Connect with us

അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി ; പഴങ്കഞ്ഞി പ്രിയം മുതൽ പത്മയുടെ റിയാക്ഷൻ വരെ തുറന്നുപറഞ്ഞ് അശ്വതി ശ്രീകാന്ത്!

Malayalam

അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി ; പഴങ്കഞ്ഞി പ്രിയം മുതൽ പത്മയുടെ റിയാക്ഷൻ വരെ തുറന്നുപറഞ്ഞ് അശ്വതി ശ്രീകാന്ത്!

അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി ; പഴങ്കഞ്ഞി പ്രിയം മുതൽ പത്മയുടെ റിയാക്ഷൻ വരെ തുറന്നുപറഞ്ഞ് അശ്വതി ശ്രീകാന്ത്!

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയാണ് അശ്വതി ശ്രീകാന്ത് . ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയത്തിലും തിളങ്ങുകയാണ് അശ്വതി . ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് അശ്വതി. ലിവ് അൺഎഡിറ്റഡ് എന്ന പേരിൽ അശ്വതി ആരംഭിച്ച പുതിയ യൂട്യൂബ് ചാനലിലെ താരത്തിന്റെ ആദ്യ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം നൽകുകയാണ് ഈ വീഡിയോയിൽ അശ്വതി.

തന്നോട് ഏറ്റവുമധികം ആളുകൾ ചോദിച്ച ചോദ്യമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി മറുപടി തുടങ്ങുന്നത്.”ഗർഭിണികൾ വാക്‌സിൻ എടുക്കാമോ? ഒരുപാട് പേര് എന്നോട് ഈ ചോദ്യം ചോദിച്ചു. ഞാൻ എന്റെ ആദ്യ ഡോസ് എടുത്തുകഴിഞ്ഞു. എന്റെ ഗൈനെക്കോളജിസ്റ്റിനോട് ചോദിച്ചപ്പോൾ എടുക്കണം എന്നാണു ഡോക്ടറും നിർദേശിച്ചത്. ഗർഭിണികൾക്ക്‌ ആശുപത്രിയുമായുള്ള സമ്പർക്കം കൂടാനുള്ള സാഹചര്യമാണ് പിന്നീട് ഉണ്ടാവുക. ചെക്കപ്പിന് പോകുകയും, അഡ്മിറ്റ് ആകുകയും ഒക്കെ. അപ്പോൾ സുരക്ഷിതരാകുവാൻ വാക്‌സിൻ എടുക്കുന്നത് തന്നെയാണ് നല്ലത്,” അശ്വതി പറയുന്നു.

“പത്മയെ ഗർഭം ധരിച്ച സമയത്തെ വെച്ച് നോക്കുമ്പോൾ ഇത്തവണ വല്യ ക്രേവിങ് ഒന്നും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം പഴങ്കഞ്ഞി കഴിക്കാൻ തോന്നി. അപ്പോൾ ഞാൻ തന്നെ തലേന്ന് ചോറ് വെള്ളത്തിലിട്ടു, മീൻ കറിയും തൈരും ഒക്കെ ചേർത്ത് ആഗ്രഹം പോലെ കഴിച്ചു,” എന്നും അശ്വതി പറഞ്ഞു.

താൻ എപ്പോൾ ഡ്രൈവ് ചെയ്യുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്താലും ഗർഭകാലത്തു അത് പാടില്ല എന്ന് ഒരുപാട് പേര് കമന്റ് ചെയ്യാറുണ്ട് എന്ന് അശ്വതി പറയുന്നു. എന്നാൽ തന്റെ അനുഭവ പ്രകാരം, ആരോഗ്യവതിയാണെങ്കിൽ ഡ്രൈവ് ചെയ്യുന്നതിൽ കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ഈ മോം-ടു-ബി പറയുന്നു. മാത്രമല്ല, സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചിരിക്കണം എന്നും അശ്വതി ഓർമിപ്പിക്കുന്നു.

ഗർഭിണിയായിക്കഴിഞ്ഞപ്പോൾ എന്റെ ആദ്യ ടെൻഷൻ ഞാൻ ഇതെങ്ങനെ മൂത്തമകളായ പത്മയോട് പറയും എന്നായിരുന്നു. അടുത്തിടെ വരെ എനിക്ക് സഹോദരങ്ങൾ വേണ്ട എന്ന് പറഞ്ഞിരുന്ന ആളായിരുന്നു പത്മ, എന്നാൽ അടുത്തിടെ ഒരു ബേബി ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ പറഞ്ഞ ശേഷമാണ് രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ചു ഞങ്ങൾ ആലോചിച്ചത് തന്നെ. എന്തായാലും പ്രെഗ്നൻസി ഉറപ്പിച്ച ശേഷം, ഷൂട്ട് കഴിഞ്ഞു വന്ന ഉടൻ ഞാൻ പപ്പയെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു , ‘അമ്മേടെ വയറ്റിൽ ഒരു ബേബി ഉണ്ട്’ കേട്ടതും അവൾ കരയാൻ തുടങ്ങി. ഇത് കണ്ടു എനിക്കും വലിയ സങ്കടമായി, ഞാൻ എന്തോ തെറ്റ് ചെയ്തപോലെ തോന്നി എനിക്ക്. പിന്നെയാണ് മനസിലായത്, ആ മൊമെന്റ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെയാണ് അവൾ കരഞ്ഞത് എന്ന്. പിന്നെ എന്റെ കാര്യങ്ങൾ നോക്കുന്നതൊക്കെ അവളാണ്. അടുത്ത ദിവസം തൊട്ടു ആൾ ആകെ മാറി .കൊച്ചു എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്ന ആൾ ഇപ്പോഴേ അവളാണ്.,” അശ്വതി പറഞ്ഞു.

അതുപോലെ തന്നെ പത്മക്ക് അനിയൻ വാവയാണോ അനിയത്തി വാവയാണോ വേണ്ടത് എന്ന ചോദ്യത്തിന് മകളെ അടുത്തിരുത്തികൊണ്ടു തന്നെ അശ്വതി ഉത്തരം നൽകി. ആൺകുട്ടികൾ നോട്ടി ആയതുകൊണ്ടും പത്മക്ക് തന്റെ സാധനങ്ങൾ കൊടുക്കാനും ഒരുക്കാനും ഒക്കെ വേണ്ടി സിസ്റ്ററിനെ ആണ് ആഗ്രഹം എന്നു വീഡിയോയിൽ അശ്വതി പറയുന്നു. എന്നാലും ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ഞങ്ങൾ ഹാപ്പി ആയിരിക്കും എന്നും ഈ അമ്മയും മകളും പറയുന്നുണ്ട്.

ഒരു കുട്ടി മതി എന്നായിരുന്നു തന്റെയും ഭർത്താവിന്റെയും തീരുമാനം എന്നും എന്നാൽ ജീവിത്തിൽ ഉണ്ടായ ഒരു സന്ദർഭമാണ് തന്റെ തീരുമാനം മാറ്റിയത് എന്ന് അശ്വതി പറയുന്നു.”ഞങ്ങളുടെ കുടുംബത്തിന്റെ സ്ട്രോങ്ങ് പില്ലർ അമ്മയാണ്. എന്തിനു ഏതിനും ഞങ്ങൾക്ക് ‘അമ്മ വേണം. അടുത്തിടെ അമ്മക്ക് ഒരു സർജറി വന്നു അന്ന് ‘അമ്മ കഴിഞ്ഞാൽ എനിക്ക് ഒന്ന് താങ്ങായി നിന്നത് അനിയനാണ്. അവനും അങ്ങനെ തന്നെ ആയിരുന്നു. അമ്മയെ ഫോൺ ചെയ്ത കിട്ടിയില്ല എങ്കിൽ ഉടനെ ചേച്ചിയെ വിളിക്കും. അപ്പൊ ഞാൻ ആലോചിച്ചു നാളെ ഞങ്ങൾ ഇല്ലാതെ വന്നാൽ പത്മ തനിയെ ആകുമല്ലോ എന്ന്. സത്യം പറഞ്ഞാൽ അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി എന്ന് പറയാം,” അശ്വതി പറഞ്ഞു.

about aswathy

More in Malayalam

Trending

Recent

To Top