Connect with us

മഞ്ജു വാര്യരുടെ രണ്ടാം വരവിൽ നിരവധി ആശങ്കയുണ്ടായിരുന്നു, വൈറലായി മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ്!

Malayalam

മഞ്ജു വാര്യരുടെ രണ്ടാം വരവിൽ നിരവധി ആശങ്കയുണ്ടായിരുന്നു, വൈറലായി മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ്!

മഞ്ജു വാര്യരുടെ രണ്ടാം വരവിൽ നിരവധി ആശങ്കയുണ്ടായിരുന്നു, വൈറലായി മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ്!

മലയാള സിനിമാ ലോകം ഏറെ ആഗ്രഹിച്ചിരുന്ന ഒരു മടങ്ങി വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. സല്ലാപം എന്ന ചിത്രത്തിൽ നായികയായി ചുവട് വെച്ച മഞ്ജുവിന് പിന്നീട് സിനിമയിൽ മിന്നുന്ന വേഷങ്ങളാണ് കിട്ടിയതത്രയും . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ കരുത്തുറ്റ നായകന്മാർ അരങ്ങ് തകർത്തപ്പോൾ അവരോടൊപ്പം മഞ്ജുവും വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.

ആദ്യ വരവ് പോലെ മഞ്ജുവിന്റെ രണ്ടാം വരവും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും ഒരുപടി മുകളിലാണ് മഞ്ജു പ്രേക്ഷകർക്ക് നൽകിയ കഥാപാത്രങ്ങളത്രയും . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പാണ്. മഞ്ജുവിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചായിരുന്നു ആരാധകന്റെ കുറിപ്പ്. മഞ്ജുവാര്യരുടെ ഫാൻസ് പേജിൽ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ,തമിഴ്‌നാട്ടിലെ നാഗർകോവിൽ ഒരു സെപ്തംബർ മാസം ചിരിക്കുമ്പോൾ നുണക്കുഴി കൊണ്ട് ആകർഷിക്കുന്ന ഒരു പെൺകുഞ് പിറന്നു. മാതാപിതാക്കൾ അവൾക്ക് മഞ്ജു എന്ന പേരും നൽകി. കണ്ണൂരുകാരനായിരുന്ന പിതാവിന് അവിടെ ഒരു ഫിനാൻസ് കമ്പനിയിൽ ആയിരുന്നു ജോലി. അമ്മ ഭർത്താവിന് ഒരു തണലായി മക്കളുടെ കാര്യങ്ങൾ നോക്കി കഴിഞ്ഞു.വറുതിയുടെ കാലമായിരുന്നെങ്കിലും ആ അച്ഛൻ അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും പല ആവശ്യങ്ങളും നിറവേറ്റി കൊണ്ടിരുന്നു ..

മകനെ ഒരു സൈനിക് സ്‌കൂളിൽ ചേർത്തു മകൾ വലുതായപ്പോൾ അവർ സ്വദേശമായ കണ്ണൂരിലേക്ക് തന്നെ തിരിച്ചെത്തി. മഞ്ജുവിനെ ചിന്മയ വിദ്യാലയത്തിൽ ചേർത്തു . പിന്നെ ഹയർ സ്റ്റഡീസിന് ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ, എസ് എൻ കോളേജ് കണ്ണൂർ.. പഠനം ഒരു വഴിക്ക് നടക്കുമ്പോൾ മറുവശത് കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയായി മഞ്ജു അറിയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ..സ്‌കൂൾ യുവജനോത്സവങ്ങളിൽ കണ്ണൂർ ജില്ലയുടെ മുന്നേറ്റങ്ങൾക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അത് മഞ്ജു എന്നായിരുന്നു .

അവൾക്ക് വയസ്സ് പതിനേഴ്. ആദ്യത്തെ മലയാള ചിത്രം സാക്ഷ്യം. അടുത്ത വർഷം സല്ലാപം, തൂവൽക്കൊട്ടാരം എന്നീ പടങ്ങൾ കൂടി ഇറങ്ങിയപ്പോൾ നായകന്റെ ഷോ ഓഫ് മാത്രമല്ല സിനിമ എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു . സംസ്ഥാന അവാർഡുകൾ തൊട്ട് നാഷണൽ അവാർഡുകൾ വരെ മഞ്ജുവിന്റെ വൈഭവത്തിനു സമ്മാനമായി കിട്ടി .

എന്നാൽ 1998 ൽ എല്ലാ ചിലങ്കകളും നിശബ്ദമായി. ബിഗ് സ്‌ക്രീനിൽ ഓടി നടന്ന് സന്തോഷിപ്പിച്ചിരുന്ന അവൾ ഇനിയുണ്ടാകില്ല ഇവിടെ എന്നറിഞ്ഞു. പകരം ആരൊക്കെയോ വന്നു എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടി. എങ്കിലും മഞ്ജു ഒഴിച്ചിട്ട ആ ഹൃദയ ഭാഗം കാലിയായി തന്നെ കിടന്നു. പതിനാറ് ആണ്ടുകൾ കഴിഞ്ഞു. ആരൊക്കെയോ പറഞ്ഞറിഞ്ഞു.

മഞ്ജു വീണ്ടും… പഴയ ചിരിയുണ്ടാകുമോ,തിളക്കം കാണുമോ, ഇനിയും ഒരങ്കത്തിനുള്ള വകയുണ്ടാകുമോ എന്നൊക്കെ. ശങ്കിച്ച് മഞ്ജുവിനെ കാത്തിരുന്നു .പതിനാറ് കൊല്ലത്തെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും എല്ലാ ഉൾക്കിടിലങ്ങളെയും തട്ടിത്തെറിപ്പിച്ചു മഞ്ജു സ്ക്രീനിലും പുറത്തും ഇലഞ്ഞിത്തറ മേളം നടത്തുന്നത് കാണുമ്പോൾ ശരാശരി സിനിമ പ്രേമി വേറെ ആരെ ഇതിൽക്കൂടുതൽ ഇഷ്ടപ്പെടാൻ .

about manju warrior

More in Malayalam

Trending