Connect with us

അടുത്ത വെടിക്കുള്ള മരുന്നുമായി അനശ്വര; തോറ്റ് കൊടുക്കാൻ മനസ്സില്ല; ഗ്ലാമർ ചിത്രവുമായി വീണ്ടും; ഇനി എന്തൊക്കെ കാണണം

Malayalam

മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജൻ.. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അനശ്വരയെ ചുറ്റിപ്പറ്റി വിവാദങ്ങളും അടുത്തകാലത്ത് ഉടലെടുത്തിരുന്നു. ജന്മദിനത്തിന് സമ്മാനമായി കിട്ടിയ വസ്‌ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണ് അനശ്വരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സൈബർ ആങ്ങളമാർ രംഗത്തെത്തിയത്.

വിമർശനങ്ങളുടെ പരിധിലംഘിച്ചുള്ള സൈബർ ആക്രമണങ്ങൾ അനശ്വരയ്ക്ക് നേരെ ഉണ്ടായതോടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ‘യെസ് വി ഹാവ് ലെഗ്‌സ്’ എന്ന ഹാഷ് ടാഗോടുകൂടിയാണ് ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരുൾപ്പെടെയുള്ളവർ അനശ്വരയ്ക്ക് പിന്തുണയറിയിച്ചത്.

വിവാദങ്ങളും സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകിയ അനശ്വര മറ്റൊരു ഗ്ലാമർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന് പിന്നാലെയും വിമർശനവുമായി സൈബർ ആങ്ങളമാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രത്തിന് പിന്തുണയുമായി ആരാധകരും അനശ്വരയ്‌ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അനശ്വരയ്‌ക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള ചുട്ടമറുപടിയാണ് അനശ്വരയുടെ പുതിയചിത്രം എന്നാണ് ആരാധകരുടെ പക്ഷം.

More in Malayalam

Trending

Recent

To Top