Connect with us

ജഗതിയെ വേണ്ടാ എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍, അതിന്റെ കാരണം ആ കേസ് ആയിരുന്നു; പിന്നീട് നടന്‍ വന്നപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് മമ്മി സെഞ്ച്വറി!

Malayalam

ജഗതിയെ വേണ്ടാ എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍, അതിന്റെ കാരണം ആ കേസ് ആയിരുന്നു; പിന്നീട് നടന്‍ വന്നപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് മമ്മി സെഞ്ച്വറി!

ജഗതിയെ വേണ്ടാ എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍, അതിന്റെ കാരണം ആ കേസ് ആയിരുന്നു; പിന്നീട് നടന്‍ വന്നപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് മമ്മി സെഞ്ച്വറി!

വര്‍ഷങ്ങളോളം മലയാള സിനിമയില്‍ തിളങ്ങിനിന്ന താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. കോമഡി വേഷങ്ങള്‍ ചെയ്ത് ഏറെക്കാലം മലയാളികളെ പൊട്ടിച്ചിപ്പിച്ചിരുന്നു. ചില വേഷങ്ങളില്‍ ജഗതിയെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. നടന്‌റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും ഏറെ നാള്‍ കാത്തിരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഹാസ്യ റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും നടന്‍ തിളങ്ങി. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം എല്ലാം നടന്‍ പ്രവര്‍ത്തിച്ചു.വിശ്രമമില്ലാതെ ഓരോ സിനിമകളിലും മാറിമാറി ജഗതി അഭിനയിച്ച കാലം പല സംവിധായകന്മാരും പറയാറുണ്ട്.

അതേസമയം ജഗതി ശ്രീകുമാറിന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് 1997ല്‍ പുറത്തിറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്ക്. ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് ഇത് . ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ അലി അക്ബര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറി. ജഗതിക്കൊപ്പം ജഗദീഷ്, രാജന്‍ പി ദേവ്, ജനാര്‍ദ്ധനന്‍, മാമുക്കോയ, കൊച്ചിന്‍ ഹനീഫ, മാള അരവിന്ദന്‍, കലാഭവന്‍ നവാസ്, ഇന്ദ്രന്‍സ്, കീര്‍ത്തി ഗോപിനാഥ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ജൂനിയര്‍ മാന്‍ഡ്രേക്ക്.

മമ്മി സെഞ്ച്വറിയും ഷമീര്‍ തുകലിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജൂനിയര്‍ മാന്‍ഡ്രേക്കിന് ലഭിക്കാറുളളത്. ജഗതിയുടെ കോമഡി രംഗങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. അതേസമയം ജൂനിയര്‍ മാന്‍ഡ്രേക്കിനെ കുറിച്ചുളള ഓര്‍മ്മകള്‍ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി. ജഗതി വേണ്ടാ എന്ന് സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസര്‍ പറഞ്ഞതും തുടര്‍ന്നുനടന്ന സംഭവ വികാസങ്ങളുമാണ് മമ്മി സെഞ്ച്വറി പറയുന്നത്.

ജൂനിയര്‍ മാന്‍ഡ്രേക്ക് സ്‌ക്രിപ്റ്റ് വായിച്ചത് മുതല്‍ തനിക്ക് വലിയ പ്രതീക്ഷയായിരുന്നു പടത്തില്‍ എന്ന് മമ്മി സെഞ്ച്വറി പറയുന്നു. പക്ഷെ 25 വര്‍ഷമായിട്ടും ആ പടത്തിന്‌റെ പ്രസക്തി പോവാതെ നില്‍ക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. പടം ഞങ്ങളുടെ കാശ് പോവില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അന്നത്തെ കാലത്ത് സൂപ്പര്‍ കളക്ഷനാണ് സിനിമ നേടിയത്. അലി അക്ബര്‍ ഈ പടം ആദ്യം ചെയ്യില്ലാ എന്ന് പറഞ്ഞതിന് കാരണം ജഗതി വേണ്ടാ എന്ന് പഴയ പ്രൊഡ്യൂസര്‍ പറഞ്ഞതുകൊണ്ടാണ്.

ജഗതിയെ വേണ്ടാ എന്ന് ആദ്യത്തെ പ്രൊഡ്യൂസര്‍ പറഞ്ഞതിന് കാരണം അന്ന് നടന്‌റെ പേരില്‍ ഒരു കേസുളളതുകൊണ്ടാണ് എന്ന് മമ്മി സെഞ്ച്വറി പറയുന്നു. ആ കേസ് കാരണം ജഗതി ഒരു ദിവസം ജയിലില്‍ കിടക്കുകയൊക്കെ ചെയ്തു. ആ സമയത്ത് പ്രൊഡ്യൂസറ് പറഞ്ഞു; ഇനി ജഗതിയെ വെച്ച് ചെയ്താല്‍ പടം ഓടില്ലാന്ന്. ജഗതിയെ മാറ്റി വേറൊരാളെ ഇടാം എന്ന് ആദ്യത്തെ നിര്‍മ്മാതാവ് പറഞ്ഞു. എന്നാല്‍ അലി അക്ബര്‍ അത് സമ്മതിച്ചില്ല. ജഗതിയെ വെച്ചെ ഇത് ചെയ്യുളളൂ എന്ന് സംവിധായകന്‍ പറഞ്ഞു.

എന്നാല്‍ ഞങ്ങള് ഈ പടം ചെയ്യാന്‍ ചെല്ലുമ്പോഴും ജഗതി സിനിമയിലേക്ക് തിരിച്ചുവന്നിട്ടില്ല. സ്റ്റക്കായിട്ട് ഇരിക്കുകയാണ്. അഭിനയിക്കാന്‍ പോണുണ്ട്. എന്നാല്‍ ആ പഴയ തിരക്ക് ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പടം ജഗതിയെ വീണ്ടും തിരക്കേറിയ താരമാക്കി മാറ്റി. പുളളി ഇല്ലെങ്കില്‍ ആ പടം ഇത്ര നന്നാകില്ല. ഞാനും പറഞ്ഞു; ജഗതി ചെയ്താല്‍ മതിയെന്ന്. ആ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാം ജഗതിക്ക് പറ്റിയ വേഷമാണ് എന്ന്. അങ്ങനെ ജഗതി വന്നപ്പോഴാണ് ആ പടം ഹിറ്റായി മാറിയത്, അഭിമുഖത്തില്‍ മമ്മി സെഞ്ച്വറി പറഞ്ഞു.

jagathi sreekumar

More in Malayalam

Trending

Recent

To Top