Connect with us

ഇടവേളയ്ക്ക് ശേഷം രഹ്ന ഫാത്തിമ വീണ്ടും പൊങ്ങി! ഒന്നൊന്നര പൊങ്ങൽ പറഞ്ഞത് കേട്ടോ?

Malayalam

ഇടവേളയ്ക്ക് ശേഷം രഹ്ന ഫാത്തിമ വീണ്ടും പൊങ്ങി! ഒന്നൊന്നര പൊങ്ങൽ പറഞ്ഞത് കേട്ടോ?

ഇടവേളയ്ക്ക് ശേഷം രഹ്ന ഫാത്തിമ വീണ്ടും പൊങ്ങി! ഒന്നൊന്നര പൊങ്ങൽ പറഞ്ഞത് കേട്ടോ?

കേരളത്തിലെ പുരോഗമന സമരങ്ങളിളിലും, ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളിലും മുൻപന്തിയിൽ, ഫറൂഖ് ഖോളേജിലെ അധ്യാപകൻ്റെ പ്രസ്താവനക്കെതിരെ മാറ് തുറന്നും,

തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായും, ചുംബനസമരത്തിലെല്ലാം ആക്ടിവിസ്റ് രഹ്ന ഫാത്തിമ മുന്നിലുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് രഹനയും ഭർത്താവ് മനോജ്‌ ശ്രീധരനും വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു

ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്നുള്ള വാർത്തയായിരുന്നു ഇതിനാധാരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജ് ഇക്കാര്യം തുറന്ന് പറയുന്നത്. അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ തടസമില്ലെന്നും മനോജ് പറഞ്ഞത്. ഇതിന് ശേഷം രഹ്നയെ കുറിച്ച് പലർക്കും അറിവില്ലായിരുന്നു…

ഇപ്പോൾ ഇതാ രഹ്ന വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഹ്ന എത്തിയത്. ‘വോട്ട് വിശ്വാസമാണ്. ജനങ്ങളുടെ വിശ്വാസത്തെ ഫുട്‌ബോള്‍ തട്ടുന്നത് പോലെയിട്ട് തട്ടരുതെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഹ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു രഹ്നയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജനങ്ങളെ അവരുടെ വിശ്വാസത്തെ പ്രതീക്ഷയെ ഫുട്ബോൾ തട്ടുന്നത് പോലെയിട്ട് തട്ടരുത്. തെറ്റുകൾ തിരുത്തണം. ഇന്ത്യൻ ഭരണഘടന ആമുഖം ഇപ്രകാരമാണ്, നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം
എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.” ഓർമ്മവേണം ഈ വാക്കുകൾ

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

More in Malayalam

Trending

Recent

To Top