Connect with us

സൂര്യയ്ക്ക് വമ്പൻ സർപ്രൈസ്! ചോക്ലേറ്റുകൾക്കൊപ്പം ‘ആ സമ്മാനവും’… സ്നേഹം കൊണ്ട് മൂടിയ ആളെ വെളിപ്പെടുത്തി താരം

Malayalam

സൂര്യയ്ക്ക് വമ്പൻ സർപ്രൈസ്! ചോക്ലേറ്റുകൾക്കൊപ്പം ‘ആ സമ്മാനവും’… സ്നേഹം കൊണ്ട് മൂടിയ ആളെ വെളിപ്പെടുത്തി താരം

സൂര്യയ്ക്ക് വമ്പൻ സർപ്രൈസ്! ചോക്ലേറ്റുകൾക്കൊപ്പം ‘ആ സമ്മാനവും’… സ്നേഹം കൊണ്ട് മൂടിയ ആളെ വെളിപ്പെടുത്തി താരം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസൺ 3ൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.

ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനുമായുളള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. താരത്തിന്റെ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സൂര്യ ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിൽ പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസം മത്സരത്തിൽ നിന്ന് പുറത്ത് പോവുകയായിരുന്നു. ഏറെ വിമർശനങ്ങളും സൂര്യയ്ക്ക് കേൾക്കേണ്ടി വരന്നിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. സൂര്യയ്ക്കൊപ്പം മറ്റ് മത്സരാർഥികളും കൂടെയുണ്ടായിരുന്നു. സൂര്യ പിന്തുണച്ച് ഇവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു

സൈബർ ആക്രമണം കടുത്തതോടെ സോഷ്യൽ മീഡിയയിൽ നിന്ന് സൂര്യ കുറച്ച് കാലം മാറി നിന്നിരുന്നു. വളരെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സൂര്യ ഒരു ചെറിയ ഇടവേള എടുത്തത്. എന്നിട്ടും താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സൂര്യയെ പിന്തുണച്ച് കിടിലൻ ഫിറോസും ഋതുവും മജ്സിയയും രംഗത്ത് എത്തിയിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സൂര്യ വീണ്ടും സജീവമായി
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ സൂര്യ യുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സൂര്യയെ തേടി ഒരു സ്നേഹ സമ്മാനം വീണ്ടും എത്തിയിരിക്കുകയാണ്. പുസ്തകങ്ങളെയും കവിതകളെയും കഥകളെയും സ്നേഹിക്കുന്ന സൂര്യ യ്ക്ക് ഇക്കുറി പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചത്. സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില, യക്ഷി, ഭീതി തുടങ്ങിയ പുസ്തകങ്ങളാണ് സൂര്യ ലഭിച്ചിരിക്കുന്നത്

പെർഫെക്‌റ്റ് ഗിഫ്റ്റ് ഫോർ ബുക്ക് ലവർ എന്ന് കുറിച്ച് കൊണ്ടാണ് ഈ സന്തോഷ വിവരം സൂര്യ ആരാധകരുമായി പങ്കുവെച്ചത്. പുസ്തകത്തോടൊപ്പം തന്നെ ചോക്ളേറ്റുകളും സമ്മാനായി ലഭിച്ചിട്ടുണ്ട്. സൂര്യ മേനോൻ ഇഷ്ട്ടം എന്ന ഒഫീഷ്യൽ ഫാൻ പേജ് ആണ് ഈ സമ്മാനങ്ങൾ സൂര്യയ്ക്ക് ആയി അയച്ചത്.

ഇതിന് മുൻപ് സൂര്യ ഒഫീഷ്യൽ ഫാൻ പേജ് കുറച്ച് സമ്മാനങ്ങൾ സൂര്യയ്ക്ക് ആയി അയച്ചിരുന്നു. ചോക്കലേറ്റുകളും, ഒരു കത്തും, ബിഗ് ബോസ്സിൽ ഉള്ള സമയത്ത് ഉണ്ടായിരുന്നു സൂര്യയുടെ ഓരോ ഭാവങ്ങൾ നിറഞ്ഞ ഒരു ഫോട്ടോ കൊളാഷുമാണ് സമ്മാനമായി എത്തിയത്

സമ്മാനം ലഭിച്ചതിന് പിന്നാലെ തന്റെ ആരാധകർക്ക് ർ നന്ദി അറിയിസിച്ചും സൂര്യയുടെ എത്തിയിരുന്നു. ഒരു ഓഡിയോ മെസ്സേജായിരുന്നു സൂര്യ അയച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപെട്ട ചോക്ലേറ്റുകളും ഡോളുമാണ് ഇത്. ഒത്തിരി സന്തോഷം, ഭയകര ഹാപ്പിയായി ….അമ്മയ്ക്കും സന്തോഷമായെന്നാണ് സൂര്യ ഓഡിയോയിൽ പറയുന്നു. സൂര്യയുടെ ആർമി തന്നെയാണ് ഓഡിയോ പുറത്ത് വിട്ടത്

സൂര്യ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാൻ പോകുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ താരം അറിയിച്ചിരുന്നു. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണമെന്നും സൂര്യ പറഞ്ഞിരുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു..സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

More in Malayalam

Trending

Recent

To Top