Connect with us

‘അമ്മയ്ക്കിതാരാന്ന് മനസ്സിലായോയെന്ന് ലാലേട്ടന്‍ … ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമ്മയുടെ മുന്നില്‍ ആ രണ്ട് വരി പാടി

Malayalam

നടന്‍ മോഹന്‍ലാലുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന്‍ വേണുഗോപാല്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചാണ് വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മോഡല്‍ സ്‌കൂള്‍ 10 E യിലെ ലാലുവും 9 H ലെ വേണുവും എന്ന തലക്കെട്ടില്‍ ലാലിന്റെ വീട്ടില്‍ പോയതും അമ്മയ്ക്ക് ‘കൈ നിറയെ വെണ്ണ തരാം’ എന്ന ബാബകല്യാണിയിലെ പാട്ട് പാടികൊടുത്തതും വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ വേണുഗോപാലിന്റെ സീനിയര്‍ ആയിരുന്നു മോഹന്‍ലാല്‍.

വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മോഡല്‍ സ്‌കൂള്‍ 10 E യിലെ ലാലുവും 9 H ലെ വേണുവും:

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടില്‍ എടുത്ത ഫോട്ടോ . പോകാന്‍ നേരം ‘അമ്മയെവിടെ ‘ എന്ന ചോദ്യത്തിന് … ലാലേട്ടന്‍ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ‘അമ്മയ്ക്കിതാരാന്ന് മനസ്സിലായോ’? ലാലേട്ടന്‍ ചോദിച്ചു. ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നില്‍ ഞാന്‍ രണ്ട് വരി പാടി…
‘കൈ നിറയെ വെണ്ണ തരാം …. കവിളിലൊരുമ്മ തരാം… കണ്ണന്‍ ‘
അമ്മയുടെ മുഖത്തപ്പോള്‍ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോല്‍ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ….!

More in Malayalam

Trending

Recent

To Top