Connect with us

ലൈവിനിടെ ഞെട്ടിച്ചു കളഞ്ഞു, ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.. സസ്പെൻസ് പൊട്ടിച്ചു! ആ ശുഭ മുഹൂർത്തത്തിലേക്ക്!

Malayalam

ലൈവിനിടെ ഞെട്ടിച്ചു കളഞ്ഞു, ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.. സസ്പെൻസ് പൊട്ടിച്ചു! ആ ശുഭ മുഹൂർത്തത്തിലേക്ക്!

ലൈവിനിടെ ഞെട്ടിച്ചു കളഞ്ഞു, ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത.. സസ്പെൻസ് പൊട്ടിച്ചു! ആ ശുഭ മുഹൂർത്തത്തിലേക്ക്!

ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ വിജയ കിരീടം നേടിയത് മണികുട്ടനായിരുന്നു. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

തുടക്കം മുതൽ തന്നെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ പ്രക്ഷേകരുടെ ജനപ്രീതി നേടിയെടുത്ത താരം വോട്ടെടുപ്പിൽ 9 കോടിയിലധികം വോട്ടുകൾ നേടിയയാിരുന്നു വിജയ കിരീടം ചൂടിയത്. ഇപ്പോഴിതാ ബിഗ് ബോസ് ടൈറ്റിൽ നേട്ടത്തിന് പിന്നാലെ ഷോയെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് മണിക്കുട്ടൻ. ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ ഓണം അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

എന്റെ നൂറ് ദിവസം ബിഗ് ബോസ് ഹൗസിന് അകത്താകാൻ ലഭിച്ച സന്തോഷത്തിലാണ് താൻ ഷോയിലേക്ക് പോയതെന്ന് മണിക്കുട്ടൻ പറ‍യുന്നു. കിടുന്ന ടാസ്കുകളിലെല്ലാം തന്നെ താൻ റിയൽ ലൈഫിൽ എങ്ങനെയാണോ കാണിക്കുന്നത് അത് പോലെ തന്നെയാണ് പെരുമാറിയത്. ചില ദിവസങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. നമ്മുടെ ദിവസങ്ങൾ നാല് ചുമരുകൾക്കുുള്ളിൽ ആയി കഴിഞ്ഞാൽ
പുറം ലോകവുമായി യാതൊരുവിധ ബന്ധങ്ങളും ഇല്ലാതിരുന്നാൽ എങ്ങനെയാണ് നമ്മൾ പെരുമാറുക.നമ്മുടെ ടാസ്കുകളെ എങ്ങനെ സമീപിക്കാം . കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജനത്തിന് എന്റർടെയ്ൻമെന്റ് നൽകാൻ സാധിച്ചു എന്നീ കാര്യങ്ങളൊക്കെ ബിഗ് ബോസ് ഹൗസിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളാണ്, മണിക്കുട്ടൻ പറഞ്ഞു.

ചെയ്ത എല്ലാ കാര്യങ്ങളിലും വിജയം നേടി വലിയ അംഗീകാരം നേടി അങ്ങനെയുള്ള ആളൊന്നുമല്ല ഞാൻ.സിനിമാ ജീവിതം 15 വർഷം എടുത്ത് കഴിഞ്ഞാൽ വിജയങ്ങളെക്കാൾ പരാജയങ്ങളാണ്. അംഗീകാരങ്ങൾ ഏഴയലത്ത് പോലും വന്നില്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ബിഗ് ബോസിൽ വന്നപ്പോഴാണ് നമ്മുക്ക് വലിയൊരു അംഗീകാരം കിട്ടിയത്. ബിഗ് ബോസ് പോലുള്ള ഇത്രയും വലിയൊരു ഷോയിൽ മികച്ച മത്സരാർത്ഥിയാകാനും പരിപാടിയിൽ വിജയിക്കാൻ തന്നെ സാധിച്ചതും വലിയ അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ഷോയിൽ വെച്ച് മികച്ച സൗഹൃദങ്ങളും തനിക്ക് ലഭിച്ചു. എല്ലാവരും നല്ല സുഹൃത്തുക്കളാണ്,മണിക്കുട്ടൻ പറഞ്ഞു.

ആ ഷോയിൽ നടന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് കാണിച്ചിട്ടുള്ളത്. കാണിച്ചതെല്ലാം യാഥാർത്ഥ്യം തന്നെയാണ്. ഇതിനോടൊപ്പം മറ്റൊരു ഭാഗ്യം കൂടി ലഭിച്ചു. ഒരുനടന് ചേർന്ന പേരല്ല മണിക്കുട്ടൻ എന്ന ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിന് ശേഷം എല്ലാവരും തന്നെ മണിക്കുട്ടൻ എന്നതിന് പകരം ഇപ്പോൾ എംകെയെന്നാണ് വിളിക്കുന്നത്, മണിക്കുട്ടൻ പറഞ്ഞു.

അതിനിടെ അഭിമുഖത്തിനിടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ലൈവിലെത്തി മണിക്കുട്ടനുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു. സിനിമയിൽ തന്നോടാണ് മണിക്കുട്ടൻ അവസരങ്ങൾ ചോദിക്കാറുള്ളത്. അതിന് കാരണം താനും മണിക്കുട്ടനും തമ്മിലുള്ള ബന്ധമാണ്. സഹോദരതുല്യമായ ബന്ധമാണ് മണിക്കുട്ടനുമായുള്ളതെന്നും ബാദുഷ പറഞ്ഞു. ബിഗ് ബോസിലേക്ക് പോകുന്നതിന് തൊട്ട് മുൻപ് സംവിധായകൻ വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് മണിക്കുട്ടനെ താൻ വിളിച്ചിരുന്നു. അപ്പോഴാണ് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് മണിക്കുട്ടൻ പറഞ്ഞത്. എന്നാൽ അത് തന്നെയാണ് നല്ലതെന്നായിരുന്നു എന്റെ മറുപടി. അതിനിപ്പോൾ ഫലം കണ്ടു, ബാദുഷ വ്യക്തമാക്കി. ഒരു സർപ്രൈസ് കൂടി ബാദുഷ അഭിമുഖത്തിനിടെ പ്രഖ്യാപിച്ചു. . നടൻ ഉണ്ണിമുകുന്ദനുമായി ചേർന്ന് ബാദുഷ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് മണിക്കുട്ടന് അവസരം ഉണ്ടെന്ന് ബാദുഷ മണിക്കുട്ടനെ ഷോയിലൂടെ അറിയിച്ചു. കൂടാതെ നടൻ അനൂപ് മേനോൻ തിരക്കഥയെഴുതുന്ന പുതിയ സിനിമയിലും ഒരു പ്രധാന കഥാപാത്രം മണിക്കുട്ടന് നൽകുന്നുണ്ടെന്നും ബാദുഷ വ്യക്തമാക്കി.

അതേസമയം മണിക്കുട്ടൻ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകൻ വിനയനും മണിക്കുട്ടനെ കുറിച്ച് പരിപാടിയിൽ വാചാലനായി.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് മണിക്കുട്ടന് ചിത്രത്തില്‍ അവസരം ലഭിക്കുന്നത്.ബിഗ് ബോസിലെ മണിക്കുട്ടന്റെ നേട്ടത്തെ വിനയൻ അഭിനന്ദിച്ചു. എന്നാൽ ഫിലിം ആക്ടര്‍ നിലയിലാണ് ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചതെന്നും തന്നെ സിനിമ നടനാക്കിയത് വിനയൻ സാറാണെന്നും മണിക്കുട്ടൻ പറ‍്ഞു. അതുകൊണ്ട് തന്നെ ഈ ഓണത്തിന് സാറിന്‌റെ മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ഇരട്ടി സന്തോഷമാണ് അനുഭവപ്പെടുന്നത്. സാറിന്‌റെ സന്തോഷവും എനിക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

അതേസമയം ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു.രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്ന് സാറിന്‌റെ പത്തൊമ്പതാം നൂറ്റാണ്ട് മറ്റൊന്ന് ബിഗ് ബോസ്. അപ്പോ സാറാണ് പറഞ്ഞത് പത്തൊൻപതാം നൂറ്റാണ്ടിലെ കഥാപാത്രത്തേക്കാള്‍ നിനക്ക് നല്ലത് ബിഗ് ബോസ് ആയിരിക്കുമെന്ന് .കാരണം സാറിന്‌റെ രണ്ട് മൂന്ന് സിനിമയില് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സാറ് അതിന് ശേഷം വലിയ ഒരു ബിഗ് ബജറ്റ് ചിത്രവുമായി വരികയാണ്. ഇനിയും ഞാന്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യും. പക്ഷേ കൊവിഡ് സമയത്തെ ഈ അവസരം നീ പരമാവധി ഉപയോഗപ്പെടുത്തുക എന്ന് പറഞ്ഞ് എന്നെ ബിഗ് ബോസിലോട്ട് അനുഗ്രഹിച്ച് അയച്ച ആളാണ് വിനയൻ സാറെന്നും മണിക്കുട്ടൻ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending