Connect with us

സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണം; മുരുഗദോസിനെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈകോടതി !

Malayalam

സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണം; മുരുഗദോസിനെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈകോടതി !

സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണം; മുരുഗദോസിനെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈകോടതി !

വിജയ് കേന്ദ്ര കഥാപാത്രമായിട്ടെത്തിയ സിനിമ ‘സർക്കാരി’ന്റെ പേരിൽ സംവിധായകൻ എ ആർ മുരുഗദോസിനെതിരെയുള്ള കേസ് മദ്രാസ് ഹൈകോടതി തള്ളിയ്ക്കൊണ്ട് ഉത്തരവായി . സെൻസർഷിപ്പ് കഴിഞ്ഞ ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ട് ഈ പരാതിയിൽ കാര്യമില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഇതിന്റെ പേരിലാണ് കേസ് തള്ളിയത്.

2018ലാണ് എ ആർ മുരുഗദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പരാതി. ജസ്റ്റീസ് ദണ്ഡപാനി ഉൾപ്പെട്ട ബെഞ്ചാണ് കേസ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പരാതി ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഉത്തരവിൽ പറഞ്ഞു.

വിജയ് നായകനായെത്തിയ സർക്കാർ 2018 നവംബർ 7-ന് ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്തത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്.

about vijay

More in Malayalam

Trending

Recent

To Top