Malayalam
താന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമ, എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്; സാനിയ പറയുന്നു
താന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമ, എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്; സാനിയ പറയുന്നു
താന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജു വാര്യരെന്ന് നടി സാനിയ അയ്യപ്പന്‍. ലൂസിഫര്‍ സിനിമയില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് സാനിയ വേഷമിട്ടത്. ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തെ കുറിച്ചാണ് സാനിയ പറയുന്നത്.
‘താന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് മഞ്ജു ചേച്ചി, നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു. സീന്‍ ശരിയായോ എന്നു ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളേ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്.
അത് തനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിക്കു കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല. ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നുന്നുവെന്നും സാനിയ കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താത്പര്യമെന്നും സാനിയ പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ സിനിമയില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന വേഷത്തിലാണ് മഞ്ജു വാര്യര്‍ വേഷമിട്ടത്. പ്രിയദര്‍ശിനിയുടെ മകള്‍ ജാന്‍വി എന്ന കഥാപാത്രമായാണ് സാനിയ ചിത്രത്തില്‍ എത്തിയത്. അതേസമയം, ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്.
