Connect with us

ജിയ ഋതുവിനെ തട്ടിക്കൊണ്ടുപോവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ വന്നിറങ്ങിയത്, അമ്മയുടെ അരികില്‍ ഋതുവിനെ ഏല്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്ന് ഫിറോസ്! കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ

TV Shows

ജിയ ഋതുവിനെ തട്ടിക്കൊണ്ടുപോവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ വന്നിറങ്ങിയത്, അമ്മയുടെ അരികില്‍ ഋതുവിനെ ഏല്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്ന് ഫിറോസ്! കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ

ജിയ ഋതുവിനെ തട്ടിക്കൊണ്ടുപോവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ വന്നിറങ്ങിയത്, അമ്മയുടെ അരികില്‍ ഋതുവിനെ ഏല്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്ന് ഫിറോസ്! കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ

ജിയ ഇറാനിയെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയ്‌ക്കൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജിയ

ബിഗ് ബോസ് സമയത്താണ് ഋതുവിന്‌റെ കാമുകനാണെന്ന് പറഞ്ഞ് ജിയ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏറെക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞതെന്നും ഒകെയാണ് ജിയ പറഞ്ഞത്. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ ശേഷം ജിയയെ കുറിച്ച് ഋതു ഒന്നും പ്രതികരിച്ചിരുന്നില്ല. ഷോ കഴിഞ്ഞയുടന്‍ ജിയയെ ഋതു അണ്‍ഫോളോ ചെയ്യുകയാണ് ചെയ്തത്.

ജിയയെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിടിലം ഫിറോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിയ ഋതുവിനെ തട്ടിക്കൊണ്ടുപോവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ വന്നിറങ്ങിയതെന്ന് ആണ് കിടിലം പറഞ്ഞത്. അമ്മയുടെ അരികില്‍ ഋതുവിനെ ഏല്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്‌റെ ഇന്റര്‍വ്യൂവിന് കിടിലത്തെ ട്രോളിക്കൊണ്ടുളള ജിയ ഇറാനിയുടെ ഒരു വീഡിയോ രസകരമായിരുന്നു. തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജിയ വീഡിയോ പുറത്തുവിട്ടത്.

സന്മനസുളളവര്‍ക്ക് സമാധാനം സിനിമയിലെ കോമഡി രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ട്രോള്‍ വീഡിയോ വന്നത്. തിലകനെ കിടിലന്‍ ഫിറോസായും മോഹന്‍ലാലിനെ ജിയ ഇറാനിയായി വെച്ചാണ് ട്രോള്‍ വന്നത്. കാര്‍ത്തികയെ ഋതുവുമായി ഉപമിച്ചാണ് ട്രോൾ വന്നത്. ട്രോള്‍ വീഡിയോ കണ്ട ശേഷം കിടിലന്‍ ഫിറോസ് ജിയ ഇറാനിക്ക് വോയിസ് മെസേജ് അയക്കുകയും ചെയ്തു.

ഏടാ അത് ഉണ്ടാക്കിയ കക്ഷിയുണ്ടല്ലോ സൂപ്പര്‍ തലയാണ് കേട്ടോ അവനോട് എന്റെ അന്വേഷണം പറ. ചിരിച്ചുമരിച്ച്. ആ ട്രോള്‍ ഉണ്ടാക്കിയ ആളാണ് സംസാരിക്കുന്നതെന്നും. ഋതു എന്തൊരു മണ്ടിയാണ് ഇത്രയും പൊളിയായ എന്നെയൊക്കെ കളഞ്ഞിട്ടു പോവാ എന്ന് വെച്ചാല്‍. ഐ ലവ് യൂ ഇക്ക. ഒന്നും വിചാരിക്കരുത് കേട്ടോ. ഇതൊക്ക ഒരു ഫണ്ണായിട്ട് എടുക്ക്. ഏടാ ഗംഭീരമായിട്ടുണ്ട്. അത് ഫണ്ണായിട്ടെ എടുക്കുളളൂ. സൂപ്പര് എഡിറ്റിംഗ്. ഞാന്‍ പിന്നെയും പിന്നെയും കണ്ട്. ഞാനും മക്കളും ഒരുമിച്ചിരുന്നാണ് ചിരിച്ചത്.

അഭിമുഖത്തില്‍ കിടിലം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു

അത് അയാളുടെ സ്വകാര്യമായ സംഗതിയാണ്. ജിയ ഇറാനി എന്ന മനുഷ്യന്‍. മലയാളി ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്‌റെ നായകനായിട്ട് ഒകെ അഭിനയിച്ചിട്ടുളള ആളാണ്. കുടജാദ്രിയില്‍ എന്ന പാട്ട്. ആ ആള് ഋതുവിന്‌റെ ഫോട്ടോ എടുത്തിട്ടു. ഋതു സങ്കടത്തിലായി, അതിന് നിങ്ങള്‍ക്ക് എന്താണ്. അത് അവര് തമ്മിലുളള പ്രശ്‌നമാണ്. ഒരു പുരുഷനും സ്ത്രീക്കും തമ്മിലുളള പ്രശ്‌നമാണ്. രണ്ട് പേര്‍ക്കിടയില്‍ സംഭവിച്ച സ്വകാര്യ നിമിഷങ്ങളെ ഒരാള്‍ എടുത്തിടുകയാണെങ്കില്‍ അത് ആ ആളുടെ നിലവാരമാണ്. ആ ആള്‍ അങ്ങനത്തെ ഒരാളാണ്. അപ്പോ അത് തിരിച്ചറിയപ്പെടുന്ന അവസരത്തില്‍ ഋതുവിന്‌റെ ഒരു മാനസികാവസ്ഥയുണ്ടാവും. അതൊക്കെ അവര് ഡീല്‍ ചെയ്‌തോളും. അത് നമ്മളൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.

നിങ്ങള് അതിനെ ആഴത്തില്‍ ഇറങ്ങി ചിന്തിക്കേണ്ട കാര്യമില്ല. കാരണം അത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിനെ ഒകെ ബാധിക്കുന്ന കാര്യമാണ്. എന്തെങ്കിലും ആയി പോവട്ടെ. എന്നോട് ഋതു ചോദിച്ചത് ഇക്ക ഞാന്‍ എന്ത് ചെയ്യണം. തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ ഇറങ്ങിയത് പിആര്‍ വര്‍ക്കേഴ്‌സിന് പൈസ കൊടുക്കാനല്ല. ഋതുവിന്‌റെയും സൂര്യയുടെയും അമ്മ എന്നോട് സംസാരിച്ചു. രണ്ട് പേര്‍ക്കും പേടിയുണ്ട് കൊച്ചിയില്‍ വന്നിറങ്ങാന്‍ എന്ന് പറഞ്ഞു. ഞാന്‍ വീട്ടില് വിളിച്ചു പറഞ്ഞു. ഞാന്‍ കൊച്ചിയിലാണ് ഇറങ്ങുന്നത് അനിയനോട് അങ്ങ് വരാന്‍ പറഞ്ഞു. ഇടത്ത് സൂര്യയും വലത് ഋതുവുമായിട്ടാണ് ഞാന്‍ വരുന്നത്. വരട്ടെ ജിയ ഇറാനി വന്ന് അവളെ തട്ടിക്കൊണ്ട് പോവുമെന്ന് ഒകെ പറഞ്ഞത്രെ. അങ്ങനെ തട്ടിക്കൊണ്ടുപോവുന്നത് കാണണമല്ലോ. ആ രണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൊച്ചിയില്‍ പോയത്. അവിടെ രണ്ട് പേരുടെയും അമ്മമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് ഞാന്‍ പോയത്

നിങ്ങള്‍ കരുതുന്നതും ചിന്തിക്കുന്നതും അല്ല. അതൊക്കെ ആ രണ്ട് വ്യക്തികള്‍ക്കിടെയുളള പ്രശ്‌നമാണ്. ജിയ ഇറാനി ചെയ്തത് മോശമാണ്. അത് നല്ലതാണെന്ന് പറയാന്‍ കഴിയില്ല. മോശമാണ്. ജിയ ഇറാനി കാണുന്നുണ്ടാവും. അദ്ദേഹം പക്വതയും പാകതയും ഉളള മനുഷ്യനാണ്. അതുപോലെ ഒരു പെണ്‍കുട്ടിയാണ് ഋതുവും. നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമിടയില്‍ സംഭവിച്ചത് നിങ്ങള്‍ രണ്ട് പേര്‍ സംസാരിച്ചുതീര്‍ക്കുന്നതാവും നല്ലത്. ഋതുവിനോടും അങ്ങനെയാണ് സംസാരിച്ചത്. സോഷ്യല്‍ മീഡിയയില്‍ കൊണ്ട് ഇടുക എന്നതും അത് വെ്ച്ച് സംസാരിക്കുക എന്നതും മോശമാണ്. അതൊക്കെ 1980കളിലെ സിനിമകളില്‍ മാത്രം നടക്കുന്ന പരിപാടിയാണ്.. കാലം മാറി ജനം മാറി. നമ്മളൊരു മോശം ചെയ്താല്‍ നമ്മളെ മോശം പറയുകയെ ഉളളൂ. അപ്പോ താങ്കളും അത് മനസിലാക്കുമെന്ന് കരുതുന്നു. ഋതുവും അത് അറിഞ്ഞ് പെരുമാറെന്ന് കരുതുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top