Connect with us

തോൽവിയെ ലാഘവത്തോടെ കാണാമെന്ന് വെറുതേ വേണമെങ്കിൽ പറയാം, അത് ഈസിയായി എടുക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം !

Movies

തോൽവിയെ ലാഘവത്തോടെ കാണാമെന്ന് വെറുതേ വേണമെങ്കിൽ പറയാം, അത് ഈസിയായി എടുക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം !

തോൽവിയെ ലാഘവത്തോടെ കാണാമെന്ന് വെറുതേ വേണമെങ്കിൽ പറയാം, അത് ഈസിയായി എടുക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം !

കാളിദാസ് ജയറാമിന്റെ കുട്ടിക്കാലം മുതലേ പ്രേക്ഷകര്‍ക്ക് പരിചയമാണ്. അച്ഛൻ ജയറാമിനൊപ്പം തന്നെയാണ് കാളിദാസ് വെള്ളിത്തിരയില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. കൊച്ചു കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് വലിയ രീതിയില്‍ ഇഷ്‍ടമാകുകയും ചെയ്‍തിരുന്നു. കൗ

മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ നടൻ കാളിദാസ് ജയറാമിനെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം ന​ഗർ​ഗിരത് ആണ് കാളിദാസിന്റെ ഏറ്റവും പുതിയ സിനിമ.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ നടന്റെ പാവെ കഥകൾ എന്ന സിനിമയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിതാവ് നടൻ ജയറാം മലയാളത്തിൽ പ്രമുഖ താരമാണെങ്കിലും തമിഴ് സിനിമയാണ് കാളിദാസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെ പറ്റിയും അച്ഛൻ ജയറാമിനെ പറ്റിയും സംസാരിക്കുകയാണ് കാളിദാസ്. സൺ ടിവിയോടാണ് പ്രതികരണം.

അച്ഛനെ പറ്റി പറയണമെങ്കിൽ ഒരു എപ്പിസോഡ് മതിയാവില്ല. അതിന് മാത്രം അഞ്ച് എപ്പിസോഡ് വേണ്ടി വരും. അച്ഛൻ എന്നതിലുപരി ഒരു നല്ല സുഹൃത്താണ് അദ്ദേഹം. എന്താണെങ്കിലും അദ്ദേഹത്തോട് സംസാരിക്കാം. അച്ഛന്റെയും അമ്മയുടെയും അടുത്ത് എനിക്ക് ഞാനായി നിൽക്കാൻ പറ്റും. അവരും സിനിമാ മേഖലയിൽ നിന്നുള്ളവരാണ്’

‘സിനിമയിലേക്ക് വരാൻ ഞങ്ങളെ അവർ നിർ‌ബന്ധിച്ചിട്ടില്ല. അച്ഛൻ ഷൂട്ടിം​ഗിലായിരിക്കുമ്പോഴും ഇടവേളകളിൽ പൂർണമായും ഞങ്ങളോടൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. ഇതുവരെയും അതിന് ഞാൻ അച്ഛനോട് നന്ദി പറഞ്ഞിട്ടില്ല.താങ്ക് യു അച്ഛാ’

തോൽവിയും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായാണ് ഞാൻ കാണുന്നത്. കരിയറിന്റെ തുടക്കത്തിൽ നിരവധി പരാജയങ്ങൾ കണ്ടിട്ടുണ്ട്. തോൽവിയെ ലാഘവത്തോടെ കാണാമെന്ന് വെറുതേ വേണമെങ്കിൽ പറയാം. അത് ഈസിയായി എടുക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് തോന്നുന്ന ബുദ്ധിമുട്ടുകളും സമ്മർദ്ദവും തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും’

‘അത് നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. ഞാൻ ജയത്തേക്കാളുപരി തോൽവിയെ പ്രാധാന്യത്തോടെ കാണുന്നു,’ കാളിദാസ് പറഞ്ഞു. അടുത്തിടെ മലയാളത്തിൽ തനിക്ക് പച്ച പിടിക്കാനായില്ലെന്ന് കാളിദാസ് തമാശ രൂപേണ പറഞ്ഞിരുന്നു. തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരുന്നതിനെ പറ്റിയും നടൻ സംസാരിച്ചു.

ഞാൻ താമസിക്കുന്നതൊക്കെ ചെന്നൈയിലാണ്. ചിന്തിക്കുന്ന ഭാഷ തമിഴ് ആണ്. അതുകൊണ്ടായിരിക്കാം തമിഴിൽ നിന്ന് കുറച്ചു കൂടി പ്രൊജക്ടുകൾ ലഭിക്കുന്നത്. ചിലപ്പോൾ മലയാളത്തിൽ എഫേർട്ട് എടുക്കാത്തത് കൊണ്ടുമായിരിക്കാമെന്നും കാളിദാസ് ജയറാം പറഞ്ഞു.

നച്ചത്തിരം ന​ഗർ​ഗിരത് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോഴായിരുന്നു കാളിദാസ് ഇതേപറ്റി സംസാരിച്ചത്. കാളിദാസ് ജയറാം, ദുഷാര വിജയൻ, ഹരികൃഷ്ണൻ, വിനോദ്, ഷബീർ കല്ലറയ്ക്കൽ, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് പാ രാഞ്ജിത്ത് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

Continue Reading
You may also like...

More in Movies

Trending

Recent

To Top