Connect with us

ഓസ്‌കാര്‍ സാധ്യതാ പട്ടികയില്‍ ‘ആര്‍ആര്‍ആര്‍’, മികച്ച നടനെ തിരഞ്ഞെടുക്കാന്‍ ചര്‍ച്ചകള്‍; രാജമൗലി ചരിത്രം തിരുത്തി കുറിക്കുമോ എന്ന് സോഷ്യല്‍ മീഡിയ

News

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ഇപ്പോഴിതാ ചിത്രം ഓസ്‌കാര്‍ നേടിയേക്കുമെന്നാണ് ചില പ്രവചന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാഗസീന്‍ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയില്‍ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീന്‍ പ്രവചിക്കുന്നത്.

മികച്ച വിദേശ ചിത്രം, സംവിധായകന്‍, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ, മികച്ച നടന്‍ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളില്‍ ആര്‍ആര്‍ആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനില്‍ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയര്‍ എന്‍ടിആറിനും രാം ചരണുമാണ്. ആര് അവാര്‍ഡ് സ്വന്തമാക്കുമെന്ന ചര്‍ച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.

1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.

ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടെക്‌നിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ടും ചിത്രീകരണ മികവുകൊണ്ടും അഭിനയം കൊണ്ടും ആര്‍ആര്‍ആര്‍ കൈയ്യടി നേടിയിരുന്നു.

More in News

Trending

Recent

To Top