Connect with us

എയർപോർട്ടിലെത്തിയപ്പോൾ സൂര്യയെ കുറിച്ചുള്ള ചോദ്യം! മണിക്കുട്ടന്റെ മറുപടി ഞെട്ടിച്ചു… അമ്പരന്ന് പ്രേക്ഷകർ, ഗെയിം കഴിഞ്ഞാൽ?

TV Shows

എയർപോർട്ടിലെത്തിയപ്പോൾ സൂര്യയെ കുറിച്ചുള്ള ചോദ്യം! മണിക്കുട്ടന്റെ മറുപടി ഞെട്ടിച്ചു… അമ്പരന്ന് പ്രേക്ഷകർ, ഗെയിം കഴിഞ്ഞാൽ?

എയർപോർട്ടിലെത്തിയപ്പോൾ സൂര്യയെ കുറിച്ചുള്ള ചോദ്യം! മണിക്കുട്ടന്റെ മറുപടി ഞെട്ടിച്ചു… അമ്പരന്ന് പ്രേക്ഷകർ, ഗെയിം കഴിഞ്ഞാൽ?

കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും ബിഗ് ബോസ് മലയാളം മൂന്നാം സീസൺ നൂറ് ദിവസം തികയ്ക്കും മുമ്പ് നിർത്തി വയ്‍ക്കേണ്ടി വന്നതോടെ ആരാധകരെല്ലാം നിരാശയിലായിരുന്നു. ഫൈനൽ ഉണ്ടാകുമെന്ന് അറിഞ്ഞതോടെ ആ നിരശായിക്ക് കുറച്ചെങ്കിലും അറുതി വന്നിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. ഇത് പ്രകാരം കഴിഞ്ഞ ദിവസം മുതൽ വോട്ടിങ് ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മത്സരാർഥികളെല്ലാം നാട്ടിലേക്കെത്തുകയുണ്ടായി. 10 മത്സരാ‍ർഥികളിൽ എട്ടുപേർ നെടു മ്പാശ്ശേരി എയര്‍പോർ‍ട്ടിലും രണ്ട് പേർ തിരുവനന്തപുരം എയർ‍പോർ‍ട്ടിലുമാണ് വന്നിറങ്ങിയത്.

മണിക്കുട്ടനും അവസാന ദിനങ്ങളിൽ പുറത്തായ രമ്യയും തിരുവനന്തപുരം എയര്‍പോര്‍ട്ടിൽ ഇന്നലെ ഉച്ചയോടെയാണ് വന്നിറങ്ങിയത്. സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ മണിക്കുട്ടനോടൊപ്പം സെൽഫിയെടുക്കാനും മറ്റും നിരവധിപേർ എയര്‍പോര്‍ട്ടിൽ എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാണ്. കിങ്ങ് ഈസ് ബാക്ക്, തല ഓഫ് ബിബി, കൊറോണ ഇല്ലെങ്കിൽ ഇപ്പോൾ എയർപോർട്ടി തൃശൂർപൂരം ആയേനേ തുടങ്ങി നിരവധി കമന്‍റുകളുമായാണ് മണിക്കുട്ടന്‍റെ ചിത്രങ്ങൾ ആരാധകർ‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് സീസൺ 3 ൽ ഏറെ ആരാധകരെ നേടിയെടുത്ത മത്സരാർഥിയാണ് മണിക്കുട്ടൻ. “ഇജ്ജ് ഒരു ജിന്നാണ് മനുഷ്യന്മാരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഒരു ജിന്ന്”, എന്നാണ് താരത്തെ കുറിച്ച് ഫാൻസ്‌ പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മണിക്കുട്ടൻ എയർപോർട്ടിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് നൽകിയ പ്രതികരണത്തെ ചുറ്റിപ്പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്.

‘ഗെയിം ഇപ്പോഴും നടക്കുകയാണ്, ഇത്രയും ദിവസം നിർത്തിയതിന് പ്രേക്ഷകരുടെ ഇഷ്ടത്തിന് നന്ദി, വോട്ടിങ് നടക്കുകയല്ലേ, ഇപ്പോൾ കൂടുതലൊന്നും പറയാനാകില്ല, ആരാണ് അർഹരുള്ളവർ അവർക്ക് വോട്ട് ചെയ്യുക, എനിക്ക് കിട്ടിയാൽ സന്തോഷം’, എന്നാണ് തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് മണിക്കുട്ടൻ പറഞ്ഞത്. ‘ഈ വാക്കുകളിൽ ഉണ്ട് നിങ്ങളുടെ വ്യക്തിത്വം എന്നാണ് മണിക്കുട്ടനോട് ആരാധകർ പറയുന്നത്.

അതിനിടെ ഒരു മാധ്യപ്രവർത്തകൻ സൂര്യയെക്കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയുമോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ല . ഗെയിം നടക്കുകയാണെന്നുള്ള മറുപടിയാണ് മണിക്കുട്ടൻ നൽകിയത്.ആ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

ഈ സീസണിൽ ഏറ്റവും ചർച്ചയായ മത്സരാർഥികളായിരുന്നുമണിക്കുട്ടനും സൂര്യയയും. നടനോടുള്ള പ്രണയം ഹൗസിന് പുറത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയിൽ നിൽക്കവെ താരത്തിന്റെ പ്രണയം അംഗീകരിക്കാൻ മണിക്കുട്ടൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ ഉത്തരവും നടൻ നൽകിയിരുന്നില്ല.

ഷോ അതിന്റെ അവസാനത്തിലേയക്ക് അടുക്കവെ മത്സരാർഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്ത് പോയത്. പുറത്തെത്തിയ സൂര്യ തന്റെ പ്രണയം യഥാർത്ഥ പ്രണയമാണെന്നും അതൊരിക്കലും ഗെയിം സ്ട്രാറ്റർജിയുടെ പേരിലായിരുന്നില്ലെന്നും നിരവധി തവണ പറഞ് കഴിഞ്ഞിരുന്നു. ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിൽ മാത്രമേ എത്തുള്ളുവെന്നും മണിക്കുട്ടൻ ഹൗസിൽ വ്യക്തമാക്കിയിരുന്നു. ഏതായാലും ഈ പ്രണയവുമായി ബന്ധപ്പെട്ട് മണികുട്ടന്റെ പ്രതികരണമാണ് ഇനി സോഷ്യൽ മീഡിയയും പ്രേക്ഷകരും ഉറ്റുനോക്കുന്നത്

കൊവിഡില്ലായിരുന്നെങ്കില്‍ ഇന്ന് എയര്‍പോര്‍ട്ടില്‍ ഒരു അങ്കം നടന്നേനെ. ഞങ്ങളുടെ ഒരേ ഒരു രാജാവിനെ സ്വീകരിക്കാന്‍ മലയാളക്കര മൊത്തം അവിടെ കണ്ടേനെ എംകെ ഉയിര്‍ മാസ്സ് എൻട്രി” എന്നാണ് മണിക്കുട്ടന്റെ വീഡിയോ ഏറ്റെടുത്തുകൊണ്ട് ആരാധകർ കുറിച്ചത്.

അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വോട്ടിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് മണിക്കുട്ടൻ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top