Connect with us

പേളിയ്ക്ക് മുഖത്തടിച്ചുള്ള പരിഹാസം ; മൂക്കത്ത് വിരൽ വച്ച് പോകുന്ന കാഴ്ച! ;വെറുപ്പിക്കലിനെ തേച്ചൊട്ടിച്ച് ആരാധകർ !

Malayalam

പേളിയ്ക്ക് മുഖത്തടിച്ചുള്ള പരിഹാസം ; മൂക്കത്ത് വിരൽ വച്ച് പോകുന്ന കാഴ്ച! ;വെറുപ്പിക്കലിനെ തേച്ചൊട്ടിച്ച് ആരാധകർ !

പേളിയ്ക്ക് മുഖത്തടിച്ചുള്ള പരിഹാസം ; മൂക്കത്ത് വിരൽ വച്ച് പോകുന്ന കാഴ്ച! ;വെറുപ്പിക്കലിനെ തേച്ചൊട്ടിച്ച് ആരാധകർ !

സിനിമാ – സീരിയൽ താരങ്ങളുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ എല്ലായിപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ വലിയ വർത്തയാക്കാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞതിഥിയുടെ വരവും പിറന്നാളുമുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുള്ളതുകൊണ്ടുതന്നെ താരങ്ങളും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതും പതിവാണ് . എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ വിശേഷങ്ങൾ പങ്കുവെക്കാത്തതിനെ കുറിച്ചുള്ള വാർത്തയാണ് വൈറലായിരിക്കുന്നത്.

മകന്‍ ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കഴിഞ്ഞ ദിവസം മിയ ജോര്‍ജ് എത്തിയതുമായി ബന്ധപ്പെട്ടാണ് ആരാധകർ കൈയ്യടിയുമായി എത്തിയത് . പതിവില്‍ നിന്നും വ്യത്യസ്തമായി മകന്‍ ജനിച്ച ശേഷമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും പുറംലോകം അറിഞ്ഞത്. ഗര്‍ഭകാലം സംഭവമാക്കി മാറ്റാതിരുന്നതില്‍ താരത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മിയ പങ്കുവച്ചത് . ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടത്. കുഞ്ഞതിഥിയേയും എടുത്ത് സന്തോഷവതിയായി നില്‍ക്കുന്ന മിയയെ കണ്ടപ്പോള്‍ മിക്കവരും ചോദിച്ചത് ഇതെപ്പോള്‍, ഒന്നും അറിഞ്ഞില്ലല്ലോ എന്നായിരുന്നു. കുഞ്ഞു ജനിച്ചിട്ട് ഇപ്പോൾ ഒരു മാസം കഴിയുകയാണ്.

കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു. സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയ മിയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയത്. സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗർഭകാലം ഒരു ” വലിയ സംഭവം” ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു “ആഘോഷം” ആക്കാതിരുന്ന നിങ്ങളുടെ’ വകതിരിവിന് , വിവേകത്തിന് എൻ്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാൾ കമന്റിട്ടത്.

ഇവിടെ ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു, എന്നിട്ടോ വാർത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങൾ അവരുടെ പിന്നാലെ പോയി വലിയ വാർത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവർ പഠിക്കട്ടെ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോർട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നിൽക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിർവഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നായിരുന്നു വേറൊരു കമന്റ്.

മിയയും നടനും അവതാരകനുമായ ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള സൗഹൃദം ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. . മിയയുടെ ആദ്യചിത്രത്തിൽ ജിപി ആയിരുന്നു നായകൻ.​അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു.

മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മിയയുടെ വീട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയായിരുന്നു വീഡിയോയിലൂടെ ജിപി. മിയയുടെ അമ്മയേയും ഭർത്താവ് അശ്വിനെയും വീഡിയോ കാണാം. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്.

അടുത്തിടെ, ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.

ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹമെന്നതിനാൽ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.

about pearle maaney

More in Malayalam

Trending