Malayalam
ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി… ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ്; മുക്ത കുറിച്ചത് കണ്ടോ?
ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി… ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ്; മുക്ത കുറിച്ചത് കണ്ടോ?
മുക്തയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു.അതിനുശേഷം വളരെ കുറച്ച് നാളുകൾക്ക് മുമ്പാണ് മുക്ത വീണ്ടും ക്യാമറകൾക്ക് മുന്നിലേക്ക് എത്തി തുടങ്ങിയത്.മകൾ കിയാരയുടെ വിശേഷങ്ങളും പിന്നെ സ്വന്തം വിശേഷങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടായിരുന്നു മുക്തയുടെ സോഷ്യൽ മീഡിയയിലേക്കുള്ള തിരിച്ചുവരവ്. ഭർത്താവ് റിങ്കു ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കുവെക്കാറുണ്ട്.
ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ് റിങ്കു ടോമി. റിമി സമ്മാനമായി നൽകിയ ഫ്ലാറ്റിലാണ് മുക്തയും കുടുംബവും താമസിക്കുന്നത്. ഇപ്പോഴിതാ മുക്ത പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. റിമിക്കൊപ്പമുള്ള മനോഹര ചിത്രമാണ് മുക്ത പങ്കുവെച്ചത്. ബന്ധുവിന്റെ സുവർണ ജൂബിലി ഫങ്ഷന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് മുക്ത പങ്കിട്ടത്. റിമിയുടെ സഹോദരിയും മക്കളും റിമിയുടെ അമ്മ റാണിയും എല്ലാം മുക്തയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പള്ളിയിൽ നിന്നുള്ള മകളുടെ ചിത്രങ്ങളാണ് ആദ്യം മുക്ത പങ്കിട്ടത്. മാലാഖയെപ്പോലെ ഒരുങ്ങി നിൽക്കുന്ന കൺമണിയുടെ ചിത്രങ്ങൾ കണ്ട് മകളുടെ ആദ്യ കുർബാനയാണോ എന്ന ചോദ്യമാണ് ഏറെയും ആരാധകർക്ക് ഉണ്ടായ സംശയം.
‘എന്റെ ചേച്ചി എന്ത് ക്യൂട്ട് ആണെന്നോ. ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി… ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ്’, റിമിയെ കുറിച്ച് മുക്ത കുറിച്ചത്. ഇരുവരും വളരെ സുന്ദരികളായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. മകളെ അഭിനയിത്തിലേക്ക് കൊണ്ടുവരാൻ മുക്തയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിമിയാണ്. കൺമണിയും അമ്മയെപ്പോലെ അസൽ നടിയാണെന്നാണ് റിമി പറയാറുള്ളത്. റിമിയുടെ വ്ലോഗിലെ സ്ഥിരം സാന്നിധ്യമാണ് കൺമണി. അടുത്തിടെ ഒരു റിയാലിറ്റിഷോയിൽ റിമിക്കൊപ്പം കൺമണി അതിഥിയായി വന്ന വീഡിയോ വൈറലായിരുന്നു.
മുക്തയുടെ നാത്തൂനാണ് റിമി എങ്കിലും ഇരുവരും തമ്മിൽ സഹോദരിമാർക്ക് പരസ്പരം ഉണ്ടാകാറുള്ള സ്നേഹവും കരുതലുമാണ് ഉള്ളത്. റിമിയെ കുറിച്ചും മുക്ത പലപ്പോഴും വാചാലയായിട്ടുണ്ട്.