Connect with us

കാറപകടത്തിൽ നഷ്‌ടമായ പൊന്നോമന മകൾ അവൾ പുനർജ്ജനിച്ചിരിക്കാം വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ

Malayalam

കാറപകടത്തിൽ നഷ്‌ടമായ പൊന്നോമന മകൾ അവൾ പുനർജ്ജനിച്ചിരിക്കാം വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ

കാറപകടത്തിൽ നഷ്‌ടമായ പൊന്നോമന മകൾ അവൾ പുനർജ്ജനിച്ചിരിക്കാം വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ

മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യസഭ എംപി കൂടിയാണ്. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയാണ് അദ്ദേഹം. സിനിമയിലും രാഷ്രീയത്തിലും സജീവമായ അദ്ദേഹം അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നേരിട്ടെത്താറുണ്ട്. നഷ്‌ടമായ മകൾ ലക്ഷ്മിയുടെ പേരിലാണ് സഹായങ്ങൾ ചെയുന്നത്.

അകാലത്തിൽ പിരിഞ്ഞുപോയ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയും. മകളെ കുറിച്ച് പറയുന്ന അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് .മകൾ ലോകത്ത് എവിടെയോ പുനർജിച്ചിട്ടുണ്ടെന്നാണ് താൻ വിഷ്വസിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ മരിക്കുന്നത്. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. തോന്നയ്ക്കലില്‍ വെച്ച്‌ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലക്ഷ്മി മരണപ്പെടുകയും ചെയ്തു.

തന്റെ പ്രിയപ്പെട്ട മക്കളോടുള്ള അച്ഛന്റെ സ്നേഹ വാത്സല്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. അർഹിക്കുന്നവർക്ക് സഹായം നൽകുന്ന ശീലം അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ട് ഞാൻ ചെയ്യാമെന്നുള്ള നടന്റെ പ്രഖ്യാപനം നിരവധി വേദികളിൽ പ്രേക്ഷകർ കണ്ടതാണ്. മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെയാണ് സഹായം എത്തിക്കാറുള്ളത്.

അതേസമയം നടൻ ഇന്ദ്രൻസും തന്റെ മകളുമായി ബന്ധപ്പെട്ട ഒരു പഴയ ഓർമ സുരേഷ് ഗോപി ഒരു വേദിയിൽ പങ്കുവച്ചിരുന്നു

അന്ന് സുരേഷ് ഗോപി ഇങ്ങനെയായിരുന്നു…

സിനിമയിൽ നടനായി തിളങ്ങും മുൻപ് വസ്ത്രാലങ്കാരകനായി ഇന്ദ്രൻസ് പ്രവർത്തിക്കുന്ന കാലം.സുരേഷ് ഉണ്ണിത്താന്റെ ‘ഉത്സവമേളം’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയായിരുന്നു. വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു ആ ചിത്രത്തിൽ എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ അക്കാലത്തെന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു.

1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്, പിന്നെ മകളില്ല.. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. അപകടമറിഞ്ഞ് എത്തി ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ ഞാൻ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം,” സുരേഷ് ഗോപി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending