Connect with us

ഹമ്മേ കല്യാണം കഴിഞ്ഞു! പോസ്റ്റുമായി മാത്തുക്കുട്ടി

Malayalam

ഹമ്മേ കല്യാണം കഴിഞ്ഞു! പോസ്റ്റുമായി മാത്തുക്കുട്ടി

ഹമ്മേ കല്യാണം കഴിഞ്ഞു! പോസ്റ്റുമായി മാത്തുക്കുട്ടി

മലയാളികളുടെ പ്രിയതാരം ആർ ജെ മാത്തുക്കുട്ടി വിവാഹിതനായിരിക്കുകയാണ്. പെരുമ്പാവൂർ സ്വദേശി എലിസബത്ത് ഷാജി മഠത്തിലാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വെള്ളിയാഴ്ച്ചയായിരുന്നു മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം. കാനഡയിൽ ഡോക്ടർ ആണ് എലിസബത്ത്.

ഇപ്പോഴിതാ കല്യാണാഘോഷങ്ങൾക്ക് ശേഷമുള്ള അവസ്ഥ ഒരു ചിത്രത്തിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ് മാത്തുക്കുട്ടി. ചിത്രം കണ്ട് ചിരിയടക്കാൻ കഴിയാത്ത വിധമുള്ള കമന്റുകളാണ് വരുന്നത്.

ഹമ്മേ കല്യാണം കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചരിയ്ക്കുന്നത്. ചിത്രത്തിൽ തളർന്ന് അവശനായിരിയ്ക്കുന്ന മാത്തുക്കുട്ടിയെയും പൊട്ടിച്ചിരിയ്ക്കുന്ന ഭാര്യ എലിസബത്തിനെയും കാണാം. തളരരുത് രാമൻകുട്ടീ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കമന്റുകളുടെ പൊടിപൂരമാണ് ചിത്രത്തിന് താഴെ. ഇതൊക്കെ എന്ത് ഇനിയല്ലേ വരാനിരിയ്ക്കുന്നത്. ട്രെയിലറ് മാത്രമേ കഴിഞ്ഞിള്ളൂ, ഇനിയാണ് പടം തുടങ്ങുന്നത് എന്നിങ്ങനെ പോകുന്നു കമന്റുകൾ

വിവാഹ ചിത്രങ്ങൾ മാത്തുക്കുട്ടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആദ്യം പങ്കുവച്ചത്. അതെ ഞങ്ങൾ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിൽ ജീവിത സഖിയെ കുറിച്ചുള്ള കാര്യങ്ങളും പങ്കുവച്ചിരുന്നു. ഡോക്ടറാണ് ഭാര്യ എലിസബത്ത് ഷാജി.

പ്രണയ വിവാഹം ആയിരുന്നുവെന്നും അടുത്തടുത്താണ് തങ്ങളുടെ വീടുകളെന്നും വിവാഹ ശേഷം മാത്തുക്കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതൽ എലിസബത്തിനെ അറിയാം. ഫസ്റ്റ് സൈറ്റിൽ കണ്ട് ഇഷ്ടപ്പെട്ടവരും അല്ല ഞങ്ങൾ. സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീടത് കുറച്ച് ദൃഢമായി പ്രണയത്തിലേക്ക് എത്തിയെന്നും മാത്തുക്കുട്ടി പറഞ്ഞു.

എഫ്.എം അവതാരകനായും മിനിസ്‌ക്രീനിലെ ആങ്കറായുമാണ് മാത്തുക്കുട്ടി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമയിലും അഭിനയത്തിന്റെ ചെറിയ കാല്‍വയ്പ്പ് നടത്തിയെങ്കിലും, ആങ്കര്‍, സംവിധായകന്‍ എന്ന രീതികളില്‍ തന്നെയാണ് മാത്തുക്കുട്ടിയെ ആളുകള്‍ തിരിച്ചറിയുന്നത്. അരുൺ മാത്യൂ എന്നാണ് മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര്.

More in Malayalam

Trending

Recent

To Top