Connect with us

ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റിയെന്നും പകരം പാട്ടിൽ സർക്കസ് കൊണ്ടുവന്നു ;രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാൻ അവർ തമ്മിൽ ഒന്നായി,ഒടുവിൽ ഞാൻ പുറത്തായി; പി ജയചന്ദ്രൻ പറയുന്നു !

Movies

മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രൻ.മലയാളത്തിന്റെ ​സം​ഗീത സംവിധായകനും ഗായകനുമായ രവീന്ദ്രനെക്കുറിച്ച് വീണ്ടും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പി ജയചന്ദ്രൻ. ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റിയെന്നും പകരം പാട്ടിൽ സർക്കസ് കൊണ്ടുവരുകയായിരുന്നുവെന്നും ഗായകൻ പി ജയചന്ദ്രൻ പറഞ്ഞു. തൃശൂരിൽ വെച്ച് നടന്ന ജയസ്വരനിലാവ് എന്ന പരിപാടിയിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് ജയചന്ദ്രൻ രവീന്ദ്രനെക്കുറിച്ചും യേശുദാസിനെ കുറിച്ചും സംസാരിച്ചത്.

രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കി, എന്നാൽ അതൊന്നും തനിക്കിഷ്ടമല്ല എന്ന് ജയചന്ദ്രൻ വ്യക്തമാക്കി. രവീന്ദ്രനെ ചെന്നൈയിൽ വെച്ച് യേശുദാസിന് പരിചയപ്പെടുത്തിയത് താനാണ് എന്നും എന്നാൽ പിന്നീട് അവർ തമ്മിൽ ഒന്നായി, താൻ പുറത്തായി എന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു. ‘നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ രവി എന്നോടു പറഞ്ഞപ്പോൾ ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജൻ, ബാബുരാജ്, കെ രാഘവൻ, എം കെ അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാം

സംഗീത സംവിധായകൻ രവീന്ദ്രനെക്കുറിച്ച് മുമ്പ് പി ജയചന്ദ്രൻ നടത്തിയ പരാമർശം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നും അദ്ദേഹത്തെ മാസ്റ്ററായി കാണുന്നില്ല എന്നുമാണ് ജയചന്ദ്രൻ പറഞ്ഞത്. ഇതേ തുടർന്ന് രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ പ്രതികരണവുമായി എത്തിയിരുന്നു.

ജയചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്, എന്നാൽ അത് കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ഇത്ര വർഷങ്ങൾ വേണ്ടി വന്നോ എന്നുമാണ് ശോഭാ രവീന്ദ്രൻ ചോദിച്ചത്. രവീന്ദ്രൻ മാഷ് വിട്ടുപോയിട്ട് പതിനേഴ് വർഷങ്ങളായെന്നും ഈ അഭിപ്രായം പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു എന്നും ശോഭാ പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top