Connect with us

ചിത്രമ്മയെ അടുത്തറിയുവാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു, എന്റെ ചക്കര ചേച്ചിക്ക്‌ പിറന്നാളുമ്മ! ചിത്രയ്ക്ക് പിറന്നാളാശംസകൾ നേർന്ന് താരങ്ങൾ

Malayalam

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 58-ാം പിറന്നാള്‍. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര.

ഗായിക മഞ്ജരിയും ഗായകൻ വിധുവും, ഉൾപ്പെടെ താര സമൂഹമാണ് ചിത്രക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.

‘സംഗീത ദേവതക്ക് എന്റെ പ്രണാമം.ഇന്ന് നമ്മുടെ ചിത്രമ്മയുടെ പിറന്നാൾ ആണ്. ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇന്ന് പിറന്നാൾ സമ്മാനമായി ഒരു ഗാനം എന്റെ സ്നേഹമയിയായ ചിത്രാമ്മയ്ക്ക് നൽകുന്നു അതോടൊപ്പം ആയുർ ആരോഗ്യസൗഖ്യവും നേരുന്നുവെന്നാണ് മഞ്ജരി കുറിച്ചത്

ഇന്ന് ചേച്ചിയുടെ ഫോട്ടോസിന്റെ മേളമാണ്. അതുകൊണ്ട് ഞാൻ ചേച്ചിയുടെ അവാർഡുകളുമായി എത്താമെന്ന് കരുതി. എന്റെ ചക്കര ചേച്ചിക്ക്‌ പിറന്നാളുമ്മ എന്നാണ് വിധു സോഷ്യൽ മീഡിയയിൽ കുറിച്ചത്

Continue Reading
You may also like...

More in Malayalam

Trending