Connect with us

തനിച്ചാക്കി പോയല്ലോ ഉപ്പാ… എനിയ്ക്ക് അവിടെ പോകണം! വിങ്ങി പൊട്ടി മകൾ! ആ കാഴ്ച കണ്ട് ചങ്ക് പൊട്ടി ഉറ്റവർ… നൗഷാദിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്, വിങ്ങുന്ന ദൃശ്യങ്ങൾ കാണാം

Malayalam

തനിച്ചാക്കി പോയല്ലോ ഉപ്പാ… എനിയ്ക്ക് അവിടെ പോകണം! വിങ്ങി പൊട്ടി മകൾ! ആ കാഴ്ച കണ്ട് ചങ്ക് പൊട്ടി ഉറ്റവർ… നൗഷാദിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്, വിങ്ങുന്ന ദൃശ്യങ്ങൾ കാണാം

തനിച്ചാക്കി പോയല്ലോ ഉപ്പാ… എനിയ്ക്ക് അവിടെ പോകണം! വിങ്ങി പൊട്ടി മകൾ! ആ കാഴ്ച കണ്ട് ചങ്ക് പൊട്ടി ഉറ്റവർ… നൗഷാദിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്, വിങ്ങുന്ന ദൃശ്യങ്ങൾ കാണാം

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ മരണ വാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അദ്ദേഹം മരണമടഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം.


ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പേരാണ് എത്തിച്ചേർന്നത്. തുടർന്ന് ഏക മകൾ ഉൾപ്പടെയുള്ള ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് നൗഷാദിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി

തിരുവല്ല എസ്‍സിഎസ് സ്കൂളിൻ്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരം അവസാനമായി ഒരു നോക്കുകാണാൻ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ പ്രേമികളും എത്തിച്ചേർന്നിരുന്നു. തുടർന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരവും ഏറ്റുവാങ്ങി. പൊതുദർശനത്തിന് ശേഷം തിരുവല്ല മുത്തൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൗഷാദിൻ്റെ ഭൗതികശരീരം കബറടക്കി.

ഉപ്പയുടെ ഖബറിൽ എനിയ്ക്കും പോണം. വണ്ടിയിൽ കയറാതെ നെഞ്ച് പൊട്ടി കരയുന്ന നൗഷാദിന്റെ മകൾ 13 വയസ്സുകാരി നഷ് വയെ കാണാൻ ഉറ്റവർക്ക് പോലും സാധിച്ചില്ല. ഉമ്മയ്ക്ക് പിന്നാലെ വാപ്പച്ചിയും പോയതോടെ നഷ്‍വ തനിച്ചായി.

കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളര്‍ത്തി. ഭാര്യ മരിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി. പതിമൂന്ന് വയസ്സുകാരിയായ നഷ്‌വയാണ് ഇവരുടെ ഏക മകള്‍. മാതാവിന്റെ മരണം നല്‍കിയ മാനസികാഘാതത്തിലായിരുന്നു നഷ്‌വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാല്‍ നഷ്‌വയെ തനിച്ചാക്കി നൗഷാദും യാത്രയാവുകയായിരുന്നു

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമ കൂടിയാണ് അദ്ദേഹം. പാചക വിദഗ്ധൻ ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ച് പോന്നിരുന്നത്. ഉറ്റ സുഹൃത്തും സഹപാഠിയും തിരുവല്ലക്കാരനുമായ ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കാഴ്ച നിര്‍മിച്ചായിരുന്നു നൗഷാദ് സിനിമാരംഗത്തേക്ക് കടന്നു വന്നത്. ഗുജറാത്ത് ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം മികച്ച അംഗീകാരം നേടി. 2004 ഓഗസ്റ്റ് 27 നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം റിലീസ് ചെയ്തത്. അതിൻ്റെ 17-ാം വാർഷിക ദിനത്തിലുള്ള നൗഷാദിൻ്റെ വിയോഗം ചലച്ചിത്ര പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

ബെസ്റ്റ് ആക്ടര്‍, ചട്ടമ്പിനാട്, തകരച്ചെണ്ട തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചു. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ദിലീപ്-ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ചിത്രം സ്പാനിഷ് മസാല തിയറ്ററില്‍ തകര്‍ന്നതോടെ നൗഷാദ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പിന്നീട് കാറ്ററിങ്ങും ഹോട്ടൽ ബിസിനസുമായി മുന്നോട്ടുപോയെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റും എത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയായി. ഇതിനിടെ വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നു വരാൻ നൗഷാദ് ആഗ്രഹിച്ചിരുന്നതായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ വെളിപ്പെടുത്തിയിരുന്നു. ഇഷ്ട സംവിധായകനായ ഷാഫിയോടൊപ്പം ബിജു മേനോനേ നായകനാക്കി ഒരു ചിത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നത്. ഈ പ്രോജക്ടിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനിരിക്കെയായിരുന്നു നൗഷാദിൻ്റെ അപ്രതീക്ഷിത വിയോഗം.

More in Malayalam

Trending

Recent

To Top