Connect with us

ഉറങ്ങി എഴുനേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്, ഒരു വരണ്ട പ്രദേശം, ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല ; 17 മണിക്കൂർ ബൊമ്മിടിയിൽ അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ!

Actress

ഉറങ്ങി എഴുനേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്, ഒരു വരണ്ട പ്രദേശം, ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല ; 17 മണിക്കൂർ ബൊമ്മിടിയിൽ അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ!

ഉറങ്ങി എഴുനേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്, ഒരു വരണ്ട പ്രദേശം, ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല ; 17 മണിക്കൂർ ബൊമ്മിടിയിൽ അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ!

മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹാദരവോടെ എതിരേറ്റു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. 1999 ൽ ഇറങ്ങിയ പത്രമാണ് താരം വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ.

മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. ഈ ബന്ധം നടത്തുന്നതിന് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ 17 മണിക്കൂർ ബൊമ്മിടിയിൽ അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ പങ്കുവച്ച അനുഭവമാണ് ശ്രദ്ധ നേടുന്നത് . ഫ്‌ളവേഴ്‌സ് ഒരുകോടിയിലായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തൽ.

അന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചെന്നൈയിലായിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗിന് ശേഷം ഞാൻ ട്രെയിനിൽ വരികയായിരുന്നു. രാത്രി ട്രെയിൻ കയറിയാൽ രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ നാട്ടിലെത്തും..ഇതാണ് കണക്ക്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ട്രെയിനിൽ കൊച്ചിൻ ഹനീഫയും ഉണ്ടായിരുന്നു. എന്നാൽ ഉറങ്ങി എഴുനേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്. ഒരു വരണ്ട പ്രദേശം. ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല. എന്താണ് പറ്റിയതെന്ന് യാത്രക്കാരെല്ലാം പരസ്പരം ചോദിച്ചു. അങ്ങനെ ബൊമ്മിഡിയിലാണ് എത്തിയതെന്ന് മനസിലാക്കി. ട്രെയിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചില ഗ്രാമവാസികൾ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകി. അൽപ സമയം കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷേ ട്രെയിനെടുത്തില്ല. ഒടുവിൽ രാത്രിയായിട്ടും ട്രെയിൻ എടുത്തില്ല. അങ്ങനെ കംപാർട്ട്‌മെന്റിലെ എല്ലാവരും തമ്മിൽ പരിചയമായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചതെല്ലാം ഓർമയുണ്ട്’- മഞ്ജു പറഞ്ഞു.

സമാന രീതിയിൽ ഹിമാചൽ പ്രദേശിൽ വച്ചും മഞ്ജു അകപ്പെട്ടിട്ടുണ്ട്. അന്ന് ടെന്റിലായിരുന്നു മഞ്ജുവിന്റെ താമസം. കനത്ത മഞ്ഞ് വീഴ്ച മൂലമാണ് മഞ്ജു ഉൾപ്പെടെയുള്ള ക്രൂ മെമ്പർമാർ ഹിമാലയത്തിൽ അകപ്പെട്ടത്. 7 മണിക്കൂറെടുത്താണ് മലകയറി ചിത്രീകരണം നടത്തിയത്. പക്ഷേ തിരിച്ചിറങ്ങിയപ്പോൾ 14 മണിക്കൂറാണ് എടുത്തത്.

More in Actress

Trending

Recent

To Top