Connect with us

സാറയ്ക്ക് വേണ്ടാത്ത കുഞ്ഞിനെ ഇവിടെ ആർക്കാണ് വേണ്ടത് ; ആളിക്കത്തട്ടെ പ്രധിഷേധം ; സാറയെ കല്ലെറിയുന്നവരോട് തിരക്കഥാകൃത്തിന് പറയാനുള്ളത് !

Malayalam

സാറയ്ക്ക് വേണ്ടാത്ത കുഞ്ഞിനെ ഇവിടെ ആർക്കാണ് വേണ്ടത് ; ആളിക്കത്തട്ടെ പ്രധിഷേധം ; സാറയെ കല്ലെറിയുന്നവരോട് തിരക്കഥാകൃത്തിന് പറയാനുള്ളത് !

സാറയ്ക്ക് വേണ്ടാത്ത കുഞ്ഞിനെ ഇവിടെ ആർക്കാണ് വേണ്ടത് ; ആളിക്കത്തട്ടെ പ്രധിഷേധം ; സാറയെ കല്ലെറിയുന്നവരോട് തിരക്കഥാകൃത്തിന് പറയാനുള്ളത് !

സോഷ്യല്‍ മീഡിയ ഒന്നാകെ ചർച്ചചെയ്യുന്നത് സാറ എന്ന പെൺകുട്ടിയുടെ തിരഞ്ഞെടുക്കലിനെ കുറിച്ചാണ് . ജൂഡ് ആന്റണി സംവിധാനം ചെയ്ത അന്ന ബെന്‍ പ്രധാന കഥാപാത്രമായെത്തിയ സാറാസ് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത നാൾ മുതൽ സോഷ്യൽ മീഡിയയിൽ സാറയാണ് താരം. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോഴും ഒരു കൂട്ടം പ്രേക്ഷകർ കടുത്ത വിമർശനമാണ് ചിത്രത്തിനെതിരെ ഉന്നയിക്കുന്നത്.

സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത് എന്ന് പോസ്റ്റർ അടിച്ചു നടന്നവർ പോലും സാറാസിനെ വിമർശിക്കുകയാണ്. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം മലയാളികൾ ഒന്നടങ്കം ചർച്ചയാക്കിയ സിനിമയായിരിക്കുകയാണ് സാറാസ് .

സ്ത്രീയുടെ തിരഞ്ഞെടുപ്പുകളേയും സ്വപ്നങ്ങളേയും കുറിച്ചാണ് സാറാസ് പറയുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ് പറയുന്ന വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ചിത്രം ചർച്ചയാകുമെങ്കിലും ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ലന്നാണ് അക്ഷയ് പറയുന്നത്. എങ്ങനെ സാറ ജനിച്ചു എന്നതിനെ കുറിച്ചാണ് ആദ്യം തന്നെ അക്ഷയ് പ്രതികരിച്ചത്.

ജൂഡ് സറിന്റെ ഒരു പോസ്റ്റില്‍ നിന്നുമായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ ഓം സാന്തി ഓശാന എന്ന സിനിമയിലെ ഒരു രംഗവും മനസിലുണ്ടായിരുന്നു. കുട്ടിയോട് ദേഷ്യപ്പെട്ടുകൊണ്ട് തന്റെ ക്ലിപ്പ് വലിച്ചൂരുന്ന നസ്രിയയുടെ രംഗം. അതിനകത്തൊരു ഹ്യൂമറുണ്ടായിരുന്നു. നായിക കുട്ടിയോട് ചൂടാകുന്നത് നമ്മള്‍ കാണാത്തതായിരുന്നു.

അതേസമയം ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകമായിരുന്നു സുഭാഷ് ചന്ദ്രന്റെ സമുദ്രശില. അതില്‍ പറയുന്നത് മകനേയും സ്വന്തം അമ്മയേയും പരിചരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു. അവരുടെ ഒരു ദിവസം ഇവരെ പരിചരിക്കുക എന്നത് മാത്രമാണ്. നമ്മുടെയൊക്കെ അമ്മമാര്‍ ചെയ്യുന്നത് ഇതൊക്കെയല്ലേ എന്ന് ചിന്തിച്ചു. നമ്മള്‍ക്ക് വേണ്ടി അവരുടെ വ്യക്തിജീവിതം മാറ്റിവെക്കുകയല്ലേ അവര്‍ ചെയ്യുന്നത്?

അങ്ങനെയാണ് ഇങ്ങനത്തൊരു ജീവിതം എനിക്ക് വേണ്ട എന്നൊരു പെണ്‍കുട്ടി പറഞ്ഞാല്‍ നമുക്കവളെ കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന ചിന്തയുണ്ടാകുന്നത്. കല്യാണം വേണ്ട, കുട്ടികള്‍ വേണ്ട എന്നൊക്കെ പറയുന്ന സ്ത്രീയെ നെഗറ്റീവ് കഥാപാത്രമായിട്ടാണ് കണ്ടിട്ടുള്ളത്. അവര്‍ നായികയായി വരികയാണെങ്കില്‍, അവരുടെ ആംഗിളില്‍ നിന്നും കഥ പറയണമെന്ന് തോന്നി. അങ്ങനെയാണ് സാറ ഉണ്ടായതെന്ന് അക്ഷയ് പറഞ്ഞു.

അധികമാർക്കും ചെയ്യാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു . പക്ഷെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു . എന്റെ അധ്യാപികമാര്‍ മുതല്‍ ഒരുപാട് പേര്‍ അവര്‍ക്ക് സാറയുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് പറഞ്ഞു. അവരൊക്കെ ജീവിതത്തില്‍ കല്യാണം കഴിക്കാനോ കുഞ്ഞിനെ നോക്കാന്‍ വേണ്ടിയോ കരിയറും പഠനവുമൊക്കെ മാറ്റി വച്ചവരായിരിക്കാം. കുടുംബത്തിന് വേണ്ടി എപ്പോഴും ഭാര്യമാര്‍ സാക്രിഫൈസ് ചെയ്യുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

സിനിമ അംഗീകരിക്കപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു . എന്നാല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിത്രം ഇറങ്ങി നാലാം ദിവസമാണ് എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്നത് പോലും. സിനിമ പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്. ഈ നാട്ടിലെ നിയമം ലംഘിക്കാത്തിടത്തോളം, ഒരു ക്രൈം ചെയ്യാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണം. വിഷയത്തിലുള്ള അറിവില്ലായ്മയാണ് ഇത്തരം വിമര്‍ശനങ്ങളുടെ കാരണം.

എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യണമെന്നൊന്നുമല്ല സിനിമ പറയുന്നത്. ഈ കഥാപാത്രത്തിന് അങ്ങനൊരു സാഹചര്യവുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ആ കുട്ടിയ്ക്ക് ജന്മം നല്‍കി അതിനൊരു മോശം രക്ഷിതാവ് ആയി ആ കുട്ടിയുടെ കുട്ടിക്കാലം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് വേണ്ട എന്നു വെക്കുന്നതല്ലേ. അമ്മയുടെ ആരോഗ്യം എന്നത് ശാരീരികവും മാനസികവുമാണ്. അതൊരു തെറ്റായിരുന്നുവെങ്കില്‍ എന്തിനാണ് ഇങ്ങനൊരു നിയമമുണ്ടാക്കിയത്?

ഈ നിയമം 1971ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നുവെന്നത് തന്നെ വലിയ കാര്യമാണ്. സ്ത്രീയുടെ മാനസിക പ്രശ്നം കൂടി നമ്മള്‍ പരിഗണിക്കണം. നമ്മള്‍ എന്തൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നു, കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും മറ്റും. ചിലര്‍ ഇതുപോലെ തീരുമാനമെടുക്കും. ചിലര്‍ കുഞ്ഞിനെ അവഗണിക്കും. അത് ആ കുട്ടിയുടെ ബാല്യകാലത്തെ വളരെ മോശമായിട്ടാകും ബാധിക്കുക. കുട്ടിക്കാലം എന്നത് വളരെ പ്രധാനപ്പെട്ടൊരു കാലഘട്ടമാണ്.

അത് നല്ലതല്ലെങ്കില്‍ കുട്ടി ഭാവിയില്‍ എന്തായി തീരുമെന്ന് പറയാനാകില്ല. അതിനേക്കാള്‍ എത്രയോ ഭേദമാണ് സാറ ചെയ്യുന്നത്. എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യണമെന്നല്ല ഈ സിനിമ പറയുന്നത്. കല്യാണം, അമ്മയാവുക എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. അതില്‍ മറ്റൊരാള്‍ക്കും ഒരു പങ്കുമില്ല. ഇത് മനസിലാക്കാതെയും സിനിമ കാണാതേയുമാണ് പലരും വിമര്‍ശിക്കുന്നതെന്നും അക്ഷയ് പറഞ്ഞു.

about sara’s

More in Malayalam

Trending