Connect with us

ഷൂട്ടിംഗ് പുരോഗമിക്കുന്നു; പക്ഷെ സായ് പല്ലവി തിരക്കിലാണ്; കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് താരം

Malayalam

ഷൂട്ടിംഗ് പുരോഗമിക്കുന്നു; പക്ഷെ സായ് പല്ലവി തിരക്കിലാണ്; കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് താരം

ഷൂട്ടിംഗ് പുരോഗമിക്കുന്നു; പക്ഷെ സായ് പല്ലവി തിരക്കിലാണ്; കുരുന്നു കൈകളിൽ മൈലാഞ്ചിയിട്ട് താരം

കൊറോണയും ലോക്ഡൗണുമെല്ലാം വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് സായി പല്ലവി. ഇപ്പോൾ ഇതാ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു

ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനിലെ തിരക്കില്ലാത്ത സമയത്ത് കുട്ടികളുടെ കൈകളിൽ മെെലാഞ്ചിയിട്ടു കൊടുക്കുന്ന സായി പല്ലവിയെ വിഡിയോയിൽ കാണാം. മൈലാഞ്ചി ഇടുന്നതിനിടെ കുട്ടികളോട് വിശേഷം ചോദിക്കുന്നുമുണ്ട് താരം.

ലവ് സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണമാണ് ഉത്തര്‍പ്രദേശില്‍ പുരോഗമിക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തിൽ നായകൻ.

മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും വളരെ തിരക്കുള്ള നടിയാണ് സായ് പല്ലവി. ഫിദ എന്ന സിനിമയിലൂടെയാണ് തെലുങ്കില്‍ ചുവടുറപ്പിച്ചത്. തമിഴില്‍ ധനുഷ്, സൂര്യ എന്നീ സൂപ്പര്‍ താരങ്ങളുടെ നായികാ വേഷമണിഞ്ഞു.

More in Malayalam

Trending

Recent

To Top