Connect with us

ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്! ആദിത്യനെ വരിഞ്ഞ് മുറുക്കി അമ്പിളി, ഇന്ന് അത് സംഭവിക്കും.. ചങ്കിടിപ്പോടെ

Malayalam

ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്! ആദിത്യനെ വരിഞ്ഞ് മുറുക്കി അമ്പിളി, ഇന്ന് അത് സംഭവിക്കും.. ചങ്കിടിപ്പോടെ

ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്! ആദിത്യനെ വരിഞ്ഞ് മുറുക്കി അമ്പിളി, ഇന്ന് അത് സംഭവിക്കും.. ചങ്കിടിപ്പോടെ

നടി അമ്പിളീ ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി.


മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദ്ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

ഗാര്‍ഹിക പീഡനമാരോപിച്ച്‌ അമ്പിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസാണ് കേസെടുത്തത്. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആദിത്യനെ അറസ്‌റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്‍റെ കാലാവധി നേരത്തെ ജൂലായ് ഏഴുവരെ നീട്ടിയിരുന്നു. ആദിത്യൻ ചൊവാഴ്‌ച ചവറ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്

ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണമെന്നുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്തിരുന്നു.

സോഷ്യൽ മീഡിയ വഴിയുള്ള തർക്കമായതിനാൽ ഡിജിറ്റൽ തെളിവുകൾ കൂടുതലായി ഹാജരാക്കേണ്ടതുണ്ട്. പ്രതി പുറത്തിറങ്ങി കത്തി ഉപയോഗിച്ചും മറ്റും ഭീഷണിപ്പെടുത്തിയും കോടതിയിൽ പരാമർശിച്ചിരുന്നു. ആദിത്യനെ ജയിലിനുള്ളിൽ ആക്കുമെന്നുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് അമ്പിളി ദേവിയും അവരുടെ കുടുംബവും.

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പോലീസാണ് കേസെടുത്തിരുന്നത്. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് ഈ അവസരത്തിലും നടി അമ്പിളി ദേവി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം

തന്നെപ്പറ്റി ഇല്ലാക്കഥകൾ പറയുന്ന ആദിത്യൻ ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാൻ തയ്യാറാണ്. ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ മണ്ടത്തരാണ്. വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം മനസിലാക്കുന്നത്. തന്റെ മാതാപിതാക്കളുടെ മുന്നിൽപ്പോലും വിദഗ്ധമായി അഭിനിയച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു. നിയമപരമായി ആദിത്യനെതിരെ നീങ്ങും. ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ മുൻപത്തെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നായിരുന്നു അമ്പിളി ദേവി അന്ന് പറഞ്ഞത്

തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചു പിടിച്ച് മുന്നോട്ട് പോവുകയായിരുന്നു അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുന്ന താരത്തിന് ജനങ്ങളുടെയും മറ്റ് ആരാധകരുടെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ആദിത്യനുമായുള്ള വിവാഹം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top