Connect with us

ഞാന്‍ ആദ്യമായിട്ട് ഒരു പെഗ് മദ്യം കഴിക്കുന്നത് എന്റെ അച്ഛന്‍ തരുമ്പോഴാണ്… തന്റെ മാതാപിതാക്കൾ തനിയ്ക്ക് നല്‍കിയ ഫ്രീഡം താന്‍ മക്കള്‍ക്ക് കൊടുത്തിട്ടില്ല; തുറന്ന് പറഞ്ഞ് രഞ്ജി പണിക്കർ

Malayalam

തനിക്ക് ചെറുപ്പക്കാലത്ത് വീട്ടില്‍ നിന്ന ലഭിച്ച സ്വാതന്ത്ര്യം ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്ന് രഞ്ജി പണിക്കര്‍. തനിക്ക് തന്റെ മാതാപിതാക്കൾ നല്‍കിയ ഫ്രീഡം താന്‍ മക്കള്‍ക്ക് കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി എന്നും അദ്ദേഹം പറഞ്ഞു.

പഠിക്കുന്ന സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് പൈസ മോഷ്ടിച്ച് കള്ളുകുടിക്കുമ്പോള്‍ തനിക്ക് പുശ്ചമായിരുന്നുവെന്നും അതിന്റെ കാരണം എന്തെന്നും വിശദീകരിച്ചു കൊണ്ട് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രണ്‍ജി പണിക്കര്‍ പറയുന്നു.

‘ഞാന്‍ ആദ്യമായിട്ട് ഒരു പെഗ് മദ്യം കഴിക്കുന്നത് എന്റെ അച്ഛന്‍ തരുമ്പോഴാണ്. ഞാന്‍ അപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയാണ് ഇത് പുറത്ത് പറയാന്‍ പറ്റിയ ഒരു കാര്യമല്ല എന്റെ കൂടെ പഠിക്കുന്ന കുട്ടികള്‍ പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പൈസയൊക്കെ ഇസ്‌കി കൊണ്ട് വന്നിട്ട് (ഇസ്‌കുക എന്ന് പറയുന്ന പ്രയോഗം ഇപ്പോള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല), ഇവര്‍ ബാറിലൊക്കെ പോയി ബിയര്‍ ഒക്കെ കുടിക്കുമ്പോള്‍ എനിക്ക് അത്യാവശ്യം പുശ്ചമാണ്.

കാരണം എനിക്ക് ഇത് വീട്ടില്‍ കിട്ടുമല്ലോ! ഞാന്‍ പറയുന്നത് മാതാപിതാക്കാള്‍ അങ്ങനെ ആകണം എന്നൊന്നും അര്‍ത്ഥമില്ല. ഞാന്‍ അത്രയേറെ സ്വാതന്ത്ര്യം എന്റെ മക്കള്‍ക്ക് കൊടുത്തിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത്രയും സ്വാതന്ത്ര്യമുള്ള ഒരു അന്തരീക്ഷത്തിലാണ് ഞാന്‍ അക്കാലത്ത് വളര്‍ന്നത്’. രണ്‍ജി പണിക്കര്‍ പറയുന്നു

More in Malayalam

Trending

Recent

To Top