Connect with us

ഒരുമിച്ച് ഒരേ വേദിയിൽ, ആ കാര്യം ആരോടും മിണ്ടില്ല വിങ്ങിപ്പൊട്ടിക്കരഞ്ഞ് കീർത്തി! ഇവരിങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ലെന്ന് ദിലീപ്! മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! വിതുമ്പലടക്കാനാകാതെ താരം

Malayalam

ഒരുമിച്ച് ഒരേ വേദിയിൽ, ആ കാര്യം ആരോടും മിണ്ടില്ല വിങ്ങിപ്പൊട്ടിക്കരഞ്ഞ് കീർത്തി! ഇവരിങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ലെന്ന് ദിലീപ്! മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! വിതുമ്പലടക്കാനാകാതെ താരം

ഒരുമിച്ച് ഒരേ വേദിയിൽ, ആ കാര്യം ആരോടും മിണ്ടില്ല വിങ്ങിപ്പൊട്ടിക്കരഞ്ഞ് കീർത്തി! ഇവരിങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ലെന്ന് ദിലീപ്! മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! വിതുമ്പലടക്കാനാകാതെ താരം

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. താരം പ്രതിസന്ധി ഘട്ടത്തിലെത്തിയപ്പോൾ പോലും നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ മലയാളികളറിയാത്ത ദിലീപിൻ്റെ മറ്റൊരു മുഖം വ്യക്തമാകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ദിലീപ് ആരാധകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയായ അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് പാവങ്ങൾക്ക് സഹായമാവുന്ന വിവരം പുറത്തറിഞ്ഞത്.

അണിയറപ്രവർത്തകർ ദിലീപിന് സർപ്രൈസായി മാവേലിക്കര സ്വദേശികളായ അംഗവൈകല്യമുള്ള കീർത്തിയെയും അമ്മ ഇന്ദിരയെയും വേദിയിലെത്തിക്കുകയായിരുന്നു. പരിപാടിയുടെ അയാം സ്ട്രോംഗ് എന്ന സെഗ്മെൻ്റിൻ്റെ ഭാഗമായാണ് ഇരുവരെയും വേദിയിലെത്തിച്ചത്. ഇവരെ അപ്രതീക്ഷിതമായി വേദിയിൽ കണ്ടതോടെ ദിലീപ് ആകെ അമ്പരന്നിരിക്കുകയായിരുന്നു.

പരിപാടിയിൽ അതിഥിയായി എത്തിയ നടി ശ്വേത മേനോൻ ആണ് ഇവരെ പരിചയപ്പെട്ടു തുടങ്ങിയത്. അപ്പോഴാണ് ഇന്ദിര തങ്ങളുടെ കഥ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന കഥ പറഞ്ഞാണ് ഇന്ദിര തുടങ്ങിയത്. തൻ്റെ ഒരു ജ്യേഷ്ഠത്തിയുടെ മകളെ പ്രസവത്തിന് കൊണ്ടുവന്നപ്പോൾ കുഞ്ഞിനെ കാണാമെന്ന് കരുതി പോയപ്പോൾ നടന്ന സംഭവത്തെ പറ്റിയാണ് ഇന്ദിര പറഞ്ഞു തുടങ്ങിയത്.

കുറെ കഴിഞ്ഞ സമയത്ത് എല്ലാവരും ശവക്കോട്ടയിലേക്ക് ഓടുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് ഒരു കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടുപോയതായി പറഞ്ഞത്. താൻ ഓടി അവിടെ ചെന്നപ്പോൾ കുഴിയെടുത്ത് ആ കുഞ്ഞിനെ അതിലിട്ട് മൂടാനുള്ള ഒരുക്കത്തിലായിരുന്നു. ആ കുഞ്ഞിനെ ഞാൻ ചോദിച്ച് വാങ്ങി, ആദ്യമവർ വിസമ്മതിച്ചെങ്കിലും കൈയ്യിലുണ്ടായിരുന്ന ഇരുന്നൂറ് രൂപ കൊടുത്തപ്പോൾ കുഞ്ഞിനെ അവർ തനിക്ക് തന്നു.

അവളാണോ കൂടെയുള്ള കീർത്തിയെന്ന് ശ്വേത അമ്പരപ്പോടെ ചോദിച്ച് ഉറപ്പുവരുത്തുകയായിരുന്നു. അതാണ് ഈ പൊന്നുമോൾ എന്നായിരുന്നു ഇന്ദിരയുടെ മറുപടി. അന്നവിടെ ഓടിനടന്ന് അഞ്ചാറ് ഓട്ടോക്കാരോട് ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചെങ്കിലും അവരാരും അതിന് മുതിർന്നില്ലെന്നും ഇന്ദിര വിതുമ്പലോടെ ഓർത്തെടുക്കുകയായിരുന്നു.

ഒരു ആശുപത്രിയിൽ ചെന്നപ്പോൾ തനിക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാണെന്നൊക്കെ പറഞ്ഞ് പോലീസിനെ വിളിക്കുമെന്നും കേസെടുക്കുമെന്നുമൊക്കെ പറഞ്ഞു. ഇവിടെ നോക്കാൻ പറ്റില്ല, പെട്ടെന്ന് കൊണ്ടുപോയ്ക്കോളാനാണ് പറഞ്ഞത്. അവിടുന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്കോടി അവർ നോക്കിയിട്ടു പറഞ്ഞു കുഞ്ഞ് ആകെ ഒരു കിലോയേ ഉള്ളു

കുഞ്ഞിനെ സംരക്ഷിച്ചെടുക്കാനാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്താണ് ചെയ്യേണ്ടത്, ഇൻക്യുബേറ്ററിൽ വെക്കാം കുറിച്ച് തരട്ടേയെന്ന് ചോദിച്ചപ്പോൾ എനിക്ക് മാർഗ്ഗമില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഒരു തുണിയ്ക്ക് കുറിച്ച് തരാം ആ തുണി വാങ്ങി അതിൽ പൊതിഞ്ഞ് വെയ്ക്കാൻ പറഞ്ഞത്. ഇന്ദിര വിതുമ്പലോടെ പറയുന്ന കാര്യം കരച്ചിലടക്കിയാണ് മറ്റു താരങ്ങൾ കേട്ടുകൊണ്ടിരുന്നത്.

ഒരു മീറ്ററിന് തൊള്ളായിരം രൂപ വിലവരുന്ന പാനലിൻ്റെ തുണിയ്ക്കാണ് അദ്ദേഹം കുറിച്ച് തന്നത്. അത് വാങ്ങി കുഞ്ഞിനെ അതി പൊതിഞ്ഞ് പത്ത് ദിവസം ആശുപത്രിയിൽ കിടന്നു. ഇത് കേട്ട ശ്വേത ഇവിടെ വരാനുള്ള കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് കീർത്തി മറുപടി നൽകിയത്. ദിലീപേട്ടനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു അതിന് വന്നതാണ് എന്ന്.

ദിലീപേട്ടനാണ് എനിക്ക് വീടുവെച്ച് തന്നത്. മിണ്ടില്ല അതാരോടും എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു കീർത്തി. ഇതു കേട്ട് വിതുമ്പലടക്കാനാകാതെ ഇരിക്കുകയായിരുന്നു ദിലീപ്. ഞങ്ങളാ വീട്ടിലാണ് കഴിയുന്നതെന്ന് ഇന്ദിരയും പറഞ്ഞു. ഇതു കേട്ട് വേദിയിലുണ്ടായിരുന്ന താരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു.

ഇതിനൊക്കെ ശേഷം ദിലീപ് പറയുന്ന മറുപടിയിലേക്കായിരുന്നു ഏവരുടെയും ശ്രദ്ധ. സത്യത്തിൽ ഇന്ദിരാമ്മയെയും മകളെയും ഇവിടെ കണ്ടപ്പോൾ ഞെട്ടി. ഒട്ടും പ്രതീക്ഷിച്ചില്ല. ഇവരിങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല. ആരുമറിഞ്ഞിരുന്നില്ലെന്നും താങ്കൾ ചെയ്തത് വലിയൊരു കാര്യമാണെന്നും ശ്വേത പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ഇന്ദിരച്ചേച്ചി ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടു വരിക, ഒരു ജീവിതം മുഴുവൻ ആ കുഞ്ഞിനൊപ്പം കഴിയുക, ആ സമയത്ത് ഷീറ്റ് വെച്ച് മറച്ച പോലുള്ള ഒരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അതിനോട് ചേർന്നൊരു കടയുമുണ്ടായിരുന്നു. അതൊക്കെ വായിച്ചറിഞ്ഞപ്പോൾ അത് ശരിയാണോ എന്നൊക്കെ അറിയാനായി ആളെ വിടുകയായിരുന്നു.

തുടർന്നാണ് ഞാൻ വിളിച്ചത്. രണ്ട് മൂന്ന് സെൻ്റ് സ്ഥലമുണ്ടായിരുന്നു. വീട് പണിതു കൊടുത്തുവെന്ന് ദിലീപ് ശ്വേതയോട് പറഞ്ഞു. ദിലീപാണ് കല്ലിട്ടു കൊടുത്തതെന്ന് ഇന്ദിര പറഞ്ഞു. രണ്ട് ബെഡ്റൂമുള്ള ഒരു വാർക്ക കെട്ടിടമായിരുന്നു. അതിപ്പോഴും സുരക്ഷിതമായിരിക്കുന്നെന്ന് കരുതുന്നുവെന്ന് ദിലീപ് പറഞ്ഞു.

ഗണേഷേട്ടനാണ് താക്കോൽദാനം ചെയ്തത്. ആയിരം വീടിൻ്റെ പദ്ധതിയായിരുന്നു അത്, പതിനൊന്ന് പേർക്കേ വീട് പണിയാൻ പറ്റിയുള്ളു. അതിനുശേഷം അത് ഫ്രീസ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. നാലു വർഷങ്ങൾക്ക് ശേഷമാണ് ഇവരെ കാണുന്നത്. ഇതൊക്കെ കേട്ടിട്ട് എന്ത് പറയണം എന്നറിയില്ല എന്നാണ് സീരിയൽ താരം സാജൻ സൂര്യ പറഞ്ഞത്.

ഇപ്പോഴത്തെ കീർത്തിയുടെ ആവശ്യമെന്താണെന്ന് തിരക്കിയപ്പോൾ ഓട്ടോമാറ്റിക്ക് വീൽ ചെയർ കിട്ടിയാൽ ഉപകാരമാകുമെന്നായിരുന്നു കീർത്തിയുടെ മറുപടി. ഇതിനായി സീരിയൽ താരങ്ങളൊരുമിച്ച് കൈകോർക്കുമെന്ന് അറിയിക്കുകയും അതോടൊപ്പം ശ്വേതയുടെ സഹായവുമുണ്ടാകുമെന്നും ഉറപ്പാക്കുകയും ചെയ്തു. ‘200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞിന്റെ കഥ. മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! ഈ മനുഷ്യനെ ആരാധിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കാരണങ്ങൾ ഏറെയാണ്…’ എന്നീ വാക്കുകളോടെയാണ് ദിലീപ് ആരാധകരുടെ കൂട്ടായ്മയിൽ ഈ വീഡിയോ പ്രചരിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending