Connect with us

”ഞാൻ അതറിഞ്ഞപ്പോൾ എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടി”! പ്രേക്ഷകരെ കരയിപ്പിച്ച് സൂര്യ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

TV Shows

”ഞാൻ അതറിഞ്ഞപ്പോൾ എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടി”! പ്രേക്ഷകരെ കരയിപ്പിച്ച് സൂര്യ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

”ഞാൻ അതറിഞ്ഞപ്പോൾ എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടി”! പ്രേക്ഷകരെ കരയിപ്പിച്ച് സൂര്യ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

ബിഗ് ബോസ് സീസൺ 3 ലെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു മത്സരാർഥിയായിരുന്നു സൂര്യ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ചാ വിഷയമായിരുന്നു. ഐശ്വര്യ റായി ബച്ചനുമായുളള താരത്തിന്റെ രൂപസാദ്യശ്യം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. 90ാം ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തു പോകുന്നത്.

ആരാധകരെ പോലെ വിമർശകരും സൂര്യയ്ക്ക് ഉണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചിരുന്നത്. സൈബർ ഇടങ്ങളിൽ നിന്ന് രൂക്ഷമായ ആക്രമണങ്ങൾ ഉയർന്നിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോട് കൂടി സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇനി കുറച്ച് നാളത്തേയ്ക്ക് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം മാറി നിന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരം മടങ്ങി എത്തിയിരുന്നു.

ഇപ്പോൾ സൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

മനസ്സിൽ തോന്നിയത് ഞാൻ കുത്തിക്കുറിച്ചു. ആരെയും വേദനിപ്പിക്കാൻ അല്ല സൈബർ അറ്റാക്ക് നടത്തുന്നവർ ഓർക്കുക അവർക്കും ഒരു കുടുംബം ഉണ്ടെന്ന് അവരുടെ അമ്മയും പെങ്ങളും പെൺമക്കളും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നതെന്ന് കുറിച്ച് കൊണ്ടാണ് സൂര്യയുടെ പോസ്റ്റ്

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

frustrated cybar workers ഒരു അവലോകനം
അച്ഛനും അമ്മയും നല്ലത് പഠിപ്പിച്ചില്ല
പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല
കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളോരെ കുത്തി നോവിക്കാൻ തുടങ്ങി
എന്നെ പോലെ കൊറേ പേരുണ്ടെന്ന് കണ്ടത് എന്റെ കമന്റ് കൊറേ പേര് വന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ആണ്. പിന്നെ എനിയ്ക്ക് അത് അതൊരു ഹരം ആയി.

തലങ്ങും വിലങ്ങും എല്ലവരെയും ഉപദ്രവിച്ച് രസം കണ്ടത്തി.ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടാക്കാമെന്ന് മനസ്സിലായി. പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കൽ . മനസ്സിന് എന്താ സുഖം ഇതെല്ലം കഴിഞ്ഞ് കിടന്നുറങ്ങുബോൾ. പക്ഷെ ഞാൻ അറിഞ്ഞില്ല എന്നെ പോലെ മറ്റൊരുത്തൻ എന്റെ പെങ്ങളുടെ മാനം വെച്ചിട്ട് അവൾക്ക് എതിരെ സൈബർ അറ്റാക്ക് നടത്താൻ തുടങ്ങുകയായിരുന്നു എന്ന്. അറിഞ്ഞപ്പോയെക്ക് എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടുന്നത് ഞാൻ കണ്ടു . ഞാൻ മൂലം ജീവിതം നശിച്ചക കൊറേ പേർ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു

ചേച്ചി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്, ഞങ്ങളുണ്ട് കൂടെ, ലവ് യു സൂര്യ ചേച്ചി. ഇതൊന്നും വക വെക്കാതെ മുന്നോട്ട് പോവുക , തന്നെ ഇഷ്ട്ടപെടുന്നവർ ഒരുപാടുണ്ട് അവരുടെ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകും, ഇന്ന് തന്നെ തള്ളി പറയുന്നവർ നാളെ തന്നെ വാഴ്ത്തി പ്പറയും അല്ലങ്കിൽ പറയിപ്പിക്കണം സൂര്യ… തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ കുറിച്ചത്

ബിഗ് ബോസിൽ നിന്നിരുന്ന സമയത്തും സൂര്യയ്ക്ക് വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷോയിൽ നിന്ന് പുറത്ത് വന്നതോടെ ഇതു കൂടുകയായിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയണെന്നും തങ്ങൾക്ക് പുറത്തൊരു പ്രശ്നവും ഇല്ലെന്നായിരുന്നു മത്സരാർഥികൾ പറഞ്ഞത്. സൂര്യയൊരു പാവം കുട്ടിയാണെന്നും വെറുതെ വിടണമെന്നും ഇവർ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മടങ്ങി എത്തിയ സൂര്യ ഒപ്പം ഒരു സന്തോഷ വാർത്തയും പങ്കുവെച്ചിരുന്നു. തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തുവെന്നതായിരുന്നു സൂര്യ പങ്കുവെച്ച സന്തോഷ വാർത്ത. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൂര്യയുടെ മടങ്ങി വരവ് ഫാൻസുകാർ ആഘോഷമാക്കിയിരുന്നു. അതുപോലെ തന്നെ സൂര്യയുടെ സന്തോഷത്തിൽ ഇവർ പങ്കുചേരുകയും ചെയ്തിരുന്നു. ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യയുടെ മടങ്ങി വരവ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top