Connect with us

എപ്പോഴും റിസ്‌ക് എടുക്കാന്‍ മാത്രം താല്‍പര്യമുള്ള ആളാണ് ബീനാ കണ്ണന്‍; അതിനായി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാനും ചങ്കൂറ്റമാണ് ; ഐശ്വര്യ ലക്ഷ്മിയ്ക്ക് പ്രചോദനമായ വ്യക്തിത്വം !

Malayalam

എപ്പോഴും റിസ്‌ക് എടുക്കാന്‍ മാത്രം താല്‍പര്യമുള്ള ആളാണ് ബീനാ കണ്ണന്‍; അതിനായി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാനും ചങ്കൂറ്റമാണ് ; ഐശ്വര്യ ലക്ഷ്മിയ്ക്ക് പ്രചോദനമായ വ്യക്തിത്വം !

എപ്പോഴും റിസ്‌ക് എടുക്കാന്‍ മാത്രം താല്‍പര്യമുള്ള ആളാണ് ബീനാ കണ്ണന്‍; അതിനായി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാനും ചങ്കൂറ്റമാണ് ; ഐശ്വര്യ ലക്ഷ്മിയ്ക്ക് പ്രചോദനമായ വ്യക്തിത്വം !

അഭിനേത്രി എന്നതിനപ്പുറം ഫാഷനും മോഡലിങ്ങും ഏറെ ശ്രദ്ധിക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ വേറിട്ട കഥാപാത്രത്തെ അനശ്വരമാക്കിയതോടെ ഐശ്വര്യ ലക്ഷ്മിയ്ക്ക് മലയാള സിനിമാ പ്രേമികൾക്കിടയിൽ ആരാധകരേറുകയായിരുന്നു. സിനിമയിലേക്ക് കാലെടുത്തുവെക്കുന്നതിന് മുമ്പ് പഠനത്തോടൊപ്പം മോഡലിങ്ങാണ് ഐശ്വര്യ ചെയ്തിരുന്നത്.

ഇപ്പോഴിതാ ഡിസൈനറും ശീമാട്ടിയുടെ ഉടമയുമായ ബീനാ കണ്ണനെക്കുറിച്ച് ഐശ്വര്യ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. വസ്ത്രങ്ങളുടെ കാര്യത്തില്‍ എപ്പോഴും റിസ്‌ക് മാത്രം എടുക്കാന്‍ താല്‍പര്യം ഉള്ള ആളാണ് ബീനാ കണ്ണനെന്നാണ് ഐശ്വര്യ പറയുന്നു. കൂടാതെ ശീമാട്ടിക്കുവേണ്ടി ബീനാ കണ്ണന്‍ ചെയ്ത പരസ്യങ്ങളെക്കുറിച്ചും ഐശ്വര്യ പറയുന്നു.

‘ബീനാ കണ്ണന്റെ പരിശ്രമങ്ങളെല്ലാം കണ്ടു വളര്‍ന്ന തലമുറയുടെ പ്രതിനിധിയാണ് ഞാന്‍. ഫാഷനില്‍ പൊതുവേ കംഫര്‍ട്ടബിള്‍ ആണോ എന്നത് മാത്രമാണ് ഞാന്‍ നോക്കുന്നത്. എങ്കിലും ഇടക്കൊക്കെ റിസ്‌ക് എടുക്കാന്‍ തയ്യാറാകാറുണ്ട്. എപ്പോഴും റിസ്‌ക് എടുക്കാന്‍ താല്‍പര്യമുള്ളയാളാണ് ബീനാ കണ്ണന്‍. ലിസ ഹെയ്ഡന്‍ ശീമാട്ടിക്കുവേണ്ടി ചെയ്ത ആ ഫോട്ടോഷൂട്ട് ഇപ്പോഴും മനസ്സിലുണ്ട്. അതിലെ പോസുകള്‍ പോലും ഞാന്‍ മറന്നിട്ടില്ല,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കാമ്പുള്ള പരസ്യങ്ങള്‍ക്കായി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ തയ്യാറാണ് ബീനാ കണ്ണനെന്നും അതിന് അവര്‍ കാണിച്ച ചങ്കൂറ്റം തനിക്കെന്നും പ്രചോദനമായിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു.സിനിമയിലേക്ക് വരാന്‍ മോഡലിങ് സഹായിച്ചുവെന്നും എന്നാല്‍ താന്‍ ഇപ്പോഴും ഓഡിഷനില്‍ പങ്കെടുത്തുകൊണ്ടാണ് പുതിയ സിനിമകളിലേക്ക് എത്താറുള്ളതെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ചില സിനിമകളുടെയൊക്കെ ഓഡിഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തതായിരുന്നുവെന്ന്. ഇപ്പോ ഒരു റോളില്‍ നിന്ന് നിരസിക്കപ്പെടുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ അതിന് യോജിച്ച ആളല്ലെന്ന്,’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

about aiswarya lekhsmi

More in Malayalam

Trending

Recent

To Top