Malayalam
ലാലേട്ടനുമായുള്ള ചിത്രം എന്നാണ്?’; ഉത്തരം വേണമെന്ന് പ്രേക്ഷകൻ; മറുപടിയുമായി സംവിധായകൻ !
ലാലേട്ടനുമായുള്ള ചിത്രം എന്നാണ്?’; ഉത്തരം വേണമെന്ന് പ്രേക്ഷകൻ; മറുപടിയുമായി സംവിധായകൻ !
നല്ല കഥ, കാമ്പുള്ള തിരക്കഥയാകുമ്പോഴും അതിന് നല്ലൊരു സംവിധാനവും അതിനൊപ്പം സൂപ്പർ സ്റ്റാറുകളുടെ അഭിനയവുമാകുമ്പോൽ ആ സിനിമ റിലീസിന് മുന്നേ വിജയിച്ചു എന്നുപറയാം. അതുകൊണ്ട് തന്നെ മുൻ നിര സംവിധായകനൊപ്പം സൂപ്പർസ്റ്റാർ വേഷമിടുന്ന ചിത്രങ്ങൾ ആരാധകർ എല്ലായിപ്പോഴും ചോദിക്കുക പതിവാണ്.
ഇപ്പോൾ സംവിധായകൻ വിനയനും മോഹൻലാലും ഒന്നിച്ചുളള സിനിമ എന്നാരംഭിക്കുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ നാളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചോദ്യത്തിന് പ്രതികരണവുമായി വിനയൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രേക്ഷകൻ വിനയന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കമന്റിന് മറുപടി നൽകിയതാണ് അദ്ദേഹം.
‘സാർ ലാലേട്ടനുമായുള്ള ചിത്രം എന്നാണ്? പ്ലീസ് ആൻസർ പ്ലീസ്‘ എന്നാണ് ഒരു വ്യക്തി അദ്ദേഹത്തിന് കമന്റ് ചെയ്തത്. വിനയന്റെ മറുപടിയും എത്തി. ‘ഉടനെ ഉണ്ടാകും‘ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒരു വീഡിയോ പങ്കുവെച്ചതിന് താഴെയാണ് കമന്റ് വന്നത്. മോഹൻലാലുമൊത്ത് ഒരു മെഗാ ഹിറ്റ് തന്നെ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ വർക്കുകൾ പുരോഗമിക്കുകയാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷാജികുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, ഇക്ബാല്‍ പാനായിക്കുളം. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
about vinayan
