Connect with us

പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയത് ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് വേണ്ടി എത്തിയ വക്കീല്‍ സന റഈസ് ഖാന്‍!

Malayalam

പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയത് ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് വേണ്ടി എത്തിയ വക്കീല്‍ സന റഈസ് ഖാന്‍!

പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയത് ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് വേണ്ടി എത്തിയ വക്കീല്‍ സന റഈസ് ഖാന്‍!

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.

അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇതേ നിലപാടാണ് സ്വീകരിച്ചത്.

ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ സന റഈസ് ഖാന്‍, ശ്രീറാം പറക്കാട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരുടെ വാദം.

സുനിയ്ക്ക് വേണ്ടി സന റഈസ് ഖാന്‍ ഹാജരായി എന്നുള്ള വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കേസ് നടത്താന്‍ പോലും പൈസയില്ലെന്ന് പറയുന്ന പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നാണ് എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നില്‍ ഏതോ വമ്പന്‍ ശക്തിയുണ്ടെന്നും എന്നാല്‍ അത് ദിലീപ് ആകാന്‍ സാധ്യതയില്ലെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ഷീന ബോറ കേസില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് സന റഈസ് ഖാന്‍ ഹാജരായപ്പോളായിരുന്നു. കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷകയാണ് സന റഈസ് ഖാന്‍. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന ബോറ. സിദ്ധാര്‍ത്ഥ് ദാസാണ് ഷീനയുടെയും സഹോദരന്‍ മിഖായേലിന്റെയും പിതാവ്. കോളേജ് കാലത്തെ ഈ ബന്ധം വളരെ രഹസ്യമായിവെച്ചിരുന്നതിനാല്‍ തന്നെ സഹോദരിയായി ആയിരുന്നു ഷീനയെ ഇന്ദ്രാണി പലര്‍ക്കും പരിചയപ്പെടുത്തിയിരുന്നത്.

2012 ഏപ്രില്‍ 24 ന് ഷീന ബോറ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് അവധിയില്‍ പോകുകയും, പിന്നീട് രാജിവച്ചതായി കണക്കാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഷീനയെ കാണാതായെങ്കിലും കുടുംബാംഗങ്ങളോ ബന്ധുക്കളോ പൊലീസില്‍ പരാതിപ്പെട്ടില്ല. ഷീനയെ കുറിച്ച് അന്വേഷിച്ച ബന്ധുക്കളോട് ഷീന അമേരിക്കയിലേക്ക് പോയെന്നാണ് ഇക്കാലയളവില്‍ ഇന്ദ്രാണി മുഖര്‍ജി പറഞ്ഞിരുന്നത്.

തുടര്‍ന്ന് മെയ് 23 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെത്തി. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും കൊല്‍ക്കത്തയില്‍ അറസ്റ്റിലായി.

അനധികൃത ആയുധങ്ങള്‍ കൈവശംവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ദ്രാണിയുടെ െ്രെഡവര്‍ ശ്യാംവര്‍ റായിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ഷീന ബോറയുടെ തിരോധാനത്തെക്കുറിച്ച് ഇയാള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഷീനയെ കൊലപ്പെടുത്തിയതായും മൃതദേഹം താനാണ് ഉപേക്ഷിച്ചതെന്നും റായ് സമ്മതിച്ചു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖര്‍ജിയും കുറ്റം സമ്മതിച്ചു.

ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മഹാരാഷ്ട്രയിലെ ഒരു മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു െ്രെഡവറുടെ മൊഴി. പിന്നാലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തി. കൊലപാതകം നടന്ന സ്ഥലവും മൃതദേഹം ഉപേക്ഷിച്ച സ്ഥലവും പ്രതികള്‍ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തി. ഷീന ബോറയ്ക്കും സഹോദരന്‍ മിഖായേലിനും ഇന്ദ്രാണി മുഖര്‍ജി അയച്ച ഇമെയിലും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് ഷീന ബോറ കേസ് സിബിഐക്ക് കൈമാറുകയും കേസില്‍ ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന, ശ്യാംവര്‍ റായി എന്നിവരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയുടെ മുന്‍ വിവാഹത്തിലെ മകനായ രാഹുല്‍ മുഖര്‍ജിയുമായി ഷീന ബോറക്കുണ്ടായിരുന്ന ബന്ധവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.

ഇന്ദ്രാണി മുഖര്‍ജിയെ പ്രധാന പ്രതിയാക്കി സിബിഐ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. ഷീന ബോറയും രാഹുല്‍ മുഖര്‍ജിയും വിവാഹിതരായാല്‍ സ്വത്തെല്ലാം അവര്‍ക്ക് ലഭിക്കുമെന്നും ഇരുവരുടെയും മകളായ വിദ്ധിക്ക് ഒന്നും ലഭിക്കില്ലെന്നും ഇന്ദ്രാണി മുഖര്‍ജി സഞ്ജീവ് ഖന്നയുമായി കൂടിയാലോചിച്ചതായി സിബിഐ കുറ്റപത്രത്തില്‍. ഷീന ബോറയുടെ തിരോധാനം മറച്ചുവെക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു പീറ്റര്‍ മുഖര്‍ജിക്ക് എതിരായ കുറ്റം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top