Connect with us

ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന്! ഇടവേള ബാബുവിനെതിരെ പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ?

Malayalam

നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തു പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇടവേളബാബുവിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍.

ഇടവേള ബാബുവിനെതിരെ പലരും പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ? എന്ന് അഞ്ജലി മേനോന്‍ ചോദിക്കുന്നു. നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ വിമര്‍ശനം.

തന്റെ സ്വന്തം വ്യക്തിത്വം വരെ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കെതിരെ കുത്തുവാക്കുകള്‍ പറയുന്നതും മരിച്ചവരോട് ഉപമിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും അഞ്ജലി ബ്ലോഗിലൂടെ വ്യക്തമാക്കി. നിശബ്ദരായിരിക്കുന്നവര്‍ ദ്രോഹിക്കുന്നവരുടെ പക്ഷത്താണ്.

വിയോജിപ്പുള്ളവര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും ഷമ്മിമാരാണെന്ന് വിലയിരുത്തേണ്ടിവരും. തിരുത്താനുള്ള അവസരമാണ് ഇത്. അതിന് തയ്യാറായില്ലെങ്കില്‍ ചലച്ചിത്ര മേഖല സ്വയം നാശത്തിലേക്ക് പോകുമെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി.

Continue Reading

More in Malayalam

Trending

Recent

To Top