Malayalam
താരപുത്രി പ്രണയത്തിലോ? ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു
താരപുത്രി പ്രണയത്തിലോ? ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു
Published on
താരപുത്രി മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. ഒരു കാറിനുള്ളിൽ രണ്ട് കൈകളും ചേർത്തിരിക്കുന്ന ഒരു ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ഒരു ഹിന്ദി പ്രണയഗാനവും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് മാളവിക പ്രണയത്തിലായോ എന്ന സംശയത്തിലാണ് ഒരു കൂട്ടം ആരാധകർ. അധികം വൈകാതെ തന്നെ ഇതിന് ഉത്തരം കിട്ടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
പാർവതിയുടേയും ജയറാമിന്റെയും മകൾ മാളവിക ജയറാമിനെ ചക്കി എന്നാണ് വിളിക്കുന്നത്. കാളിദാസ് ജയറാം സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കൊണ്ട് സജീവമാണെങ്കിലും മാളവിക ഇതുവരെ സിനിമയിൽ അരങ്ങേറിയിട്ടില്ല
ഒരു വർഷം മുൻപ് ‘മായം സെയ്ത് പോവേ’ എന്ന തമിഴ് മ്യൂസിക് വീഡിയോയിൽ തമിഴ് നടൻ അശോക് സെൽവനൊപ്പം മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം പേരാണ് അന്ന് ആ വീഡിയോ കണ്ടത്.
Continue Reading
You may also like...
Related Topics:malavika jayaram