Connect with us

അഹാനയേക്കാള്‍ അഭിനയമോഹം എനിക്കായിരുന്നു, പക്ഷേ എനിക്കു മുന്നേ നല്ല നടി എന്ന പേര് അഹാന നേടി; തുറന്ന് പറഞ്ഞ് സഹോദരി ഇഷാനി

Malayalam

അഹാനയേക്കാള്‍ അഭിനയമോഹം എനിക്കായിരുന്നു, പക്ഷേ എനിക്കു മുന്നേ നല്ല നടി എന്ന പേര് അഹാന നേടി; തുറന്ന് പറഞ്ഞ് സഹോദരി ഇഷാനി

അഹാനയേക്കാള്‍ അഭിനയമോഹം എനിക്കായിരുന്നു, പക്ഷേ എനിക്കു മുന്നേ നല്ല നടി എന്ന പേര് അഹാന നേടി; തുറന്ന് പറഞ്ഞ് സഹോദരി ഇഷാനി

മലയാളികള്‍ക്ക് സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയകളിലും സിനിമയിലും സീരിയലിലും സജീവമാണ് എല്ലാവരും. എന്നാല്‍ ഇപ്പോഴിതാ ചേച്ചി അഹാനയേക്കാള്‍ സിനിമയില്‍ എത്തണമെന്നും അഭിനയിക്കണമെന്നുമുള്ള ആഗ്രഹം തനിക്കായിരുന്നെന്ന് പറയുകയാണ് നടി ഇഷാനി.

മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ മോഹം പൂവണിയുന്നതിന്റെ ആവേശത്തിലാണ് ഇഷാനി. ചെറുപ്പം മുതലേ സിനിമയും അഭിനയും തന്റെ ഉള്ളിലെ വലിയ മോഹമായിരുന്നെന്നും ഇപ്പോള്‍ അഭിനയത്തോട് ഇഷ്ടം കൂടുകയാണെന്നും ഇഷാനി ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘വീട്ടില്‍ അഹാനയേക്കാളും സിനിമയില്‍ എത്തണം, അഭിനയിക്കണം എന്ന ആഗ്രഹം എനിക്കായിരുന്നു. എനിക്ക് മുന്‍പേ അഹാന സിനിമയില്‍ എത്തുകയും നല്ല നടി എന്ന പേര് നേടുകയും ചെയ്തു. ഇപ്പോള്‍ എനിക്കും അഭിനയത്തോട് ഇഷ്ടം കൂടുകയാണ് ഉണ്ടായത്. വണ്‍ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ട്.

ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് കാണാറുണ്ടായിരുന്നു. അമ്മ ഷൂട്ടിങ് സെറ്റില്‍ കൂടെത്തന്നെ ഉണ്ടെങ്കിലും എപ്പോഴും നല്ലതാണെന്ന് പറയുമെങ്കിലും എനിക്ക് എന്നെത്തന്നെ സ്‌ക്രീനില്‍ കണ്ടാല്‍ മാത്രമാണ് വിലയിരുത്താന്‍ കഴിയുകയെന്നാണ് തോന്നുന്നത്.

സെറ്റിലെത്തിയ ദിവസം തന്നെ എനിക്ക് ഒരു സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എല്ലാവരുടെയും പുറകെ നടന്ന് എന്താണ് ഞാന്‍ ചെയ്യേണ്ടത്, ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് പറഞ്ഞു തരാന്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു.

ആദ്യത്തെ ആക്ഷന്‍ കേട്ടപ്പോള്‍ എന്താണ് ചെയേണ്ടത് എന്ന ടെന്‍ഷന്‍ ആയിരുന്നു. കൂടാതെ ആദ്യ ടേക്ക് ഒകെ ആയില്ലെങ്കില്‍ പോലും എന്റെ അഭിനയം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കൊരു അഭിമാനം ആയിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ അച്ഛന്‍ എനിക്ക് വ്യക്തമായ ഒരു ഐഡിയ തന്നിരുന്നു എന്നും ഇഷാനി പറയുന്നു.

More in Malayalam

Trending

Recent

To Top