Connect with us

ഋഷിയും സൂര്യയും തമ്മിലുള്ള വിവാഹം സ്വപ്നമല്ല, സത്യം; എല്ലാം ഋഷിയുടെ എടുത്തുചാട്ടം ; ജാതകദോഷം കൊണ്ട് സംഭവിക്കുന്ന വിവാഹം ഇങ്ങനെ !

Malayalam

ഋഷിയും സൂര്യയും തമ്മിലുള്ള വിവാഹം സ്വപ്നമല്ല, സത്യം; എല്ലാം ഋഷിയുടെ എടുത്തുചാട്ടം ; ജാതകദോഷം കൊണ്ട് സംഭവിക്കുന്ന വിവാഹം ഇങ്ങനെ !

ഋഷിയും സൂര്യയും തമ്മിലുള്ള വിവാഹം സ്വപ്നമല്ല, സത്യം; എല്ലാം ഋഷിയുടെ എടുത്തുചാട്ടം ; ജാതകദോഷം കൊണ്ട് സംഭവിക്കുന്ന വിവാഹം ഇങ്ങനെ !

കൂടെവിടെ എന്ന പേര് മാറ്റി സ്വപ്നനക്കൂട് എന്ന പേരിടാൻ കാത്തിരിക്കുകയാണ് ഇപ്പോൾ കൂടെവിടെ ആരാധകർ . കാരണം പരമ്പരയിൽ ആരാധകർ ആഗ്രഹിക്കുന്ന എല്ലാ സീനുകളും കാണിക്കുന്നത് ആരുടെയെങ്കിലും സ്വപ്നമായിട്ടാണ്. സ്വപ്‌നങ്ങൾ കൂടി കൂടി ഇപ്പോൾ രണ്ടുദിവസത്തിന് മുൻപ് പുറത്തുവിട്ട പ്രൊമോ സ്വപ്നമാണോ സത്യമാണോ എന്നറിയാതെ നട്ടം  തിരിയുകയാണ് പ്രേക്ഷകർ.

രണ്ടുദിവസം പിന്നിട്ട പ്രൊമോ ഇന്നും റിപ്പീറ്റ് അടിച്ചു കാണുന്നവരാകും നിങ്ങളിൽ പലരും. എന്താണ് സത്യം എന്നറിയാനും അതോടൊപ്പം ഋഷ്യ ഒന്നാകുന്നത് കാണുന്നതിലുള്ള സന്തോഷവും ആരാധകർ ഒട്ടും മറച്ചു വെക്കുന്നില്ല. ഇപ്പോൾ 1 .2 മില്യൺ വ്യൂസ് ക്രോസ്സ് ചെയ്തിരിക്കുകയാണ് ആ പ്രോമോ വീഡിയോ.

സീരിയലിൽ ഹെലികോപ്റ്റർ രംഗങ്ങൾ അടുത്തകാലത്തായി പൊടിപൊടിക്കുന്നുണ്ടെന്നും ആരാധകർ പറയുന്നു. സീ കേരളത്തിലെ നീയും ഞാനും സീരിയലിൽ ആയിരുന്നു ആദ്യം ഹെലികോപ്റ്റർ പ്രണയ രംഗങ്ങൾ ഉണ്ടായത്. ഇതിപ്പോൾ ട്രോൾ ചോദിച്ചു വാങ്ങിയിരിക്കുകയാണ് കൂടെവിടെ.

ഈ സീരിയൽ കാണുന്നവർ  ഒന്നും മണ്ടൻമാരാണെന്ന് കരുതേണ്ട റൈറ്റർ മാമ.. ഒരു പ്രണയ നോവൽ വായിക്കും പോലെ ഞങ്ങൾ ആസ്വദിക്കുമ്പോൾ ഞങ്ങൾക്കിട്ട് പണിയാൻ വരുന്നോ.. എന്നൊക്കെയുള്ള കമെന്റുകളുടെ ചാകരയാണ് ഋഷി സൂര്യ ഹെലിക്കോപ്റ്റർ പ്രണയ സംഗമ പ്രൊമോയിയ്ക്ക് കിട്ടുന്നത്.

എന്നാൽ, മറ്റു പരമ്പരകളിൽ നിന്നൊക്കെ വ്യത്യസ്തമായി കഥ മുന്നോട്ടു കുതിക്കുകയാണ്.  രണ്ടു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ ചർച്ച ചെയ്ത പരമ്പരയായിരിക്കുകയാണ് കൂടെവിടെ. സാന്ത്വനത്തിലെ ശിവാജ്ഞലിയുടെ പ്രണയത്തിൽ മങ്ങൽ വന്നതും ശിവന്റെ അഭിനയ മികവും കത്തുന്ന ചർച്ചയായപ്പോഴാണ് കൂടെവിടെയിൽ  ഋഷ്യ സംഗമം ഉണ്ടായിരിക്കുന്നത്.

ആരാധകർ ആഗ്രഹിക്കുന്നതിനനുസരിച്ച് കഥ എഴുതുന്ന റൈറ്റർ മാമനാണ് ഇപ്പോൾ കൂടെവിടെയിൽ വന്നിരിക്കുന്നത് എന്നൊക്കെ  തമാശയായി പറയുമ്പോഴും , ഇത് സ്വപനമാവല്ലേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇതേസമയം, പരമ്പരയുടെ വരും എപ്പിസോഡ് പ്രവചിച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

“സൂര്യയുടെയും ഋഷിയുടെയും ഇടപെടലുകളിൽ സംശയം രൂക്ഷമായതോടെ റാണിയമ്മ മിത്രയുമായുള്ള വിവാഹത്തിന് കളമൊരുക്കുകയാണ്.  ആദി സാർ കൂടി സ്ഥലത്തില്ലാത്തതിനാൽ വളരെ പെട്ടന്ന് കാര്യം നടക്കും എന്ന്   റാണിയമ്മ  പ്രതീക്ഷിക്കുന്നു. ഋഷിയെ തന്റെ ചൊല്പടിയ്ക്ക്  നിർത്താൻ സാധിക്കും എന്ന പൂർണ്ണ ആത്മവിശ്വാസമാണ് റാണിയമ്മയെ കൊണ്ട് ഇതെല്ലം ചെയ്യിക്കുന്നത്.

എന്നാൽ, ഋഷി കാര്യകാരണ സഹിതം എതിർക്കുകയാണ്. എന്നാൽ, അതൊക്കെ അവഗണിച്ച് മിത്രയുടെയും ഋഷിയുടെയും ജാതകം റാണിയമ്മ  നോക്കുന്നു. ഋഷിയുടെ ജാതകത്തിൽ വലിയ ദോഷങ്ങൾ കണ്ട ജ്യോൽസ്യൻ കുറെ പരിഹാര ക്രിയകൾ പറയുന്നെങ്കിലും വച്ചുതാമസിപ്പിക്കാൻ സാധിക്കാത്തതിനാൽ മിത്രയുമായുള്ള വിവാഹം റാണിയമ്മ  ഉറപ്പിക്കുകയാണ്.

എതിർക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും ഋഷിയ്ക്ക്  സാധിക്കാതെ വരുകയാണ്. അച്ഛനോ അമ്മയോ ഇടപെട്ടെ മതിയാകൂ എന്ന് മനസിലാക്കിയ ഋഷി അതിനുള്ള വഴികളും നോക്കുന്നുണ്ട്. ഇതിനിടയിൽ സൂര്യയും ഋഷിയുടെ വിവാഹ വാർത്ത അറിഞ്ഞ് വേദനിക്കുന്നുണ്ട്. പക്ഷെ പഠനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ച്  സൂര്യ ആ വിഷയങ്ങൾ അവഗണിക്കുകയാണ്.

ഒരുതരത്തിലും വഴിയില്ല എന്ന് മനസിലാക്കിയ ഋഷി മിത്രയിൽ നിന്നും രക്ഷപ്പെടാനും   സൂര്യയോടുള്ള അടങ്ങാനാവാത്ത സ്നേഹം കാരണവും സൂര്യയുടെ പോലും സമ്മതമില്ലാതെ സൂര്യയെ വിവാഹം കഴിക്കുകയാണ്. അതിഥി ടീച്ചർ ഒഴിച്ചു മറ്റുള്ളവരെല്ലാവരും ഈ ബന്ധത്തെ എതിർക്കുന്നുമുണ്ട്. സൂര്യയുടെ വീട്ടിൽ നിന്നും പ്രശ്ങ്ങൾ ഉണ്ടാകുന്നതോടെ സൂര്യ  ഋഷിയോട് ദേശിക്കുകയാണ്.

സ്വന്തമായി വ്യക്തിത്വമുള്ള സൂര്യക്ക് തന്റെ അനുവാദമില്ലാതെ  ഋഷി തന്നെ വിവാഹം ചെയ്തത് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഇതേസമയം, വിഷാദാവസ്ഥയിൽ ആകുന്ന മിത്രയെ സമാധാനിപ്പിച്ച് റാണിയമ്മ കൂടെ നിർത്തുകയാണ്. ജ്യോൽസ്യൻ പറഞ്ഞ വാക്കുകളാണ് പിന്നീട് റാണിയമ്മ  ഓർക്കുന്നതും അതോർത്താണ് നാണിയമ്മ ആശ്വസിക്കുന്നതും…

എന്നുള്ള കഥയ്ക്ക് സാധ്യതുണ്ടെന്നാണ് ഒരു ആരാധികയുടെ കമന്റ്. ഇതുപോലെയുള്ള നിരവധി കഥകൾ സോഷ്യൽ മീഡിയയിലൂടെ  പ്രചരിക്കുകയാണ്.. ഏതായാലും ഋഷിയും സൂര്യയും ഒന്നിക്കുന്ന ഒരു ദിവസം ഉണ്ടാകുമെന്ന്  ഉറപ്പാണ്. അത് ഉടനെ  തന്നെ ആകട്ടെ എന്നാശംസിക്കാം.. 

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top