Connect with us

എന്നെ അത്ഭുദപ്പെടുത്തി ഈ ഓണത്തിന് അത് സംഭവിക്കുന്നു! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മണിക്കുട്ടൻ! ആശംസകളുമായി ആരാധകർ

Malayalam

എന്നെ അത്ഭുദപ്പെടുത്തി ഈ ഓണത്തിന് അത് സംഭവിക്കുന്നു! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മണിക്കുട്ടൻ! ആശംസകളുമായി ആരാധകർ

എന്നെ അത്ഭുദപ്പെടുത്തി ഈ ഓണത്തിന് അത് സംഭവിക്കുന്നു! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മണിക്കുട്ടൻ! ആശംസകളുമായി ആരാധകർ

ബിഗ് ബോസ് മലയാളത്തിന്‌റെ മൂന്നാം പതിപ്പ് വലിയ വിജയമായി മാറിയിരുന്നു. മുന്‍ സീസണുകള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇത്തവണ ഷോയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിന്നറായത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി. സായി വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ റംസാന്‍, അനൂപ് തുടങ്ങിയവരാണ് ടോപ്പ് ഫൈവില്‍ ഇടംപിടിച്ച മറ്റ് മല്‍സരാര്‍ത്ഥികള്‍.

ഓരോ മല്‍സരാര്‍ത്ഥികള്‍ക്കും പലതരത്തിലുളള പുരസ്‌കാരങ്ങള്‍ ഷോയില്‍ ലഭിച്ചു. ഡാന്‍സും കോമഡി സ്‌കിറ്റുകളുമൊക്കെയായി വര്‍ണാഭമായ ഒരു ഫിനാലെ എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്തത്‌. അതേസമയം മല്‍സരാര്‍ത്ഥികളുടെ പരിപാടികള്‍ ഫിനാലെയില്‍ ഉണ്ടായിരുന്നില്ല. ഫിനാലെ വേദിയിലേക്ക് ഒരു പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് മല്‍സരാര്‍ത്ഥികള്‍ എത്തിയത് മാത്രമാണ് കാണിച്ചത്. അവരുടെ പെര്‍ഫോമന്‍സുകള്‍ ഓണപരിപാടിയില്‍ ഉണ്ടാവുമെന്നാണ് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നത്.

കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരങ്ങള്‍ എല്ലാം എത്തുന്ന ഓണവില്ല് ബിഗ് ബോസ് മാമാങ്കം എഷ്യാനെറ്റില്‍ വരികയാണ്. തിരുവോണ ദിനത്തിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം സിനിമാ താരങ്ങളും പിന്നണി ഗായകരുമെല്ലാം പരിപാടിയില്‍ എത്തുന്നുണ്ട്. ഓണവില്ല് ബിഗ് ബോസ് മാമാങ്കം എന്ന പേരിട്ട ഷോയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

ഇപ്പോൾ ഇതാ മണികുട്ടന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അനുപമമായ നൃത്ത ചുവടുകൾ കൊണ്ട് എന്നെ അത്ഭുദപ്പെടുത്തിയ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ സുഹൃത്ത് റംസാനോടൊപ്പമുള്ള ഏഷ്യനെന്റ് പ്രമോ വീഡിയോ ഒരുപാട് സന്തോഷം നൽകുന്നു.ബിഗ് ബോസ്സ് കുടുംബത്തിലെ എല്ലാവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണം ആശംസിക്കുന്നു. ഞങ്ങളെ സ്നേഹിക്കുന്നവർക്ക് സന്തോഷം നൽകുന്ന പരിപാടികളുമായി ഏഷ്യനെറ്റിലൂടെ എത്തുന്നുണ്ട് ഈ ഓണത്തിന്. എല്ലാവരും കാണണം. ഇനിയും ഒപ്പമുണ്ടാകണമെന്നാണ് മണിക്കുട്ടൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്

അതേസമയം തന്നെ ഓണവില്ലിന്‌റെ ഒരു പ്രൊമോയില്‍ മണിക്കുട്ടനും ഋതു മന്ത്രയും പരിപാടിയെ കുറിച്ച് പറയുന്നതായി കാണിക്കുന്നുണ്ട്. ‘ഇത്തവണ ഓണം ആഘോഷിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടാവും. ബിഗ് ബോസ് സീസണ്‍ 3 മല്‍സരാര്‍ത്ഥികള്‍. ഒത്തിരി സ്വപ്‌നങ്ങളുമായി വന്ന ഞങ്ങള്‍ വീണ്ടും ഓണവില്ലില്‍ ഒന്നിക്കുകയാണ്. തിരുവോണ ദിവസത്തില്‍ ഓണവില്ല് കാണാന്‍ മറക്കരുത്. ഓണവില്ല് ബിഗ് ബോസ് മാമാങ്കം വരുന്നു എന്നാണ് പ്രൊമോയില്‍ മണിക്കുട്ടനും ഋതുവും പറയുന്നത്.

ബിഗ് ബോസ് കണ്‍ടസ്റ്റന്‍സിന്‌റെ പ്രോഗ്രാമുകളെല്ലാം ഓണത്തിനായി മാറ്റിവെക്കുകയായിരുന്നു ചാനല്‍. ഇത്തവണ നിരവധി പെര്‍ഫോമന്‍സുകളാണ് ഓണവില്ല് പരിപാടിയില്‍ ഉണ്ടാവുക. കോമഡി സ്‌കിറ്റുകളുമായി സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, രമ്യ, ടിനി ടോം, കലാഭവന്‍ പ്രചോദ് തുടങ്ങിയവര്‍ എത്തുന്നുണ്ട്. അതുപോലെ നടി ദുര്‍ഗ കൃഷ്ണയുടെ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടാവുമെന്ന് പ്രൊമോയില്‍ കാണിക്കുന്നു

മലയാളത്തിന്‌റെ വാനമ്പാടി കെഎസ് ചിത്രയും പാട്ടുമായി എത്തുന്നുണ്ട്. ചിത്ര ചേച്ചിയെ മോഹന്‍ലാല്‍ ആദരിക്കുന്നതായും വീഡിയോയിലുണ്ട്. ഗായികയെ ലാലേട്ടന്‍ പൊന്നാട അണിയിക്കുന്നതായിട്ടാണ് പ്രൊമോയില്‍ കാണിക്കുന്നത്. ചിത്ര ചേച്ചിയ്‌ക്കൊപ്പം ഗായകന്‍ ഉണ്ണി മേനോനും പാട്ടുമായി എത്തുന്നു. അതുപോലെ ബിഗ് ബോസ് 3 റണ്ണറപ്പായ സായി വിഷ്ണു ബൈക്കില്‍ വരുന്നതും കാണിക്കുന്നു. ഡാന്‍സുമായി രമ്യ, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, റംസാന്‍, സന്ധ്യാ മനോജ്, അനു സിത്താര തുടങ്ങിയവരും എത്തുന്നുണ്ട്.

കൂടാതെ ലക്ഷ്മി ജയന്‌റെ പാട്ട്, ആര്യയും ധര്‍മ്മജനും അവതരിപ്പിക്കുന്ന സ്കിറ്റ്, സൂര്യയുടെ ഡാന്‍സ്, ഫിറോസ് സജ്നയുടെ കോമ്പോ ഡാന്‍സ് എന്നിവയും ഉണ്ടാവും. ഓണവില്ലില്‍ വാശിയോടെയുളള ഒരു വടംവലിയും, ഒരു ടോക്ക് ഷോയും ഉണ്ടാവുമെന്നുളള സൂചനകളും പ്രൊമോ വീഡിയോ തരുന്നു. അതേസമയം ഫിനാലെ സമയത്താണ് ഓണവില്ലിന്‌റെ ഷൂട്ടിംഗ് നടന്നത്. ഓണപരിപാടി ചിത്രീകരിച്ച ശേഷം ഫിനാലെ എപ്പിസോഡ് ഷൂട്ട് ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ വെച്ചാണ് ഷൂട്ടിംഗ് നടന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top