Connect with us

അങ്ങനെ ഒരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സമ്പന്നരാണ്; “ഒലിവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും നമുക്കുണ്ടാവില്ലെ?; വൈറലാകുന്ന കുറിപ്പ് !

Malayalam

അങ്ങനെ ഒരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സമ്പന്നരാണ്; “ഒലിവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും നമുക്കുണ്ടാവില്ലെ?; വൈറലാകുന്ന കുറിപ്പ് !

അങ്ങനെ ഒരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സമ്പന്നരാണ്; “ഒലിവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും നമുക്കുണ്ടാവില്ലെ?; വൈറലാകുന്ന കുറിപ്പ് !

സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്ന് എന്ന നിലയിലേക്ക് ഹോം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ നടക്കുമ്പോൾ സിനിമയിലെ വേറിട്ടൊരു ചിന്തയാണ് കൃഷ്ണ എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ചത്.

കുടുംബത്തെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള സിനിമയിലെയും സൗഹൃദത്തെയാണ് കൃഷ്ണ ശ്രദ്ധിച്ചത്. ഫേസ്ബുക്കിൽ കൃഷ്ണ കുറിച്ച വാക്കുകൾ ഇങ്ങനെ,

“ഒലിവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും നമുക്കുണ്ടാവില്ലെ? നോട്ടമൊന്ന് മാറിയാൽ എന്താടാ എന്ന് ചോദിക്കുന്ന, ഒരു ദിവസം പോലും കണ്ടില്ലെങ്കിലും വിളിച്ചന്വേഷിക്കുന്ന ഒരു കൂട്ടുകാരൻ.

അയാൾ നമ്മളുടെ ജീവിതം മാറ്റിമറിച്ച ആളോ, ഇൻസ്പിറേഷനോ മോട്ടിവേറ്ററോ ഒന്നുമാവില്ല. പക്ഷെ ജീവിതത്തിലുടനീളം നമുക്ക് കൂട്ടിരുന്നവനാവും. ഏത് പാതിരാത്രിയും വിളിക്കാൻ പറ്റുന്ന ഒരാൾ, വിളിച്ചതിന് തെറി കേട്ടിട്ട് ഒട്ടും നീരസം തോന്നാതെ നിഷ്കളങ്കമായി ചിരിക്കാൻ തോന്നിപ്പിക്കുന്ന ഒരാൾ. തീർത്തും രണ്ട് ലോകങ്ങളിലാണെങ്കിലും നിങ്ങളൊരുമിച്ച് എത്രയോ ചെമ്പുകൾ തണുത്ത് മരവിച്ച ജീവിതപുഴകൾ നീന്തി കടത്തിയിരിക്കുന്നു. ഈ ലോകത്താരും വിശ്വസിക്കാത്ത കഥകളിൽ ജീവിച്ചിരിക്കുന്നു.

ഒരുമിച്ചുള്ള സാഹസങ്ങൾ വീണ്ടും വീണ്ടും പറഞ്ഞാലും ഒരോ വട്ടവും കണ്ണുകളിൽ അതേ തീക്ഷ്ണതയോടെ എല്ലാം ഓർത്തെടുക്കുന്ന ഒരു കൂട്ടുകാരനെങ്കിലുമുള്ളവർ അത്രയും ഭാഗ്യവാന്മാരാണ്. കാലത്തിനൊത്ത് ഓടാതെ പൂട്ടിപോയ കാസറ്റ് കടയ്ക്ക് മുൻപും ശേഷവും അയാൾ നമ്മോടൊപ്പം ഉണ്ടായിട്ടുണ്ടാവും. കാസറ്റ് മാറി ഓൺലൈൻ സ്ട്രീമിങ് വന്നാലും, ചില സൗഹൃദങ്ങൾ മാറില്ല.

അയാളുടെ അമ്മ നമ്മുടെ സ്വന്തം അമ്മയായിരിക്കും, അയാളുടെ മക്കൾ നമ്മളെയും അച്ഛാ / അമ്മ എന്നായിരിക്കും വിളിക്കുക. അയാളുടെ പൂച്ചകുട്ടി നമ്മളുടെ കാലിലായിരിക്കും കൂടുതൽ മുട്ടിയുരുമ്മുക. നമ്മളുടെ മക്കളുടെ ഇഷ്ട്ടപലഹാരം അവർക്കായിരിക്കും കൂടുതൽ ഓർമ്മ കാണുക.
ഈ കാലത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടാവുമോ എന്ന് നമുക്ക് തോന്നാം. മനുഷ്യർ ഇങ്ങനെയാവണം എന്നൊരു നിർബന്ധവുമില്ല.

മനുഷ്യൻ അതിജീവനത്തിന്റെ ഒഴുക്കിലാണ്. അവിടെ പലപ്പോഴും നമുക്ക് മറ്റുള്ളവരെ ശ്രദ്ധിക്കാൻ പോലും കഴിയാറില്ല. പക്ഷെ എല്ലാ ഒഴുക്കുകൾക്കുമെതിരെ നീന്തി നമ്മളിലേക്ക് വരുന്ന ഒരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ നമ്മൾ സമ്പന്നരാണ്. ഒലീവറിന് സൂര്യനെന്ന പോലെ ഒരു കൂട്ടുകാരനെങ്കിലും എല്ലാവർക്കുമുണ്ടാവട്ടെ!

about friendship

Continue Reading
You may also like...

More in Malayalam

Trending

Recent

To Top