നത്. മാസത്തിൽ ഒരിക്കൽ അവധി കിട്ടുമ്പോൾ പാലക്കട്ടോയ്ക്ക് പോകും. ഷൂട്ടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നും താരം പറയുന്നുണ്ട് വാടകയ്ക്കാണ് തിരുവനന്തപുരത്ത് താമസിക്കുന്നത് . യുവ അഭിമുഖത്തിലിൂടെ പങ്കുവെയ്ക്കുന്നുണ്ട് തിരുവനന്തപുരത്ത് സ്വന്തമായി വീടു വയ്ക്കുകയാണ് താരങ്ങൾ. മേഡേൺ വീടാണെന്നും പണി പുരോഗമിക്കുകയാണെന്നും യുവ കൃഷ്ണ പറയുന്നു.

പുതിയ വീടിനെ കുറിച്ചുള്ള നടന്റെ വാക്കുകൾ ഇങ്ങനെ.. ”മൃദുലയുടെ വീടുപണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേൺ വീടാണ്. പാലക്കാട്ടെ വീടിനേക്കാൾ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇടപെടലും സംഭാവനകളുമുള്ളത്. രണ്ടു മൂന്നു മാസത്തിനുള്ളിൽ അതിന്റെ പാലുകാച്ചൽ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്. മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലാണ് യുവ അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷം താരങ്ങൾ വർക്കിൽ സജീവമായിട്ടുണ്ട്.

about mridwa

Continue Reading
You may also like...

More in Malayalam

Trending

Recent

To Top