Connect with us

‘എന്നെ കൺഫഷൻ റൂമിലേക്ക് വിളിച്ച് മാപ്പ് പറയിപ്പിക്കുന്ന ബി​ഗ് ബോസിനെ ഞാൻ ഇങ്ങോട്ട് വിളിക്കുകയാണ്’; ​ശബ്‌ദത്തിന്റെ ഉടമയെ പരിചയപ്പെടുത്തി അഖിൽ മാരാർ

general

ബി​ഗ് ബോസിനെ പരിചയപ്പെടുത്തി ഈ സീസണിലെ വിജയ കിരീടം ചൂടിയ അഖിൽ മാരാർ. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ അഖിൽ മാരാരാണ് ​രഘുരാജിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. പാലക്കാട് പട്ടാമ്പി സ്വദേശി ​രഘുരാജിന്റെ ശബ്‌ദമാണ് ബി​ഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോ​ഗിക്കുന്നത്.

റേഡിയോ ജോക്കി ആയിരുന്ന രഘു ആണ് കഴിഞ്ഞ അഞ്ച് സീസണുകളിലും ബി​ഗ് ബോസിന് ശബ്‍ദം നൽകിയത്. പരസ്യങ്ങൾക്കും ടിവി പരിപാടികൾക്കും നേരത്തെ രഘു ശബ്ദം നൽകിയിട്ടിണ്ട്.

‘എന്നെ കൺഫഷൻ റൂമിലേക്ക് വിളിച്ച് മാപ്പ് പറയിപ്പിക്കുന്ന ബി​ഗ് ബോസിനെ ഞാൻ ഇങ്ങോട്ട് വിളിക്കുകയാണെന്ന്’ പറഞ്ഞാണ് അഖിൽ ​രഘുവിനെ പരിചയപ്പെടുത്തിയത്. ബി​ഗ് ബോസിന്റെ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ബി​ഗ് ബോസിന്റെ പല ഡയലോ​ഗുകളും കമന്റ് ചെയ്‌തായിരുന്നു ആരാധകരുടെ പ്രതികരണം.

‘അങ്ങനെ ബി​ഗ് ബോസ് പുറംലോകത്തേക്ക് വന്നു ഈ ശബ്ദത്തിന് ഉടമയെ കാണാൻ ആഗ്രഹിച്ച എത്രയോ പേരുണ്ട് ഇവിടെ’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ബി​ഗ് ബോസ് അദൃശ്യനായി തുടരുന്നതായിരുന്നു നല്ലതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. ‘ഇപ്പോ ആ സസ്പൻസ് പോയി’, ‘എപ്പോഴും ആ അദൃശ്യ ശബ്ദം മാത്രം മതിയായിരുന്നു’- എന്ന് ചിലർ കമന്റ് ചെയ്‌തു

Continue Reading
You may also like...

More in general

Trending

Recent

To Top