Malayalam
ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തി പാർവതി; വീഡിയോയും ചിത്രങ്ങളും വൈറൽ
ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തി പാർവതി; വീഡിയോയും ചിത്രങ്ങളും വൈറൽ
ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പാർവതി. ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്.
സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.
മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. 52-53 വയസ് പാര്‍വതിക്ക് കഴിഞ്ഞോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ”കാശുള്ളവര്‍ക്ക് എന്തുമാകാം” എന്ന നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. താരത്തിന് 53 വയസ് ആയെന്ന് വ്യക്തമാക്കി പിന്തുണയുമായി ആരാധകരും എത്തുന്നുണ്ട്.
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ജയറാമിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് റിലീസിന് ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍2വില്‍ ആള്‍വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം വേഷമിടുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണിത്. ജയറാമിന്റെ പ്രകടനം പ്രശംസകള്‍ നേടിയിരുന്നു.
തെലുങ്കില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‍ഡെ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രവി തേജ നായകനായി എത്തിയ ‘ധമാക്ക’ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തത് ത്രിനാഥ റാവു നക്കിനയാണ്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്