Connect with us

ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്’,നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? അഡ്വ ടി ബി മിനി പറയുന്നു!

News

ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്’,നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? അഡ്വ ടി ബി മിനി പറയുന്നു!

ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്’,നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? അഡ്വ ടി ബി മിനി പറയുന്നു!

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ച് . വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയായിരുന്നു വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഈ ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്;

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിൽ സുപ്രീം കോടതി നടത്തിയ ഉത്തരവോടെ കോടതി മാറ്റം സംബന്ധിച്ച അനിശ്ചിതത്വത്തിൽ വ്യക്തത വന്നെന്ന് അഡ്വ ടിബി മിനി.സിബിഐ 3 സ്പെഷ്യൽ കോടതിയുടെ ജഡ്ജി ആയിരിക്കുമ്പോഴാണ് വിചാരണ കോടതി സുപ്രീം കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സമയം തേടിയത്. അക്കാര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ യാതൊരു തടസവുമില്ലെന്നും ടിബി മിനി പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മിനിയുടെ വാക്കുകളിലേക്ക്.

‘സിബിഐ 3 സ്പെഷ്യൽ കോടതിക്ക് കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ആ ഹർജിയിലാണ് ജനവരി 31 വരെ സമയം അനുവദിച്ചത്. ഇതോട് കൂടി അതിജീവിതയുടെ ആവശ്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ എട്ടാം പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്’.

പ്രതിയെ സംബന്ധിച്ച് സാധാരണ നിലയിൽ ഇത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാറില്ല. വാദികളാണ് സാധാരണ ഗതിയിൽ ഇത്തരത്തിൽ പോകാറുള്ളത്. ഇത് ചെറിയ കേസല്ല എന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ദിലീപിന്റെ ഹർജി മറ്റൊരു ദിവസത്തേക്ക് സുപ്രീം കോടതി മാറ്റിയതിന് പിന്നിൽ കേസ് ഗൗരവമാണെന്ന കോടതി നിരീക്ഷണത്തോടെയാണ്’.

‘അതിജീവിതയും സ്പെഷ്യൽ പ്രോസിക്യൂട്ടറും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പുതിയ സുപ്രീം കോടതി ഉത്തരവോടെ ഇപ്പോൾ ഹർജിയിൽ കോടതിക്ക് തീരുമാനം എടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വിചാരണ കോടതി കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഇനി യാതൊരു കൺഫ്യൂഷനുമില്ല’.

‘സുപ്രീം കോടതി ജഡ്ജി വ്യക്തമാക്കിയത് ഇതു വളരെ ഗൗരവമുള്ള കേസാണെന്നാണ്. എന്നാൽ പ്രതികളൊക്കെ ഈ കേസ് വളരെ ലൈറ്റായിട്ടാണ് കാണുന്നത്. അവർ സംസാരിക്കുന്നത് തങ്ങൾ വാദികളാണെന്ന നിലയിലാണ്. പ്രതികളാണെന്ന ബോധം ഉണ്ടെങ്കിൽ സമയം ആവശ്യപ്പെട്ട് കൊണ്ടൊന്നും കോടതിയിൽ പോകില്ല. ആറ് മാസത്തിനുള്ളിൽ കേസ് തീർക്കണമെന്ന് പറഞ്ഞാൽ പ്രതികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നല്ലേ. പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ള കേസ് അല്ലേ? അപ്പോൾ കേസ് തീർക്കണമെന്ന് പറഞ്ഞ് പ്രതി മേൽക്കോടതിയെ സമീപിക്കുന്നതിന് പിന്നിൽ മനസിലാക്കേണ്ടത് ഈ കേസിൽ നിന്നും രക്ഷപ്പെടുമെന്ന ധാരണ ഈ പ്രതി വെച്ച് പുലർത്തുന്നുവെന്നതാണ്.

എട്ടാം പ്രതി പ്രത്യേകിച്ച്’.ഈ കേസിൽ പ്രതിയാണ് വാദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്. പ്രതി കൊടുക്കുന്ന പെറ്റീഷനാണ് വാദിക്ക് എല്ലാ കാലത്തും അനുകൂലമായി മാറിയിട്ടുള്ളത്. ആദ്യം പ്രതി കൊടുത്ത പരാതിയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. മെമ്മറി കാർഡ് കാണുന്നതിന് പ്രതി സുപ്രീം കോടതിയിൽ കൊടുത്ത പെറ്റീഷനിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം അറിയാൻ നമ്മുക്ക് കഴിഞ്ഞത്. അത് അറിഞ്ഞില്ലായിരുന്നുവെങ്കിൽ കേസ് കഴിഞ്ഞ മാസം തന്നെ തീർന്ന് പോയെനെ’.’ ഇപ്പോൾ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ വിഷയം സംബന്ധിച്ച് ക്ലാരിറ്റി വേണ്ടതിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ച നടപടിയാണ് വ്യക്തത വരുത്തി തന്നിരിക്കുന്നത്.

അതാണ് പറയുന്നത് ഈ കേസിലെ സത്യം കൊണ്ടാണ് ദിലീപ് ചെയ്യുന്നതെല്ലാം കേസിനെ സഹായിക്കുന്നത്’.’നിരപരാധിയാണെങ്കിൽ എത്ര തെളിവുകൾ വ്യാജമായി ഉണ്ടാക്കാൻ കഴിയും? താൻ നിരപരാധിയല്ലെന്നുള്ള ബോധത്തിൽ നിന്ന് കൊണ്ട് പ്രതി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴാണ് വാദിക്കും പ്രോസിക്യൂഷനും ഗുണം ചെയ്യുന്നത്. ഈ കേസിൽ നീതി വേണമെന്നതാണ് നമ്മുടെ ആവശ്യം. രക്ഷപ്പെടുമെന്ന ബോധ്യത്തിലാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന കാര്യം വ്യക്തമാണ്’

Continue Reading
You may also like...

More in News

Trending

Recent

To Top