Connect with us

ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോട്…നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ട്..ഇവരില്‍ ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ്!

Malayalam

ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോട്…നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ട്..ഇവരില്‍ ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ്!

ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോട്…നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ട്..ഇവരില്‍ ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ്!

കേരള പിറവി ദിനത്തില്‍ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന തെറ്റുകളെക്കുറിച്ചും പത്ര വാര്‍ത്തകളെക്കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്

പോസ്റ്റ് പൂര്‍ണ്ണ രൂപം
ഇന്നു അറുപത്തേഴാം കേരള പിറവി ദിനം. പത്രത്താളുകള്‍ മുഴുവന്‍ മയക്ക് മരുന്നിന്റെയും സ്വര്‍ണക്കടത്തിന്റെയും വാര്‍ത്തകള്‍ കൊണ്ടു നിറയുകയാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ ഈ അപചയത്തിന്റെ ഇരുളിലും , ചില ചെറിയ വെളിച്ചങ്ങള്‍ നമുക്ക് ആശ്വാസം പകരുന്നതാണ്.

കഴിഞ്ഞ ദിവസം ഞാന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ വെച്ച്‌ ധന്യയെ കണ്ടിരുന്നു. ഇ.കെ. നയനാരുടെ രണ്ടാമത്തെ മകന്‍ വിനോദിന്റെ ഭാര്യയാണ് ധന്യ. ഒരു സാധാരണ സ്കൂള്‍ ടീച്ചറാണ് , എറണാകുളത്ത് താമസം. ഇടത് പക്ഷം ഭരിക്കുമ്ബോള്‍ അവര്‍ക്ക് കിട്ടാത്ത അനുകൂല്യം മറ്റാര്‍ക്ക് ലഭിക്കും എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം… എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്.

ഒരു വര്‍ഷം മുന്‍പ് ധന്യയ്ക്ക് ജോലിയില്‍ സ്ഥലം മാറ്റം വന്നു. കണ്ണൂരിലേയ്ക്ക്. ശുപാര്‍ശക്കായ് ആരുടെയും കാലുപിടിക്കാത്ത അവര്‍, ഇവിടെ നിന്നും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം കുറെ നാള്‍ ലീവെടുത്തു വീട്ടിലിരുന്നു.. വരുമാന പ്രതിസന്ധി കാരണം പിന്നീട് കണ്ണൂരില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയായി.

പുലര്‍ച്ചേ 2.30ന് എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനില്‍ എറണാകുളത്ത് നിന്നും കണ്ണൂരിലേയ്ക്ക്. അവിടെ അഞ്ചു ദിവസം ഹോസ്റ്റലില്‍ തങ്ങും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ച്‌ എറണാകുളത്തേക്ക്.മാസങ്ങള്‍ക്കിപ്പുറവും അത് ഇന്നും തുടരുന്നു..

ഇത് പറയാന്‍ കാരണമുണ്ട്. നേതാക്കളുടെ മക്കള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കൊയ്യുമ്ബോഴാണ് , മറുവശത്ത് ആദര്‍ശത്തിന്റെ പേരില്‍ ഒരു ചെറു ശുപാര്‍ശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലര്‍ മാതൃകയാകുന്നത്. ആ ഗണത്തില്‍പ്പെടുന്നവരില്‍ ഒരാളാണ് സാക്ഷാല്‍ ഇ.കെ. നയനാരുടെ ഈ പിന്‍തലമുറക്കാരി.

ഇവരില്‍ ആരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോടു ഒരു വാക്ക്…. നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ടു സുഹൃത്തുക്കളെ, കഷ്ടപ്പാടിലും ആദര്‍ശം കൈവിടാത്ത, ആധുനിക തലമുറയിലെ അക്കൂട്ടര്‍ക്ക് എന്റെ നല്ല നമസ്കാരം.

ആലപ്പി അഷ്റഫ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top