ആരാധകർ കാത്തിരുന്ന സന്തോഷ വർത്ത; മഞ്ജു വാര്യരുടെ രണ്ടു ചിത്രങ്ങൾ ഒക്ടോബർ റിലീസിന്!
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യർ. താരത്തിന്റെ വിവരങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.വെള്ളിത്തിരയില്‍നിന്ന് ശക്തമായ കഥാപാത്രങ്ങളായി മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത നടി.
പെതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് മുപ്പതുകളുടെ ഒടുവില്‍ ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേ സമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാകുകയും ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയാണ്.
പെതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് മുപ്പതുകളുടെ ഒടുവില്‍ ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേ സമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാകുകയും ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയാണ്.
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളായിരുന്നു. സല്ലാപത്തിലെ രാധയും, ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയുമെല്ലാം ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കല്‍പ്പമാണ് മലയാളിക്ക് നല്‍കിയത്.
മഞ്ജു ആരാധകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണ് വരുന്നത് .മഞ്ജു വാര്യരുടെ രണ്ടു ചിത്രങ്ങൾ ഒക്ടോബർ റിലീസിന്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം, നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ എന്നീ ചിത്രങ്ങളാണ് ഒക്ടോബർ റിലീസിന് ഒരുങ്ങുന്നത്. ചക്കരക്കുടം ഗ്രാമത്തിലെ കെ.പി. സുനന്ദ എന്ന ജനപ്രതിനിധിയുടെ വേഷമാണ് വെള്ളരിപട്ടണത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, സലിംകുമാർ, സുരേഷ് കൃഷ്ണ , കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങൾ. മാദ്ധ്യമപ്രവർത്തകനായ ശരത് ലാലും സംവിധായകനും ചേർന്നാണ് രചന. അലക്സ് ജെ. പുളിക്കൽ ആണ് ഛായാഗ്രഹണം. ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മാണം.ആയിഷയുടെ
കോറിയോഗ്രാഫി പ്രഭുദേവയാണ് . മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവഹിക്കുന്നു. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ ആണ് നിർമ്മാണം. അതേസമയം മഞ്ജു വാരിയരുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നു . കാരിയറിൽ ഇനിയും മികച്ച കഥാപത്രങ്ങൾ ചെയ്യാൻ കഴിയട്ടെ .എല്ലാ വിധ ആശംസാകളും എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിക്കുന്നത്
