Connect with us

‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ? പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ

Malayalam

‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ? പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ

‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ? പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ ഇരുവരെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുളള ചിത്രം പങ്കുവച്ചായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?’.–മഹേഷിന്റെ പ്രതികാരത്തിൽ നിന്നുളള ചിത്രം പങ്കുവച്ച് ശ്രീജിത്ത് കുറിച്ചു.

ഇതിനു മുമ്പും ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ‘പൃഥ്വിരാജ് പിന്മാറി. റഹിം നായകനാകും’…എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ പ്രതികരണം.

അതേസമയം വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി. സിദ്ദിഖ് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

വാഴപ്പിണ്ടിയുടെയും അതുകാെണ്ട് ഉണ്ടാക്കിയ ജ്യൂസിന്റെയും ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

‘വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിഖ് അബുവിനും ഈ ജ്യൂസ്‌ നിർദേശിക്കുന്നു…’ സിദ്ദിഖ് കുറിച്ചു.

More in Malayalam

Trending

Recent

To Top