Connect with us

ഇനി വിവാഹിതരാകുന്നു; കല്ല്യാണ പരസ്യം വൈറൽ; വമ്പൻ ട്വിസ്റ്റിലേക്ക്

Malayalam

ഇനി വിവാഹിതരാകുന്നു; കല്ല്യാണ പരസ്യം വൈറൽ; വമ്പൻ ട്വിസ്റ്റിലേക്ക്

ഇനി വിവാഹിതരാകുന്നു; കല്ല്യാണ പരസ്യം വൈറൽ; വമ്പൻ ട്വിസ്റ്റിലേക്ക്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് നടി മീരയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കും. ഇതിന്‍റെ ഭാഗമായി പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സുമിത്ര രോഹിത്ത് സേവ് ദ ഡേറ്റ് വീഡിയോ, സുമിത്രയ്‌ക്കൊപ്പമുള്ള പഴയ ചിത്രം നോക്കി ഇരിക്കുന്ന മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്, ഹല്‍ദി ആഘോഷത്തിന് തയ്യാറെടുക്കുന്ന ശ്രീനിലയം ഇങ്ങനെ വിവിധ കാഴ്ചകള്‍ സുമിത്ര രോഹിത്ത് വിവാഹത്തിന്‍റെ പ്രമോകളായി ഇതിനകം സീരിയല്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ വിവാഹ പരസ്യവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയാണ് സീരിയല്‍ പറയുന്നത്.

ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു. സുമിത്രയുമായി വേര്‍പിരിയുന്നു. ഈ സന്ദര്‍ഭത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ സുമിത്ര സ്വന്തം ഇച്ഛ ശക്തിയാലും ചുറ്റുമുള്ള ചിലരുടെ സഹായത്താലും പുതിയ ജീവിതവും സംരംഭവും എല്ലാം കെട്ടിപ്പടുക്കുന്നു. തനിക്കെതിരെ വേദിക അടക്കം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നു. ശ്രീനിലയം എന്ന വീട്ടിലെ കുടുംബത്തെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നു.

ഇതേ സമയം സിദ്ധാര്‍ത്ഥിന് വേദികയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. അയാള്‍ക്ക് സുമിത്രയുടെ അടുത്തേക്ക് മടങ്ങിവരണം. അതിനായി ശ്രമിക്കുമ്പോഴാണ് പഴയ സഹപാഠിയും പല സന്ദര്‍ഭങ്ങളിലും സുമിത്രയ്ക്ക് താങ്ങായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടക്കുന്നത്. ബുധനാഴ്ചയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.

More in Malayalam

Trending

Recent

To Top