Connect with us

ബുദ്ധിയില്ലാതിരുന്ന കാലത്ത് എസ്‌എഫ്‌ഐയോടായിരുന്നു ആഭിമുഖ്യം…. പിന്നീട് ബുദ്ധിവെച്ചപ്പോള്‍ താന്‍ കെഎസ്‌യുവും, എബിവിപിയിലേക്കും മാറുകയായിരുന്നു! പിന്നീട് ട്വന്റി ട്വന്റിയിലേക്ക് എത്തി

Malayalam

സിപിഎം നേതാവ് പി. ജയരാജന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. അല്‍പ്പംപോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് തനിക്ക് എസ്‌എഫ്‌ഐയോടായിരുന്നു ആഭിമുഖ്യം. പിന്നീട് കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ താന്‍ കെഎസ്‌യുവും, എബിവിപിയിലേക്കും മാറുകയായിരുന്നു . അതിനുശേഷമാണ് താന്‍ ട്വന്റി ട്വന്റിയിലേക്ക് എത്തിയതെന്നും നടന്‍ ശ്രീനിവാസന്‍.

ഭരണഘടന അനുസരിച്ച്‌ ഒരാള്‍ക്ക് എത്ര പാര്‍ട്ടിയില്‍ ചേരാം. തനിക്ക് തോന്നുകയാണെങ്കില്‍ ട്വന്റി ട്വന്റിയില്‍ നിന്നും മാറും. ഇതെല്ലാം താത്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമാണിതെന്ന് പറയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു .

ട്വന്റി ട്വന്റിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസമാണ് നടന്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് എന്നും പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു.

ട്വന്റി ട്വന്റിക്കെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചു. ട്വന്റി ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും ആദാനിമാരും. ജനങ്ങളെ പ്രലോഭിപ്പിച്ച്‌ വിധേയമാക്കുന്നതാണ് അവരുടെ രീതിയെന്നും ജയരാജന്‍ വിമര്‍ശിക്കുകയുണ്ടായി.

നേരത്തെ ട്വന്‍റി 20 കൂട്ടായ്മക്ക് പിന്തുണ നൽകി നടന്‍ ശ്രീനിവാസന്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പ്രതിക്കരിച്ചു.

ബിജെപിയില്‍ അംഗത്വമെടുത്ത മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡിജിപി ജേക്കബ് തോമസും ട്വന്റി 20യില്‍ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്‍റി 20ക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് നല്ല വ്യക്തിയാണ്. ട്വന്‍റി 20 എറണാകുളത്ത് മത്സരിക്കുന്നുണ്ട്. വിജയിച്ചാല്‍ കേരളത്തിനാകെ മാതൃകയാകുമെന്നും ശ്രീനിവാസന്‍ അവകാശപ്പെടുകയും ചെയ്തു.

മതനിരപേക്ഷതയും സുസ്ഥിര വികസനവും തട്ടിപ്പാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. എല്ലാ മതങ്ങളും സംഘടിതരാണ്. തമ്മിലടിക്കണമെന്ന ചിന്തയാണുള്ളത്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top