Connect with us

ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത് ; ഓം റൗത്തിനെ ട്രോളി കിം​ഗ് ഖാൻ ആരാധകർ

Social Media

ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത് ; ഓം റൗത്തിനെ ട്രോളി കിം​ഗ് ഖാൻ ആരാധകർ

ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത് ; ഓം റൗത്തിനെ ട്രോളി കിം​ഗ് ഖാൻ ആരാധകർ

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തരം​ഗമായി നിൽക്കുന്നത് . ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മുടക്കിലെത്തിയ ചിത്രം വലിയ രീതിയിൽ വിമർശനമാണ് നേരിടുന്നത്. ചിത്രത്തിന്റെ ​ഗ്രാഫിക്സും കാസ്റ്റിം​ഗും അടക്കം ഓരോ ഘടകങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. രാവണൻ്റെ 10 തലയൊക്കെ വൈറലായിരുന്നു. ചിത്രത്തിൻ്റെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് നായകനായ പ്രഭാസിനെയും സംവിധായകൻ ഓം റൗതിനെയുമാണ്.

ചിത്രത്തിൻ്റെ നെ​ഗറ്റീവ് റെസ്പോണസിനു പിന്നാലെ സംവിധായകനെ ട്രോളി ഒരു വിഭാ​ഗം ആളുകൾ രം​ഗത്ത് എത്തിയിരുന്നു . ഇതിൽ ബോളിവുഡ് താരം ഷാരുഖ് ഖാൻ്റെ ആരാധകരാണ് ഓം റൗത്തിനുള്ള ട്രോൽ വീഡിയോകളും പോസ്റ്ററുകളുമായി സജീവമായുള്ളത്. ഇപ്പോൾ ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നതെന്നാണ് കിം​ഗ് ഖാൻ ആരാധകരുടെ ട്രോൾ. ഇതിനു കാരണമായിരിക്കുന്നത് സോഷ്യൽ മീഡിയയിൽ നാളുകൾക്കു മുമ്പ് ഓം റൗത്തിൻ്റെ ഒരു പോസ്റ്റാണ്.

2016 ൽ ഷാരുഖ് ഖാൻ നായകനായെത്തിയ ഫാൻ റിലീസായ സമയം. അതേ സമയം തന്നെയാണ് മറാത്തി ചിത്രമായ സൈറാത്തും തിയറ്ററിലെത്തുന്നത്. സൈറാത് വലിയ വിജയമായപ്പോൾ ഫാൻ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. വിഎഫ്എക്സിനു വളരെ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഫാൻ. സൈറാത്തിൻ്റെ വിജയം ആഘോഷമാക്കി ഫാൻ സിനിമയെ ട്രോളി അന്ന് ഓം റൗത് ട്വിറ്ററിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.


അന്നത്തെ ഓം റൗത്തിൻ്റെ പോസ്റ്റ് ഇപ്പോൾ പങ്കുവെച്ചുകൊണ്ടാണ് ഷാരുഖ് ഖാൻ ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. അന്നു ഷാരുഖ് ഖാൻ ചിത്രത്തെ ട്രോളിയ ഓം റൗത്തിനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ് കിം​ഗ് ഖാൻ ആരാധകരും. ഇതാണ് കർമ്മയെന്നും കാലം കണക്കു തീർത്തെന്നും ട്വീറ്റുകൾ വരുന്നുണ്ട്.

600 കോടി ബജറ്റിൽ ഓം റൗത്ത് രാമായണത്തിന്റെ ഇതിഹാസ കഥ ഒരു കാർട്ടൂൺ പോലെയാക്കി അവതരിപ്പിച്ചിരിക്കുന്നു. ഫാനിനെ അപേഷിച്ച് വിഎഫ്എക്സിൻ്റെ 10 ശതമാനം പോലും തൻ്റെ സിനിമയിൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിഷൻ ആൻഡ് ഫിലിം മേക്കിംഗിൽ ഷാരൂഖ് എന്നും പിതാമഹനാണ്. ഇപ്പോൾ ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു. ഓം റൗത്ത്, അതിനെയാണ് നമ്മൾ കർമ്മ എന്ന് വിളിക്കുന്നത്… ആരാധകർ ട്വീറ്ററിൽ കുറിച്ചു

More in Social Media

Trending

Recent

To Top