Connect with us

ഇത് കഴിഞ്ഞിട്ട് മതി ഇടിവെട്ട് നീക്കവുമായി നടിയും പ്രോസിക്യൂഷനും, ജഡ്ജിയുടെ മുന്നിൽ നാടകീയ രംഗം, അടച്ചിട്ട മുറിയിൽ ഇന്നലെ നടന്നത്

News

ഇത് കഴിഞ്ഞിട്ട് മതി ഇടിവെട്ട് നീക്കവുമായി നടിയും പ്രോസിക്യൂഷനും, ജഡ്ജിയുടെ മുന്നിൽ നാടകീയ രംഗം, അടച്ചിട്ട മുറിയിൽ ഇന്നലെ നടന്നത്

ഇത് കഴിഞ്ഞിട്ട് മതി ഇടിവെട്ട് നീക്കവുമായി നടിയും പ്രോസിക്യൂഷനും, ജഡ്ജിയുടെ മുന്നിൽ നാടകീയ രംഗം, അടച്ചിട്ട മുറിയിൽ ഇന്നലെ നടന്നത്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത ഒരു ഹർജി നൽകിയിട്ടുണ്ട്. കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ ഇന്നലെ അടച്ചിട്ട മുറിയിൽ ഹൈക്കോടതിയിൽ വാദം തുടർന്നു. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ ഹൈക്കോടതി രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസ്‌ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടി ആരംഭിക്കാവൂവെന്ന്‌ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. ദിലീപിന്റെ സുഹൃത്തും 15–-ാംപ്രതിയുമായ ശരത്തിനെ ഹാജരാക്കുന്നതിനെക്കുറിച്ചുള്ള വാദവും വെള്ളി ആരംഭിക്കും. പൾസർ സുനിയുടെ ഹർജിയും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്റെ പകർപ്പ് 10 പ്രതികൾക്ക് നൽകി. വിചാരണ അടുത്ത ജനുവരി 31നകം പൂർത്തിയാക്കണമെന്ന്‌ സുപ്രീകോടതി ഉത്തരവിട്ടിരുന്നു.

അഞ്ചുമുതൽ നാല്‌ ആഴ്‌ചവരെയുള്ള കേസിന്റെ പുരോഗതി റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശിച്ചു. ഇതിന്റെ റിപ്പോർട്ട്‌ ഒക്‌ടോബർ 11ന്‌ സമർപ്പിക്കണം. അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ട്‌ ഒന്നരമാസമായെന്നും കഴിഞ്ഞതവണ കേസ്‌ പരിഗണിച്ചപ്പോൾ ജഡ്‌ജി ഹണി എം വർഗീസ്‌ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന്‌ പ്രതികൾക്ക്‌ സമൻസ്‌ അയക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും പറഞ്ഞിരുന്നു.

പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക്‌ കേസ്‌ മാറ്റിയത്‌ നിയമപരമല്ലെന്നും വിചാരണ സിബിഐ കോടതിയിൽത്തന്നെ തുടരണമെന്നും കാണിച്ചാണ്‌ അതിജീവിതയും പ്രോസിക്യൂഷനും ഹർജി നൽകിയത്‌.

കേസിന്റെ വിചാരണ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കേസിൽ വിചരണക്ക് കൂടുതല്‍ സമയം അനുവദിച്ചാണ് വിചാരണ ജനുവരിയിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞ ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

More in News

Trending

Recent

To Top